ഇപിഎഫും എൻപിഎസും; വിരമിക്കൽ കാലത്തേക്ക് നിക്ഷേപമൊരുക്കുന്നവർ അറിയാൻ
വിരമിക്കല്‍ സമയത്ത് നല്ലൊരു തുക കയ്യിലുണ്ടാകുന്നത് വിരമിക്കല്‍ കാലത്തെ സുവര്‍ണകാലമാക്കി മാറ്റാന്‍ സഹായിക്കും. ഇതിന് നിരവധിയായ നിക്ഷേപ മാര്‍ഗങ്ങള്‍ ഇന്ന് നാട്ടിലുണ്ട്. വിരമിക്കല്‍ ഫണ്ട് വളരെ നേരത്തെ ആരംഭിക്കുന്നത് നല്ലൊരു തുക കയ്യിലെത്താന്‍ സഹായിക്കും. പൊതുവില്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടും നാഷണല്‍ പെന്‍ഷന്‍ സിസ്റ്റവുമാണ് പ്രധാനമായും വിരമിക്കല്‍ കാലത്തേക്കായി നീക്കിവെയ്ക്കുന്ന നിക്ഷേപങ്ങള്‍. 2021 മാര്‍ച്ചിനും 2022 ഫെബ്രുവരിക്കും ഇടയില്‍ ഇപിഎഫില്‍ 1.11 കോടി നിക്ഷേപകരെയാണ് പുതുതായി ചേര്‍ന്നത്. അതേസമയം 93.6 ലക്ഷം പേരാണ് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ എന്‍പിഎസില്‍ ചേര്‍ന്നത്. മിക്ക കമ്പനികളും ഇപിഎഫ് അനുവദിക്കുന്നുണ്ട്. എന്‍പിഎഫില്‍ നിരവധിയായ ആദായ നികുതി ആനുകൂല്യവും ലഭിക്കും. എതാണ് വിരമിക്കല്‍ കാലത്തേക്ക മികച്ച ഗുണം നൽകുന്നതെന്ന് നോക്കാം.
നിക്ഷേപം
രണ്ട് നിക്ഷേപങ്ങളും വിരമിക്കല്‍ കാലത്തിനാണ് പ്രാധാന്യം കൊടുക്കുന്നതെന്ന് കാണാം. ഇതിനാല്‍ തന്നെ നേരത്തെയുള്ള പിന്‍വലിക്കലിന് ഇരു നിക്ഷേപങ്ങളും പ്രാധാന്യം നല്‍കുന്നില്ല. ഇപിഫിലെ നിക്ഷേപങ്ങള്‍ സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ കാലാവധിയെത്തുമ്പോള്‍ തിരിച്ചു ലഭിക്കുന്നവയാണ്. ശമ്പളക്കാരായ വ്യക്തികള്‍ക്ക് മാത്രമെ അംഗങ്ങളാകാന്‍ സാധിക്കുകയുള്ളൂ. എന്‍പിഎസില്‍ നിക്ഷേപം ഇക്വുറ്റിയിലും ഡെബ്റ്റ് ഓഹരികളില്‍ നിക്ഷേപിച്ച് ആദായം വിരമിക്കല്‍ കാലത്ത് നല്‍കുകയുമാണ്. വിപണിയുമായി ബന്ധപ്പെട്ടതായതിനാല്‍ എത്ര ആദായമെന്ന് മുന്‍കൂട്ടി കണക്കുകൂട്ടാനാകില്ല. ഏതൊരാള്‍ക്കും എന്‍പിഎസില്‍ അംഗമാകാം. നിക്ഷേപകന്റെ ഇഷ്ടത്തിന് അനുസരിച്ച് ഏതൊക്കെ കാറ്റഗറികളില്‍ നിക്ഷേപിക്കണമെന്ന് എന്‍പിഎസില്‍ തീരുമാനിക്കാം. എത്ര ശതമാനം ഇക്വുറ്റിയില്‍ വേണമോയെന്നത് നിക്ഷേപകന്റെ തീരുമാനമാണ്. മാസം നിക്ഷേപിക്കുന്നതിന്റെ പരമാവധി 75 ശതമാനം വരെ ഇക്വുറ്റിയിലേക്ക് മാറ്റാം. എന്നാല്‍ ഇപിഎപില്‍ നിക്ഷേപിക്കുന്ന പണത്തിന് മുകളില്‍ യാതൊരു നിയന്ത്രണവുമില്ല.
പലിശ നിരക്ക്
ഇപിഎഫ് പലിശ നിരക്ക് കുറയാന്‍ സാധ്യതയുണ്ട്. നിലവില്‍ 8.1 ശതമാനമാണ് ഇപിഎഫ് പലിശ നിരക്ക്. 2001 ല്‍ 11 ശതമാനമായിരുന്നു. എന്നാല്‍ എന്‍പിഎസ് വിപണിയുമായി ബന്ധപ്പെട്ടതിനാല്# ഹൃസ്വകാലത്തേക്ക് റിസ്‌കുള്ള നിക്ഷേപമാണ്. ഇക്വുറ്റിയില്‍ പരമാവധി നിക്ഷേപിക്കുന്നത് പണപ്പെരുപ്പത്തെ മറികടന്നുള്ള ആദായ ലഭിക്കാന്‍ സഹായിക്കുന്നു. കാലാവധിക്ക് മുന്‍പെയുള്ള പിന്‍വലിക്കലിന് ഇപിഎഫിൽ നിയന്ത്രണമുണ്ട്. ഭവന വായ്പ തിരിച്ചടവിന് ശമ്പളത്തിന്റെ 36 മടങ്ങും, ആരോഗ്യ കാര്യങ്ങള്‍ക്ക് ശമ്പളത്തിന്റെ 6 മടങ്ങുമാണ് പിന്‍വലിക്കാന്‍ അനുവദിക്കുക. എന്നാല്‍ എന്‍പിഎസില്‍ ചേര്‍ന്ന് മൂന്ന് വര്‍ഷത്തിന് ശേഷം 25 ശതമാനം നിക്ഷേപും പിന്‍വലിക്കാം. പൂർണമായും പിൻവലിക്കാൻ 60 വയസ് കഴിയണം.
ആദായ നികുതി
ആദായ നികുതിയിളവ് രണ്ട് നിക്ഷേപങ്ങള്‍ക്കുമുണ്ട്. രണ്ട് നിക്ഷേപത്തിലും ആദായ നികുതി നിയമം 80 സി പ്രകാരം നിക്ഷേപിച്ച തുകയില്‍ 1.5 ലക്ഷത്തിന് ആദായ നികുതി ഇളവുണ്ട്. എന്‍പിഎസില്‍ 80സിസിഡി (1ബി) പ്രകാരം 50,000 രൂപ അധിക ഇളവ് ലഭിക്കും. അധിക നികുതി ഇളവ് തേടി നിക്ഷേപകര്‍ എന്‍പിഎസ് തിരഞ്ഞെടുക്കാറുണ്ട്. കാലാവധിയെത്തിയ ശേഷം പിന്‍വലിക്കുന്ന തുകയില്‍ 60 ശതമാനത്തിനാണ് ആദായ നികുതി ഇളവുള്ളത്. ഇപിഎഫില്‍ കാലാവധി പൂര്‍ത്തിയാകുമ്പോഴുള്ള പിന്‍വലിന് നികുതിയിളുണ്ട്. എന്നാല്‍ വര്‍ഷത്തില്‍ പലിശ വഴി ലഭിക്കുന്ന തുക 2.5 ലക്ഷത്തില്‍ കൂടിയാല്‍ നികുതിയുണ്ട്.
ഇത്തരത്തിലുളള വ്യത്യാസങ്ങളാണ് പൊതുവെ എൻപിഎസിനും ഇപിഎഫിനുമുള്ളത്. നിക്ഷേപകന്റെ റിസ്കെടുക്കാനുള്ള ശേഷി, നികുതി ഇളവ്, ലഭിക്കേണ്ട ആദായം എന്നിവ കണക്കാക്കി നിക്ഷേപം തിരഞ്ഞെടുക്കാം. വര്‍ഷത്തില്‍ 50,000 രൂപ എന്‍പിഎസിലും 1.5 ലക്ഷം രൂപ ഇപിഎഫിലും നിക്ഷേപിച്ചാല്‍ 2 ലക്ഷം നികുതിയിനത്തല്‍ കുറവ് കിട്ടം.


Click it and Unblock the Notifications


