A Oneindia Venture

എൻപിഎസ് നിയമങ്ങളിൽ വൻ മാറ്റം! ലോക്ക്-ഇൻ കാലാവധി ഒഴിവാക്കി; ലംപ് സം തുക ഉയർത്തി; നേട്ടം ആർക്കെല്ലാം?

നിങ്ങളറിഞ്ഞോ എൻപിഎസിൽ വമ്പൻ മാറ്റങ്ങൾ വരുന്നു. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ) പുതിയ പരിഷ്കരണത്തെ കുറിച്ച് വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും സാധാരണ പൗരന്മാർക്കും ഇത് നേട്ടം ഉറപ്പാക്കും. ഒപ്പം ഈ മാറ്റത്തിലൂടെ ക്ഷേപകർക്കിടയിൽ എൻപിഎസിനോടുള്ള സമീപനത്തിലും വ്യത്യാസം വന്നേക്കാം.

അതായത് ഇതുവരെയും നിക്ഷേപം പിൻവലിക്കുന്നതിന് 5 വർഷത്തെ ലോക്ക്-ഇൻ കാലാവധി നിലനിന്നിരുന്നു. എന്നാൽ ഇനി മുതൽ ഈ നിയമം സർക്കാർ ഇതര ജീവനക്കാർക്ക് ബാധകമല്ല. ഇത് കൂടുതൽ ലിക്വിഡിറ്റി വാഗ്ദാനം ചെയ്യും. ഈ പരിഷ്കരണം എൻപിഎസിലെ ഒരു പ്രധാന മാറ്റമാണെങ്കിലും നിലവിൽ ഇത് സർക്കാർ ജീവനക്കാർക്ക് ബാധകമല്ല.

ഉയർന്ന ലംപ് സം പിൻവലിക്കാം

ജോലിയിൽ നിന്നും വിരമിക്കുമ്പോൾ ലഭിക്കേണ്ട പിൻവലിക്കൽ അനുപാതം PFRDA പരിഷ്കരിച്ചു. ഇത് വരിക്കാർക്ക് അവരുടെ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം ഒറ്റത്തവണയായി ആക്‌സസ് ചെയ്യാൻ സാധിക്കും. ഇതുവരെ മൊത്തം കോർപ്പസിന്റെ 40% അന്വിറ്റി വാങ്ങാൻ ഉപയോ​ഗിക്കണമായിരുന്നു. ബാക്കി 60% മാത്രമേ ഒറ്റത്തവണ പിൻവലിക്കാൻ സാധിക്കുമായിരുന്നുള്ളൂ.

എന്നാൽ നിലവിലെ പരിഷ്കാരങ്ങൾ അനുസരിച്ച് മൊത്തം കോർപ്പസ് 12 ലക്ഷം രൂപ കവിയുന്നുവെങ്കിൽ, വരിക്കാർക്ക് ഇപ്പോൾ 80% വരെ ഒറ്റത്തവണയായി പിൻവലിക്കാം. അതായത് അന്വിറ്റി വാങ്ങാൻ 20% മാത്രമേ ആവശ്യമുള്ളൂ. ഇത് വിരമിച്ചവരുടെ സാമ്പത്തിക സ്വാതന്ത്ര്യം വർദ്ധിപ്പിക്കുന്നു. മാത്രമല്ല വലിയ ലക്ഷ്യങ്ങൾക്കായി ഇത് ഉപയോ​ഗിക്കാനും സാധിക്കും. നിരവധി മാറ്റങ്ങളാണ് എൻപിഎസ് ഇപ്പോൾ വാ​ഗ്ദാനം ചെയ്യുന്നത്. ഓരോന്നും വിശദമായി അറിയാം;

എൻപിഎസ് നിയമങ്ങളിൽ വൻ മാറ്റം! ലോക്ക്-ഇൻ കാലാവധി ഒഴിവാക്കി; ലംപ് സം തുക ഉയർത്തി

ചെറുകിട, ഇടത്തരം നിക്ഷേപകർക്കുള്ള നിയമങ്ങൾ

ചെറുകിട, ഇടത്തരം നിക്ഷേപകർക്ക് എൻപിഎസ് ചില ഇളവുകൾ നൽകുന്നുണ്ട്. അത് എന്തെല്ലാമെന്ന് നോക്കാം;

  • 8 ലക്ഷം രൂപ വരെയുള്ള കോർപ്പസ് തുക മുഴുവനും ഒറ്റത്തവണയായി പിൻവലിക്കാം. അതായത് ഇവിടെ അന്വിറ്റി വാങ്ങേണ്ട.
  • 8 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ കോർപ്പസുണ്ടെങ്കിൽ 6 ലക്ഷം രൂപ വരെ ഒറ്റത്തവണയായി പിൻവലിക്കാം. ബാക്കി തുക കുറഞ്ഞത് ആറ് വർഷത്തെ കാലാവധിയുള്ള ഒരു അന്വിറ്റിയായി നിക്ഷേപിക്കണം.

പ്രായ പരിധി

എൻ‌പി‌എസ് അക്കൗണ്ട് നിലനിർത്തുന്നതിനുള്ള പരമാവധി പ്രായപരിധി ഇപ്പോൾ 85 വയസ്സ് വരെ നീട്ടിയിരിക്കുന്നു. മുൻപ് 70 അല്ലെങ്കിൽ 75 വയസ്സ് വരെയായിരുന്നു.

കാലാവധിക്കു മുന്നേ പിൻവലിക്കുമ്പോൾ

  • 60 വയസ്സിന് മുൻപ് പിൻവലിച്ചാൽ കോർപ്പസിന്റെ കുറഞ്ഞത് 80 ശതമാനമെങ്കിലും ആന്വിറ്റി വാങ്ങാൻ ഉപയോഗിക്കണം. ബാക്കി 20% മാത്രമേ ഒറ്റത്തവണയായി ലഭ്യമാകൂ.
  • മൊത്തം കോർപ്പസ് 5 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ കാലാവധിക്കു മുന്നേ പിൻവലിക്കുമ്പോൾ മുഴുവൻ തുകയും ലഭിക്കും.

Atal Pension Yojana: പെൻഷൻ തുക വർദ്ധിക്കുമോ? സർക്കാർ നിലപാട് വ്യക്തമാക്കി; പദ്ധതിയിൽ എങ്ങനെ ചേരാം?

കുടുംബത്തിനും നോമിനികൾക്കും നേട്ടം

ഒരു വരിക്കാരൻ ആന്വിറ്റി വാങ്ങുന്നതിനോ പണം പിൻവലിക്കുന്നതിനോ മുമ്പ് മരിക്കുകയാണെങ്കിൽ, കോർപ്പസിന്റെ 100% ആന്വിറ്റി നിബന്ധനകളില്ലാതെ നോമിനിക്കോ നിയമപരമായ അവകാശിക്കോ നൽകും.

വരിക്കാരനെ കാണാതായതായി റിപ്പോർട്ട് ചെയ്തതിന് ശേഷം നിയമപരമായി മരിച്ചതായി പ്രഖ്യാപിക്കുകയാണെങ്കിൽ, കോർപ്പസിന്റെ 20% ഇടക്കാല ആശ്വാസമായി നോമിനിക്ക് ഉടൻ നൽകും. ബാക്കി തുക 2023 ലെ ഇന്ത്യൻ എവിഡൻസ് ആക്ട് പ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം തീർപ്പാക്കും.

സർക്കാർ ജീവനക്കാർക്ക് ബാധകമല്ല

പുതുക്കിയ നിയമങ്ങൾ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും സാധാരണ നിക്ഷേപകർക്കും നേട്ടം നൽകുന്നുണ്ടെങ്കിലും സർക്കാർ ജീവനക്കാർക്ക് ഇവ ബാധകമല്ല. അതായത് നിലവിലെ വ്യവസ്ഥകൾ തന്നെയാണ് സർക്കാർ ജീവനക്കാർ പാലിക്കേണ്ടത്. അതു പ്രകാരം അഞ്ച് വർഷത്തെ ലോക്ക്-ഇൻ പിരിയഡ് തുടരും. മാത്രമല്ല ജോലിയിൽ നിന്നും വിരമിക്കുമ്പോൾ കോർപ്പസ് 5 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ, 40% ആന്വിറ്റി വാങ്ങുന്നതിന് ഉപയോ​ഗിക്കണം. ബാക്കി 60% മാത്രമേ ഒറ്റത്തവണയായി പിൻവലിക്കാൻ സാധിക്കൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X