പ്രവാസി ഇന്ത്യക്കാര്‍ക്ക് വിദേശത്തു നിന്നുള്ള വരുമാനം ഇന്ത്യന്‍ അക്കൗണ്ടുകളില്‍ സൂക്ഷിച്ചാൽ നിരവധി നേട്ടങ്ങളുണ്ട്. എന്‍ആര്‍ഇ അക്കൗണ്ടിൽ സ്ഥിര നിക്ഷേപമിടുന്നവരാണെങ്കിൽ നികുതി നൽകേണ്ടതില്ല. അതോടൊപ്പം പ്രവാസി താമസിക്കുന്ന രാജ്യത്തെ അക്കൗണ്ടിലേക്ക് പണം മാറ്റിയെടുക്കാം എന്നതും എൻആർഇ സ്ഥിര നിക്ഷേപത്തിന്റെ നേട്ടമാണ്. വിനിമയ നിരക്ക് ഉപയോഗപ്പെടുത്തി നിക്ഷേപിക്കുന്നതിനാൽ അതിന്റെ ഗുണങ്ങൾ വേറെയും ലഭിക്കും.
സാധാരണ സ്ഥിര നിക്ഷേപ അക്കൗണ്ട് തന്നെയാണ് എൻആർഇ അക്കൗണ്ട്. പ്രവാസികള്‍ക്കോ പ്രവാസികളുടെ ഉറ്റ ബന്ധുക്കളായ രാജ്യത്ത് താമസിക്കുന്നവര്‍ക്ക് അക്കൗണ്ടെടുക്കാം. പ്രവാസി ഇന്ത്യക്കാരുടെ പണത്തിന് മികച്ച പലിശ രാജ്യത്തെ പൊതുമേഖല ബാങ്കുകളില്‍ നിന്ന് ലഭിക്കുന്നുണ്ട്. 5 മുൻനിര ബാങ്കുകളുടെ പലിശ നിരക്ക് ഇവിടെ പരിശോധിക്കാം.

എസ്ബിഐ
1 വർഷം മുതൽ 10 വർഷത്തേക്ക് 2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 6.50 ശതമാനം മുതൽ 7.10 ശതമാനം വരെയാണ് എസ്ബിഐ നൽകുന്ന പലിശ നിരക്ക്. ഒരു വർഷത്തിന് മുൻപ് നിക്ഷേപം പിൻവലിച്ചാൽ പലിശ ലഭിക്കില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കണം.
1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെ- 6.80%
400 ദിവസം- 7.10%
2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ- 7%
3 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്ക്- 6.50%
ബാങ്ക് ഓഫ് ബറോഡ
1 വർഷം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ 2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 6.75 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശയാണ് ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് ലഭിക്കുന്നത്. ബറോഡ തിരംഗ പ്ലസ് ഡെപ്പോസിറ്റ് സ്കീമിന് കീഴിൽ ഏറ്റവും ഉയർന്ന നിരക്കായ 7.25 ശതമാനം പലിശ നേടാം.
കാനറ ബാങ്ക്
1 വർഷം മുതൽ 10 വർഷ കാലാവധിയിൽ 6.80 ശതമാനം മുതൽ 7.25 ശതമാനം പലിശയാണ് കാനറ ബാങ്കിൽ നിന്ന് ലഭിക്കുന്നത്. 444 ദിവസത്തെ കാലാവധിയിലാണ് ഏറ്റവും ഉയർന്ന പലിശ നിരക്ക്.
1 വര്‍ഷത്തേക്ക്- 7%
444 ദിവസത്തേക്ക്- 7.25%
1 വര്‍ഷത്തില്‍ കൂടുതല്‍ 2 വര്‍ഷത്തില്‍ കുറവ്- 6.9%
2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ- 6.85%
3 വര്‍ഷം മുതല്‍ 5 വര്‍ഷത്തില്‍ താഴെ- 6.8%
5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ- 6.7%
പഞ്ചാബ് നാഷണൽ ബാങ്ക്
6.50 ശതമാനം മുതൽ മുതൽ 7.25 ശതമാനം വരെ പലിശയാണ് പഞ്ചാബ് നാഷണൽ ബാങ്കും നൽകുന്നത്. 444 ദിവസത്തെ കാലാവധിയിലാണ് ഏറ്റവും ഉയർന്ന പലിശ നിരക്ക്.
1 വര്‍ഷത്തേക്ക്- 6.75%
1 വര്‍ഷത്തിന് മുകളില്‍ 443 ദിവസത്തേക്ക്- 6.8%
444 ദിവസം- 7.25%
444 ദിവസം മുതല്‍ 2 വര്‍ഷത്തേക്ക്- 6.8%
2 വര്‍ഷത്തിന് മുകളില്‍ 3 വര്‍ഷം വരെ- 7%
3 വര്‍ഷത്തിന് മുകളില്‍ 10 വര്‍ഷംവരെ- 6.5%
ബാങ്ക് ഓഫ് ഇന്ത്യ
ബാങ്ക് ഓഫ് ഇന്ത്യയിൽ 1 വർഷം- 10 വർഷ കാലാവധിയിൽ 6 ശതമാനം മുതൽ 7 ശതമാനം വരെ പലിശ ലഭിക്കും.
1 വര്‍ഷം- 7%
1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെ- 6%
2 വര്‍ഷം മുതല്‍3 വര്‍ഷത്തില്‍ താഴെ- 6.75%
3 വര്‍ഷം മുതല്‍ 5 വര്‍ഷത്തില്‍ താഴെ-6.50%
5 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്ക്- 6%
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
