പ്രവാസിയായൊരു വ്യക്തിക്ക് സമ്പാദ്യം ഇന്ത്യയില്‍ നിക്ഷേപിക്കാനുള്ളൊരു മാര്‍ഗങ്ങള്‍ നിരവധിയാണ്. സുരക്ഷിതമായൊരു നിക്ഷേപമാണ് ഉദ്യേശിക്കുന്നതെങ്കില്‍ ഡെബ്റ്റ് നിക്ഷേപങ്ങളെ തിരഞ്ഞെടുക്കേണ്ടി വരു. ഇതില്‍ മികച്ചു നില്‍ക്കുന്ന ഒന്നാണ് എന്‍ആര്‍ഒ (നോണ്‍ റസിഡന്റ് ഓര്‍ഡിനറി) സ്ഥിര നിക്ഷേപങ്ങള്‍. പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ ബാങ്കുകള്‍ നല്‍കുന്ന നിക്ഷേപ മാര്‍ഗമാണ് എന്‍ആര്‍ഒ സ്ഥിര നിക്ഷേപം. എൻആർഒ സ്ഥിര നിക്ഷേപത്തിന്റെ പ്രത്യേകതകളും എൻആർഇ സ്ഥിര നിക്ഷേപമായി എങ്ങനെ വ്യത്യാസപ്പെടുന്നു എന്നും നോക്കാം.
എൻആർഒ സ്ഥിര നിക്ഷേപം
ഇന്ത്യയിലുള്ള വരുമാനമാണ് എൻആർഒ സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റാൻ സാധിക്കുക. രൂപയിലാണ് നിക്ഷേപം സ്വീകരിക്കുക. സാധാരണ സ്ഥിര നിക്ഷേപം പോലെ നിശ്ചിത കാലത്തേക്ക് നിക്ഷേപം നടത്താന്‍ സാധിക്കും. എന്‍ആര്‍ഒ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് മത്സരാധിഷ്ടവും മറ്റു രാജ്യങ്ങളിലെ നിക്ഷേപങ്ങളേക്കാള്‍ കൂടുതാലയതിനാല്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് എന്‍ആര്‍ഒ സ്ഥിര നിക്ഷേപങ്ങള്‍ ആകര്‍ഷകമാകും.
മറ്റു പ്രത്യേകകൾ
എന്‍ആര്‍ഒ നിക്ഷേപങ്ങളില്‍ സുരക്ഷയാണ് പ്രധാനം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കീഴിലാണ് ഇന്ത്യയില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ ശക്തമായ നിയന്ത്രണം പ്രവാസികളുടെ പണത്തിന് സുരക്ഷിതത്വം നല്‍കുന്നു. അതോടൊപ്പം എന്‍ആര്‍ഒ നിക്ഷേപത്തിലെ പലിശ പ്രവാസികള്‍ക്ക് താമസിക്കുന്ന രാജ്യത്തെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാനുള്ള സൗകര്യവും ലഭിക്കുന്നുണ്ട്. എൻആർഒ സ്ഥിരനിക്ഷേപങ്ങൾ കറൻസിയിലെ ഏറ്റക്കുറച്ചിലുകളെ ബാധിക്കില്ല.

നിക്ഷേപങ്ങൾ ഇന്ത്യൻ രൂപയിലായതിനാൽ അസ്ഥിരമായ വിനിമയ നിരക്കിന്റെ ഘട്ടത്തിലും പ്രവാസികളുടെ പണം സുരക്ഷിതമായിരിക്കും. വിനിമയ നിരക്കുകൾ ഗണ്യമായി കുറയുമ്പോൾ വിദേശ കറൻസികളിലെ നിക്ഷേപങ്ങളുടെ മൂല്യം കുറയാൻ സാധ്യതയുള്ളതിനാൽ ഇത് വളരെ പ്രധാനപ്പെട്ടതാണ്.
എൻആർഇ സ്ഥിര നിക്ഷേപലുമായുള്ള വ്യത്യാസം
എൻആർഒ സ്ഥിര നിക്ഷേപം പോലെ മറ്റൊരു പരിചിതമായ പേരാണ് എൻആർഇ സ്ഥിര നിക്ഷേപം. വിദേശത്തുള്ള വരുമാനം ഇന്ത്യൻ അക്കൗണ്ടിലേക്ക് മാറ്റുന്നതാണിത്. എൻആർഒ സ്ഥിര നിക്ഷേപത്തിൽ പലിശ മാത്രമേ ഒരു വിദേശ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ കഴിയൂ. എൻആർഇ സ്ഥിര നിക്ഷേപത്തിലെ പ്രിൻസിപ്പൽ തുകയും പലിശയും ഉൾപ്പെടെ വിദേശ അക്കൗണ്ടിലേക്ക് തിരികെ മാറ്റാൻ സാധിക്കും.
എൻആർഒ സ്ഥിര നിക്ഷേപങ്ങളിലെ പലിശ ഇന്ത്യയിലെ നികുതി നിയമങ്ങൾ പ്രകാരം നികുതി ബാധകമാണ്. എൻആർഇ സ്ഥിര നിക്ഷേപത്തിന് നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നികുതി ചുമത്തില്ല. നികുതി രഹിതമായ നിക്ഷേപമാണിത്.
എൻആർഒ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ
പൊതുമേഖല ബാങ്കിൽ പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്ക് 555 ദിവസത്തേക്ക് 7.35 ശതമാനം പലിശ നല്‍കും. ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക് എന്നിവ വ്യത്യസ്ത കാലയളവുകളില്‍ 7.25 ശതമാനം പലിശയും നല്‍കും. എസ്ബിഐ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് 7.10 ശതമാനം പലിശ നല്‍കുന്നത്.
സ്വകാര്യ ബാങ്കുകളില്‍ 8 ശതമാനം പലിശയാണ് ഡിസിബി ബാങ്ക് നല്‍കുന്നത്. 700 ദിവസം മുതല്‍ 36 മാസത്തേക്കാണ് ഡിസിബി ബാങ്ക് പലിശ നല്‍കുന്നത്. ബന്‍ഡന്‍ ബാങ്കില്‍ 1 വര്‍ഷം നാല് മാസം 11 ദിവസത്തേക്ക് 7.85 ശതാനം പലിശ ലഭിക്കുന്നുണ്ട്.
ആര്‍ബിഎല്‍ ബാങ്ക് 24 മാസത്തില്‍ താഴെ കാലാവധിയില്‍ 7.80 ശതാമാനം പലിശ നല്‍കുന്നു. ഇന്‍ഡസ്ഇൻഡ് ബാങ്ക് 1-2 വര്‍ഷത്തേക്കും യെസ് ബാങ്ക് 36 മാസത്തേക്കും 7.75 ശതമാനം പലിശ നല്‍കും.
സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 5 വര്‍ഷത്തേക്ക് 9.10 ശതമാനം പലിശ നല്‍കും. ഇക്വിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ 444 ദിവസം,888 ദിവസ കാലയളവുകളില്‍ 8.50 ശതമാനവും ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ 80 ആഴ്ചത്തേക്ക് 8.25 ശതമാനം പലിശയും ലഭിക്കും.


Click it and Unblock the Notifications