10 ലക്ഷത്തെ 14 ലക്ഷമാക്കി കയ്യിൽ തരുന്ന പോസ്റ്റ് ഓഫീസ് പദ്ധതി; 5 വർഷ ലോക്ഇൻ പിരിയഡ്; അറിയാം ഈ നിക്ഷേപം

ഒറ്റത്തവണ നിക്ഷേപിക്കാനൊരു സംഖ്യ കയ്യിൽ വന്നാൽ സ്ഥിര നിക്ഷേപത്തിലേക്ക് ചിന്തിക്കുന്നവരാകും ഭൂരി​ഭാ​ഗവും. നിക്ഷേപത്തിന്റെ സുരക്ഷിതത്വമാണ് പലരെയും ബാങ്ക് നിക്ഷേപങ്ങളിലേക്ക് എത്തിക്കുന്നത്. ബാങ്ക് നിക്ഷേപങ്ങളെക്കാൾ പലിശ നിരക്ക് തരുന്ന പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികൾ ഒരുപാടുണ്ട്. ഇത്തരത്തിലൊരു നിക്ഷേപമാണ് നാഷണൽ സേവിം​ഗ്സ് സർട്ടിഫിക്കറ്റ്.

വലിയ സാമ്പത്തിക നേട്ടത്തിനൊപ്പം ആദായ നികുതി ഇളവും നല്‍കുന്ന നിക്ഷേപമാണ് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്. നഷ്ട സാധ്യതയില്ലാത്ത നിക്ഷേപമായതിനാല്‍ പരമ്പരാഗത നിക്ഷേപകര്‍ക്ക് സ്ഥിര നിക്ഷേപത്തിന് പകരമായി തിരഞ്ഞെടുക്കാം. നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന ആദായത്തില്‍ നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് മറ്റു ലഘുസമ്പാദ്യ പദ്ധതിയേക്കാള്‍ ഏറെ മുന്നിലാണ്. 

ആർക്കൊക്കെ ചേരാം

ആർക്കൊക്കെ ചേരാം

അഞ്ച് വര്‍ഷ ലോക്ഇന്‍ പിരിയഡുള്ള നിക്ഷേപമാണ് നാഷണല്‍ സേവിംഗ്‌സ് സ്‌കീം. വര്‍ഷത്തില്‍ കൂട്ടുപലിശ രീതിക്ക് കണക്കാക്കുന്ന പലിശ കാലാവധിയില്‍ മാത്രമാണ് നിക്ഷേപകര്‍ക്ക് ലഭിക്കുക. രാജ്യത്തെ ഏതൊരു പൗരനും പദ്ധതിയില്‍ അംഗമാകാം. പ്രായ പൂര്‍ത്തിയാകാത്തവര്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്ക് പദ്ധതിയില്‍ ചേരാം. 10 വയസ് പൂർത്തിയായവർക്ക് സ്വന്തം പേരിലും അക്കൗണ്ടെടുക്കാം. ജോയിന്റ് അക്കൗണ്ടായും വ്യക്തിഗത അക്കൗണ്ടായും നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് ആരംഭിക്കാം. 

പലിശ നിരക്ക്

പലിശ നിരക്ക്

നാഷണല്‍ സേവിംഗ്‌സ് സർട്ടിഫിക്കറ്റിന്റെ പലിശ നിരക്ക് കേന്ദ്രസര്‍ക്കാറാണ് നിശ്ചയിക്കുന്നത്. ഓരോ പാദത്തിലും പലിശ നിരക്ക് പുനര്‍ നിശ്ചയിക്കും. ജൂൺ- സെപ്റ്റംബർ പാദത്തില്‍ നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റിന് നല്‍കുന്ന പലിശ നിരക്ക് 6.8 ശതമാനമാണ്. നിക്ഷേപത്തിനുള്ള ചുരുങ്ങിയ തുക 1,000 രൂപയാണ്. പരിധിയില്ലാതെ നിക്ഷേപം നടത്താം.

നേരത്തെ 10 വർഷ കാലാവധിയുള്ള നാഷണൽ സേവിം​ഗ്സ് സ്കീം നിക്ഷേപങ്ങളുണ്ടായിരുന്നു. 2016-17 സാമ്പത്തിക വർഷം മുതലാണ് ഇവ നിർത്തലാക്കിയത്. പണത്തിന് ആവശ്യമുള്ള നിക്ഷേപകർക്ക് നാഷണൽ സേവിം​ഗ്സ് സർട്ടിഫിക്കറ്റ് ബാങ്കുകളിൽ ഈട് നൽകി വായ്പ എടുക്കാവുന്നതാണ്. 

കാൽക്കുലേറ്റർ

കാൽക്കുലേറ്റർ

6.8 ശതമാനം പലിശ നിരക്ക് പ്രകാരം 1,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് നിക്ഷേപം കാലാവധിയില്‍ പിന്‍വലിക്കുമ്പോള്‍ 1,389 രൂപ ലഭിക്കും. 5,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് അഞ്ച് വര്‍ഷത്തിന് ശേഷം 6947 രൂപ ലഭിക്കും. 10 ലക്ഷം രൂപ നാഷണല്‍ സേവിംഗ്‌സ് സ്‌കീമില്‍ നിക്ഷേപിക്കുന്നൊരാള്‍ക്ക് 5 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 13.89 ലക്ഷം രൂപ ലഭിക്കും. 

നികുതിയിളവ്

നികുതിയിളവ്

നാഷണല്‍ സേവിംഗ്‌സ് സ്്കീമിലെ നിക്ഷേപത്തിന് സാമ്പത്തിക വര്‍ഷത്തില്‍ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതിയിളവ് ലഭിക്കും. നിക്ഷേപിച്ച തുകയ്ക്ക് വര്‍ഷത്തില്‍ റീഇന്‍വെസ്റ്റ്‌മെന്റിന്റെ ഗുണം ലഭിക്കും. വർഷത്തിലുള്ള പലിശയ്ക്കും 1.5 ലക്ഷം രൂപ വരെ നികുതിയിളവ് ലഭിക്കും. എന്നാൽ കാലാവധിയില്‍ ലഭിക്കുന്ന തുകയ്ക്ക് നികുതി ബാധകമാണ്. നിക്ഷേപം പിന്‍വലിക്കുന്ന സമയത്ത് സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കില്ല. 

നേരത്തെയുള്ള പിന്‍വലിക്കല്‍

നേരത്തെയുള്ള പിന്‍വലിക്കല്‍

5 വര്‍ഷ ലോക്ഇന്‍ പിരിയഡുള്ള നിക്ഷേപത്തിന് 3 സാഹചര്യങ്ങളിലാണ് നേരത്തെയുള്ള പിന്‍വലികകല്‍ അനുവദിക്കുന്നത്. നിക്ഷേപകന്റെ മരണം, കോടതി ഇത്തരവ്, പണയപ്പെടുത്തിയ നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് ജപ്തി ചെയ്യുക എന്നീ സാഹചര്യങ്ങളിലാണ് നേരത്തെ പിന്‍വലിക്കാന്‍ സാധിക്കുക.

എങ്ങനെ ചേരാം

നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റുകളിൽ നിക്ഷേപിക്കാൻ രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിലും സൗകര്യമുണ്ട്. ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡ് പോസ്റ്റ് ഓഫീസില്‍ ഹാജരാക്കണം. പണമായും പോസ്റ്റ്മാസ്റ്ററുടെ പേരില്‍ മാറാവുന്ന ചെക്ക്, ഡിമാന്റ് ഡ്രാഫ്റ്റ് എന്നിവയായും നിക്ഷേപം തുടങ്ങാം. നിക്ഷേപം ഒരു പോസ്റ്റ് ഓഫീസില്‍ നിന്ന് രാജ്യത്തെ ഏതൊരു പോസ്റ്റ് ഓഫീസിലേക്കും ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X