40,000 രൂപയോളം ആദായം തരുന്ന പദ്ധതി; പ്രധാനമന്ത്രിക്ക് ഇവിടെ 9 ലക്ഷത്തിന്റെ നിക്ഷേപം; ഇനിയും മടിക്കുന്നതെന്തിന്

നിക്ഷേപങ്ങളില്‍ സുരക്ഷിതത്വത്തിന് പ്രധാന്യം കൊടുക്കുന്നവരാണ് ഭൂരിഭാഗവും. ഇത്തരക്കാര്‍ കൂടുതലും തേടുന്നത് സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള നിക്ഷേപങ്ങളായിരിക്കും. പൊതുമേഖലാ ബാങ്കുകളിലെ സ്ഥിര നിക്ഷേപം സുരക്ഷിത മാർ​ഗമാണ് എന്നാൽ സ്ഥിര നിക്ഷേപത്തിൽ നിന്ന് വേണ്ടത്ര ആദായം ലഭിക്കാത്തതാണ് പ്രശ്നം. 6 ശതമാനത്തിൽ താഴെയാണ് നിക്ഷേപത്തിന് ബാങ്കുകൾ നൽകുന്ന പലിശ. ഇവിടെയാണ് ഉയർന്ന പലിശയും സർക്കാർ സുരക്ഷയും തേടുന്നവർക്കുള്ള പദ്ധതികളുള്ളത്. സുരക്ഷ എന്നത് വാക്കാൽ പറയുന്നത് അല്ല. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നിക്ഷേപമുള്ള ഒരു പദ്ധതിയാകുമ്പോൾ അതിന് ലഭിക്കുന്ന പ്രാധാന്യം മറ്റൊന്നാണ്. പോസ്റ്റ് ഓഫീസിന്റെ നാഷണൽ സേവിം​ഗ്സ് സർട്ടിഫിക്കറ്റിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിക്ഷേപമുള്ളത്. 2021 ല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ കണക്ക് പ്രകാരം നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റില്‍ 8.9 ലക്ഷം രൂപയുടെ നി്‌ക്ഷേപം പ്രധാനമന്ത്രിക്കുണ്ട്. ഇതോടൊപ്പം പ്രധാനമന്ത്രിക്ക് മറ്റൊരു പ്രധാന നിക്ഷേപമുള്ളത് സ്ഥിര നിക്ഷേപമാണ്. എസ്ബിഐ ഗാന്ധിനഗര്‍ ബ്രാഞ്ചിൽ 1.86 കോടി രൂപയുടെ സ്ഥിര നിക്ഷേപമാണ് നരേന്ദ്രമോദിക്കുള്ളത്. പ​ദ്ധതിയുടെ വിശദാംശങ്ങൾ എന്താണെന്ന് നോക്കാം. 

ആർക്കൊക്കെ ചേരാം

ആർക്കൊക്കെ ചേരാം

പ്രധാനമന്ത്രിക്കെന്ന പോലെ രാജ്യത്തെ ഓരോ പൗരനും നാഷണൽ സേവിം​ഗ്സ് സർട്ടിഫിക്കറ്റിൽ ചേരാനാകും. ഇതിനായി പോസ്റ്റ് ഓഫീസുകളിൽ ചെല്ലാം. വ്യക്തി​ഗത അക്കൗണ്ടും മൂന്ന് പേര്‍ക്ക് ചേര്‍ന്ന് ജോയിന്റ് അക്കൗണ്ടായും നാഷണൽ സേവിം​ഗ്സ് സർട്ടിഫിക്കറ്റിൽ ചേരാം. 10 വയസിന് മുകളിൽ പ്രായമുള്ള കുട്ടിക്ക് സ്വന്തം പേരില്‍ അക്കൗണ്ട് ആരംഭിക്കാം. പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടിക്ക് വേണ്ടി രക്ഷിതാവിന് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റില്‍ ചേരാം. തൊട്ടടുത്ത പോസ്റ്റ് ഓഫീസ് ബ്രാഞ്ച് സന്ദർശിച്ച് അപേക്ഷ ഫോം പൂരിപ്പിച്ച് നൽകിയാൽ നാഷണൽ സേവിം​ഗസ് സർട്ടിഫിക്കറ്റിൽ ചേരാം.

പലിശ നിരക്ക്

പലിശ നിരക്ക്

സാമ്പത്തിക വര്‍ഷത്തിന്റെ എല്ലാ പാദത്തിലും പോസ്റ്റ് ഓഫീസ് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റിന്റെ പലിശ പരിശോധിക്കാനായി യോ​ഗം ചേരാറുണ്ട്. നിലവില്‍ 6.8 ശതമാനമാണ് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റി‌ലെ നിക്ഷേപത്തിന് പലിശ നല്‍കുന്നത്. കൂട്ടുപലിശ രീതിയില്‍ വര്‍ഷത്തില്‍ പലിശ കണക്കാക്കി കാലാവധിയെത്തുമ്പോഴാണ് തിരികെ നല്‍കുക. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദം അവസാനിക്കുന്ന ജൂണില്‍ പലിശ നിരക്ക് പുനഃപരിശോധിക്കും. 5 വര്‍ഷമാണ് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി. നിക്ഷേപകന് താത്പര്യമുണ്ടെങ്കില്‍ 5 വര്‍ഷത്തെ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയായതിന് ശേഷം വീണ്ടും 5 വര്‍ഷത്തേക്ക് നിക്ഷേപ കാലാവധി ഉയര്‍ത്തുവാന്‍ സാധിക്കും. 

നിക്ഷേപം

നിക്ഷേപം

എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാനാകുമെന്നതാണ് പോസ്റ്റ് ഓഫീസ നാഷണൽ സേവിം​ഗ്സ് സർട്ടിഫിക്കറ്റിന്റെ ​ഗുണം. 1,000 രൂപയാണ് ചുരുങ്ങിയ നിക്ഷേപമായി വേണ്ടത്. ഇതിനോടൊപ്പം നൂറിന്റെ ​ഗുണിതങ്ങളായി നിക്ഷേപം വർധിപ്പിക്കാം. 1,000 രൂപ നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റില്‍ നിക്ഷേപിക്കുന്ന ഒരാള്‍ക്ക് അഞ്ച് വര്‍ഷത്തിന് ശേഷം 1389.49 രൂപയാണ് ലഭിക്കുക. 1 ലക്ഷം രൂ നിക്ഷേപിക്കുന്നൊരാള്‍ക്ക് 1.38 ലക്ഷം രൂപ അഞ്ച് വർഷത്തെ കാലാവധിക്ക് ശേഷം ലഭിക്കും. ഉയര്‍ന്ന തുക നിക്ഷേപിക്കുന്നതിന് പരിധിയില്ലെങ്കിലും ആദായ നികുതി ഇളവ് 1.5 ലക്ഷം രൂപയുള്ള നിക്ഷേപത്തിനാണ് ലഭിക്കുക. ആദായ നികുതി നിയമം സെക്ഷന്‍ 80 സി പ്രകാരമാണ് ഈ ഇളവ് അനുവദിക്കുന്നത്. മൂന്ന് ലക്ഷം രൂപയ്ക്ക് നാഷണൽ സേവിം​ഗ്സ് സ്കീമിൽ നിക്ഷേപിച്ചാല്‍ 4.17 ലക്ഷം രൂപ അഞ്ച് വർഷത്തിന് ശേഷം ലഭിക്കും. 

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X