ഈ വര്‍ഷം ഇതുവരെ ഇന്‍ഫ്രാസ്ട്രക്ചര്‍ മ്യൂച്വല്‍ ഫണ്ടുകള്‍ 67 ശതമാനം നേട്ടം രേഖപ്പെടുത്തുന്നുണ്ട്. മറുഭാഗത്ത് വൈവിധ്യവത്കരിച്ച മറ്റു ഫണ്ടുകളില്‍ 42 ശതമാനം വരെ മാത്രമാണ് നേട്ടം. നടപ്പു വര്‍ഷം ഇന്‍ഫ്രാസ്ട്രകര്‍ ഫണ്ടുകള്‍ക്ക് നല്ല കാലമാണ്. കാരണം നിരവധി കമ്പനികള്‍ കോവിഡിന്റെ തളര്‍ച്ചയില്‍ നിന്നും കരകയറി. ഒപ്പം അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യവും സപ്ലൈ ചെയിന്‍ തടസങ്ങള്‍ ലഘൂകരിക്കപ്പെട്ടതും ഇന്‍ഫ്രാസ്ട്രക്ചര്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് തുണയായി.
കോവിഡാനന്തരം ഇന്ത്യ സാമ്പത്തിക വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിയാല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സെഗ്മന്റില്‍ വിപ്ലവ മുന്നേറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് ഫണ്ട് മാനേജര്‍മാരുടെ വിലയിരുത്തല്‍. ഈ അവസരത്തില്‍ ഇന്ത്യയിലെ പ്രമുഖമായ 21 ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടുകള്‍ വലിയ നിക്ഷേപം നടത്തിയിട്ടുള്ള 10 സ്റ്റോക്കുകള്‍ ഏതെല്ലാമെന്ന് ചുവടെ കാണാം. 2021 ഒക്ടോബര്‍ 31 വരെയുള്ള പോര്‍ട്ട്‌ഫോളിയോ വിവരങ്ങള്‍ ആധാരമാക്കിയാണ് പട്ടിക ഒരുങ്ങുന്നത്.
ലാര്‍സന്‍ ആന്‍ഡ് ടുബ്രോ
21 ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടുകള്‍ക്ക് ലാര്‍സന്‍ ആന്‍ഡ് ടുബ്രോയില്‍ നിക്ഷേപമുണ്ട്. ഈ ഫണ്ടുകള്‍ സംയുക്തമായി 1,166 കോടി രൂപയുടെ ഓഹരികളാണ് കൈവശം വെയ്ക്കുന്നത്. ഒക്ടോബറിലെ കണക്കുകള്‍ പ്രകാരം നിപ്പോണ്‍ ഇന്ത്യ ഇടിഎഫ് ഇന്‍ഫ്രാ ബിഇഇഎസ്, എസ്ബിഐ ഇന്‍ഫ്രാസ്ട്രക്ചര്‍, നിപ്പോണ്‍ ഇന്ത്യ പവര്‍ ആന്‍ഡ് ഇന്‍ഫ്രാ, അദിത്യ ബിര്‍ല എസ്എല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഐഡിഎഫ്‌സി ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് എന്നിവര്‍ക്ക് കമ്പനിയില്‍ ഏറ്റവും ഉയര്‍ന്ന നിക്ഷേപമുണ്ട്.
നിലവില്‍ 1,868.25 രൂപയാണ് ലാര്‍സന്‍ ആന്‍ഡ് ടുബ്രോയുടെ ഓഹരി വില. പോയവാരം 3.21 ശതമാനം നേട്ടം കുറിക്കാന്‍ സ്‌റ്റോക്കിന് സാധിച്ചു. ഒരു മാസം കൊണ്ട് 4.68 ശതമാനം ഇടിവും ആറു മാസം കൊണ്ട് 23.6 ശതമാനം നേട്ടവുമാണ് കമ്പനി അറിയിക്കുന്നത്.
ഈ വര്‍ഷം ഇതുവരെ 44 ശതമാനം ഉയര്‍ച്ച ലാര്‍സന്‍ ആന്‍ഡ് ടുബ്രോ ഓഹരികള്‍ കൈവരിച്ചത് കാണാം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,981.75 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 1,154 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 30.04. ഡിവിഡന്റ് യീല്‍ഡ് 0.96 ശതമാനം.
ഭാരതി എയര്‍ടെല്‍
18 ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടുകള്‍ക്ക് ഭാരതി എയര്‍ടെല്ലില്‍ നിക്ഷേപമുണ്ട്. ഈ ഫണ്ടുകള്‍ സംയുക്തമായി 698 കോടി രൂപയുടെ ഓഹരികളാണ് കൈവശം വെയ്ക്കുന്നത്. ഒക്ടോബറിലെ കണക്കുകള്‍ പ്രകാരം നിപ്പോണ്‍ ഇന്ത്യ ഇടിഎഫ് ഇന്‍ഫ്രാ ബിഇഇഎസ്, എസ്ബിഐ ഇന്‍ഫ്രാസ്ട്രക്ചര്‍, യുടിഐ ഇന്‍ഫ്രാസ്ട്രക്ചര്‍, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, എല്‍ഐസി മ്യൂച്വല്‍ ഫണ്ട് ഇന്‍ഫ്രാ എന്നിവര്‍ക്ക് കമ്പനിയില്‍ ഏറ്റവും ഉയര്‍ന്ന നിക്ഷേപമുണ്ട്.
നിലവില്‍ 709.35 രൂപയാണ് ഭാരതി എയര്‍ടെല്ലിന്റെ ഓഹരി വില. പോയവാരം 1.64 ശതമാനം തകര്‍ച്ച സ്‌റ്റോക്ക് നേരിട്ടു. ഒരു മാസം കൊണ്ട് 4.59 ശതമാനം ഇടിവും ആറു മാസം കൊണ്ട് 33.99 ശതമാനം നേട്ടവുമാണ് കമ്പനി അറിയിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 40 ശതമാനം ഉയര്‍ച്ച ഭാരതി എയര്‍ടെല്‍ ഓഹരികള്‍ കൈവരിച്ചത് കാണാം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 781.80 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 471.30 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 130.41.
അള്‍ട്രാടെക്ക് സിമന്റ്
17 ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടുകള്‍ക്ക് അദിത്യ ബിര്‍ല ഗ്രൂപ്പിന്റെ ഭാഗമായ അള്‍ട്രാടെക്ക് സിമന്റില്‍ നിക്ഷേപമുണ്ട്. ഈ ഫണ്ടുകള്‍ സംയുക്തമായി 527 കോടി രൂപയുടെ ഓഹരികളാണ് കൈവശം വെയ്ക്കുന്നത്. ഒക്ടോബറിലെ കണക്കുകള്‍ പ്രകാരം ഐഡിഎഫ്‌സി ഇന്‍ഫ്രാസ്ട്രക്ചര്‍, ടോറസ് ഇന്‍ഫ്രാസ്ട്രക്ചര്‍, എല്‍ഐസി മ്യൂച്വല്‍ ഫണ്ട് ഇന്‍ഫ്രാ, അദിത്യ ബിര്‍ല എസ്എല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, നിപ്പോണ്‍ ഇന്ത്യ പവര്‍ ആന്‍ഡ് ഇന്‍ഫ്രാ ഫണ്ട് എന്നിവര്‍ക്ക് കമ്പനിയില്‍ ഏറ്റവും ഉയര്‍ന്ന നിക്ഷേപമുണ്ട്.
നിലവില്‍ 7,430.15 രൂപയാണ് അള്‍ട്രാടെക്ക് സിമന്റിന്റെ ഓഹരി വില. പോയവാരം 0.82 ശതമാനം നേട്ടം സ്‌റ്റോക്ക് രേഖപ്പെടുത്തി. ഒരു മാസം കൊണ്ട് 8.05 ശതമാനം ഇടിവും ആറു മാസം കൊണ്ട് 11.25 ശതമാനം നേട്ടവുമാണ് കമ്പനി അറിയിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 40 ശതമാനം ഉയര്‍ച്ച അള്‍ട്രാടെക്ക് സിമന്റ് ഓഹരികള്‍ കൈവരിച്ചത് കാണാം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 8,269 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 4,865.45 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 33.63. ഡിവിഡന്റ് യീല്‍ഡ് 0.50 ശതമാനം.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്
15 ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടുകള്‍ക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിക്ഷേപമുണ്ട്. ഈ ഫണ്ടുകള്‍ സംയുക്തമായി 423 കോടി രൂപയുടെ ഓഹരികളാണ് കൈവശം വെയ്ക്കുന്നത്. ഒക്ടോബറിലെ കണക്കുകള്‍ പ്രകാരം നിപ്പോണ്‍ ഇന്ത്യ ഇടിഎഫ് ഇന്‍ഫ്രാ ബിഇഇഎസ്, സുന്ദരം ഇന്‍ഫ്രാ അഡ്വാന്റേജ്, ടോറസ് ഇന്‍ഫ്രാസ്ട്രക്ചര്‍, നിപ്പോണ്‍ ഇന്ത്യ പവര്‍ ആന്‍ഡ് ഇന്‍ഫ്രാ, കൊട്ടാക്ക് ഇന്‍ഫ്രാ ആന്‍ഡ് ഇക്കോ റിഫോം ഫണ്ട് എന്നിവര്‍ക്ക് കമ്പനിയില്‍ ഏറ്റവും ഉയര്‍ന്ന നിക്ഷേപമുണ്ട്.
നിലവില്‍ 2,457.25 രൂപയാണ് റിലയന്‍സിന്റെ ഓഹരി വില. പോയവാരം 1.88 ശതമാനം നേട്ടം സ്‌റ്റോക്ക് രേഖപ്പെടുത്തി. ഒരു മാസം കൊണ്ട് 5.24 ശതമാനം ഇടിവും ആറു മാസം കൊണ്ട് 9.46 ശതമാനം നേട്ടവുമാണ് കമ്പനി അറിയിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 23.64 ശതമാനം ഉയര്‍ച്ച റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ കൈവരിച്ചത് കാണാം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 2,751.35 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 1,830 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 31.09. ഡിവിഡന്റ് യീല്‍ഡ് 0.28 ശതമാനം.
കണ്‍കോര്‍
14 ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടുകള്‍ക്ക് കണ്‍ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിക്ഷേപമുണ്ട്. ഈ ഫണ്ടുകള്‍ സംയുക്തമായി 183 കോടി രൂപയുടെ ഓഹരികളാണ് കൈവശം വെയ്ക്കുന്നത്. ഒക്ടോബറിലെ കണക്കുകള്‍ പ്രകാരം കൊട്ടാക്ക് ഇന്‍ഫ്രാ ആന്‍ഡ് ഇക്കോ റിഫോം, ഇന്‍വെസ്‌കോ ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ചര്‍, എല്‍ഐസി മ്യൂച്വല്‍ ഫണ്ട് ഇന്‍ഫ്രാ, ക്വാണ്ട് ഇന്‍ഫ്രാസ്ട്രക്ചര്‍, ഐഡിഎഫ്‌സി ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് എന്നിവര്‍ക്ക് കമ്പനിയില്‍ ഏറ്റവും ഉയര്‍ന്ന നിക്ഷേപമുണ്ട്.
നിലവില്‍ 649 രൂപയാണ് കണ്‍കോറിന്റെ ഓഹരി വില. പോയവാരം 1.16 ശതമാനം നേട്ടം സ്‌റ്റോക്ക് രേഖപ്പെടുത്തി. ഒരു മാസം കൊണ്ട് 5.56 ശതമാനവും ആറു മാസം കൊണ്ട് 4.71 ശതമാനവും വീതം വിലയിടിവാണ് കമ്പനി അറിയിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 60.88 ശതമാനം ഉയര്‍ച്ച കണ്‍കോര്‍ ഓഹരികള്‍ കൈവരിച്ചത് കാണാം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 754.40 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 365.05 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 51.24. ഡിവിഡന്റ് യീല്‍ഡ് 0.92 ശതമാനം.
എന്‍ടിപിസി
14 ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടുകള്‍ക്ക് എന്‍ടിപിസിയില്‍ നിക്ഷേപമുണ്ട്. ഈ ഫണ്ടുകള്‍ സംയുക്തമായി 483 കോടി രൂപയുടെ ഓഹരികളാണ് കൈവശം വെയ്ക്കുന്നത്. ഒക്ടോബറിലെ കണക്കുകള്‍ പ്രകാരം ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, എച്ച്എസ്ബിസി ഇന്‍ഫ്രാ ഇക്വിറ്റി, എച്ച്ഡിഎഫ്‌സി ഇന്‍ഫ്രാസ്ട്രക്ചര്‍, നിപ്പോണ്‍ ഇന്ത്യ പവര്‍ ആന്‍ഡ് ഇന്‍ഫ്രാ, ഫ്രാങ്ക്‌ളിന്‍ ബില്‍ഡ് ഇന്ത്യ ഫണ്ട് എന്നിവര്‍ക്ക് കമ്പനിയില്‍ ഏറ്റവും ഉയര്‍ന്ന നിക്ഷേപമുണ്ട്.
നിലവില്‍ 126.25 രൂപയാണ് എന്‍ടിപിസിയുടെ ഓഹരി വില. പോയവാരം 0.12 ശതമാനം നേട്ടം സ്‌റ്റോക്ക് രേഖപ്പെടുത്തി. ഒരു മാസം കൊണ്ട് 7.48 ശതമാനം തകര്‍ച്ചയും ആറു മാസം കൊണ്ട് 6.81 ശതമാനം നേട്ടവുമാണ് കമ്പനി അറിയിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 27.46 ശതമാനം ഉയര്‍ച്ച എന്‍ടിപിസി ഓഹരികള്‍ കൈവരിച്ചത് കാണാം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 152.10 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 88.15 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 9.05. ഡിവിഡന്റ് യീല്‍ഡ് 4.87 ശതമാനം.
ഹണിവെല്‍ ഓട്ടോമേഷന്‍ ഇന്ത്യ
11 ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടുകള്‍ക്ക് ഹണിവെല്‍ ഓട്ടോമേഷന്‍ ഇന്ത്യയില്‍ നിക്ഷേപമുണ്ട്. ഈ ഫണ്ടുകള്‍ സംയുക്തമായി 168 കോടി രൂപയുടെ ഓഹരികളാണ് കൈവശം വെയ്ക്കുന്നത്. ഒക്ടോബറിലെ കണക്കുകള്‍ പ്രകാരം അദിത്യ ബിര്‍ല എസ്എല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, കാനറ റോബ് ഇന്‍ഫ്രാസ്ട്രക്ചര്‍, ബിഓഐ ആക്‌സാ മാനുഫാക്ചറിങ് ആന്‍ഡ് ഇന്‍ഫ്രാ, ഇന്‍വെസ്‌കോ ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ചര്‍, എല്‍ ആന്‍ഡ് ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് എന്നിവര്‍ക്ക് കമ്പനിയില്‍ ഏറ്റവും ഉയര്‍ന്ന നിക്ഷേപമുണ്ട്.
നിലവില്‍ 39,837.35 രൂപയാണ് ഹണിവെല്‍ ഓട്ടോമേഷന്റെ ഓഹരി വില. പോയവാരം 2.11 ശതമാനം നേട്ടം സ്‌റ്റോക്ക് രേഖപ്പെടുത്തി. ഒരു മാസം കൊണ്ട് 9.47 ശതമാനവും ആറു മാസം കൊണ്ട് 2 ശതമാനവും വീതം തകര്‍ച്ചയാണ് കമ്പനി അറിയിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 7.71 ശതമാനം ഉയര്‍ച്ച ഹണിവെല്‍ ഓട്ടോമേഷന്‍ ഓഹരികള്‍ കൈവരിച്ചത് കാണാം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 49,990 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 30,670 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 81.79. ഡിവിഡന്റ് യീല്‍ഡ് 0.21 ശതമാനം.
അദാനി പോര്‍ട്‌സ്
10 ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടുകള്‍ക്ക് അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണില്‍ നിക്ഷേപമുണ്ട്. ഈ ഫണ്ടുകള്‍ സംയുക്തമായി 213 കോടി രൂപയുടെ ഓഹരികളാണ് കൈവശം വെയ്ക്കുന്നത്. ഒക്ടോബറിലെ കണക്കുകള്‍ പ്രകാരം ക്വാണ്ട് ഇന്‍ഫ്രാസ്ട്രക്ചര്‍, യുടിഐ ഇന്‍ഫ്രാസ്ട്രക്ചര്‍, നിപ്പോണ്‍ ഇന്ത്യ പവര്‍ ആന്‍ഡ് ഇന്‍ഫ്രാ, ഐഡിഎഫ്‌സി ഇന്‍ഫ്രാസ്ട്രക്ചര്‍, നിപ്പോണ്‍ ഇന്ത്യ ഇടിഎഫ് ഇന്‍ഫ്രാ ബിഇഇഎസ് എന്നിവര്‍ക്ക് കമ്പനിയില്‍ ഏറ്റവും ഉയര്‍ന്ന നിക്ഷേപമുണ്ട്.
നിലവില്‍ 767.50 രൂപയാണ് അദാനി പോര്‍ട്‌സിന്റെ ഓഹരി വില. പോയവാരം 3.70 ശതമാനം നേട്ടം സ്‌റ്റോക്ക് രേഖപ്പെടുത്തി. ഒരു മാസം കൊണ്ട് 2.29 ശതമാനം നേട്ടവും ആറു മാസം കൊണ്ട് 0.12 ശതമാനം തകര്‍ച്ചയുമാണ് കമ്പനി അറിയിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 52.33 ശതമാനം ഉയര്‍ച്ച അദാനി പോര്‍ട്‌സ് ഓഹരികള്‍ കൈവരിച്ചത് കാണാം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 901 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 427.20 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 30.58. ഡിവിഡന്റ് യീല്‍ഡ് 0.65 ശതമാനം.
ഭാരത് പെട്രോളിയം
10 ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടുകള്‍ക്ക് ഭാരത് പെട്രോളിയത്തില്‍ നിക്ഷേപമുണ്ട്. ഈ ഫണ്ടുകള്‍ സംയുക്തമായി 183 കോടി രൂപയുടെ ഓഹരികളാണ് കൈവശം വെയ്ക്കുന്നത്. ഒക്ടോബറിലെ കണക്കുകള്‍ പ്രകാരം സുന്ദരം ഇന്‍ഫ്രാ അഡ്വാന്റേജ്, ഫ്രാങ്ക്‌ളിന്‍ ബില്‍ഡ് ഇന്ത്യ, എസ്ബിഐ ഇന്‍ഫ്രാസ്ട്രക്ചര്‍, എച്ച്എസ്ബിസി ഇന്‍ഫ്രാ ഇക്വിറ്റി, നിപ്പോണ്‍ ഇന്ത്യ പവര്‍ ആന്‍ഡ് ഇന്‍ഫ്രാ ഫണ്ട് എന്നിവര്‍ക്ക് കമ്പനിയില്‍ ഏറ്റവും ഉയര്‍ന്ന നിക്ഷേപമുണ്ട്.
നിലവില്‍ 397.20 രൂപയാണ് ഭാരത് പെട്രോളിയത്തിന്റെ ഓഹരി വില. പോയവാരം 3.59 ശതമാനം നേട്ടം സ്‌റ്റോക്ക് രേഖപ്പെടുത്തി. ഒരു മാസം കൊണ്ട് 7.13 ശതമാനവും ആറു മാസം കൊണ്ട് 17.88 ശതമാനവും വീതം തകര്‍ച്ചയാണ് കമ്പനി അറിയിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 3.99 ശതമാനം ഉയര്‍ച്ച ഭാരത് പെട്രോളിയം ഓഹരികള്‍ കൈവരിച്ചത് കാണാം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 503 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 357 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 4.53. ഡിവിഡന്റ് യീല്‍ഡ് 8.31 ശതമാനം.
കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്
10 ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടുകള്‍ക്ക് കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സില്‍ നിക്ഷേപമുണ്ട്. ഈ ഫണ്ടുകള്‍ സംയുക്തമായി 152 കോടി രൂപയുടെ ഓഹരികളാണ് കൈവശം വെയ്ക്കുന്നത്. ഒക്ടോബറിലെ കണക്കുകള്‍ പ്രകാരം കാനറ റോബ് ഇന്‍ഫ്രാസ്ട്രക്ചര്‍, ടാറ്റ ഇന്‍ഫ്രാസ്ട്രക്ചര്‍, എച്ച്എസ്ബിസി ഇന്‍ഫ്രാ ഇക്വിറ്റി, എല്‍ഐസി മ്യൂച്വല്‍ ഫണ്ട് ഇന്‍ഫ്രാ, ഇന്‍വെസ്‌കോ ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് എന്നിവര്‍ക്ക് കമ്പനിയില്‍ ഏറ്റവും ഉയര്‍ന്ന നിക്ഷേപമുണ്ട്.
നിലവില്‍ 290.50 രൂപയാണ് കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിന്റെ ഓഹരി വില. പോയവാരം 3.27 ശതമാനം നേട്ടം സ്‌റ്റോക്ക് രേഖപ്പെടുത്തി. ഒരു മാസം കൊണ്ട് 2.02 ശതമാനവും ആറു മാസം കൊണ്ട് 29.86 ശതമാനവും വീതം നേട്ടമാണ് കമ്പനി അറിയിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 77 ശതമാനം ഉയര്‍ച്ച കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് ഓഹരികള്‍ കൈവരിച്ചത് കാണാം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 343.90 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 145 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 20.67. ഡിവിഡന്റ് യീല്‍ഡ് 0.086 ശതമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.


Click it and Unblock the Notifications