60 കഴിഞ്ഞാലും ഹാപ്പി; മാസം 1,600 രൂപ ലഭിക്കുന്ന സർക്കാറിന്റെ വാർധക്യ കാല പെൻഷൻ പദ്ധതി; എങ്ങനെ ചേരാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാര്‍ധക്യത്തില്‍ തൊഴില്‍ ചെയ്യാന്‍ പറ്റാത്ത ജനങ്ങളെ സഹായിക്കാനാണ് സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ സര്‍ക്കാര്‍ ആരംഭിച്ചത്. കര്‍ഷക തൊഴിലാളികള്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, വയോധികര്‍, അവിവാഹിതരായ സ്ത്രീകള്‍, വിധവകള്‍ എന്നിവര്‍ക്കാണ് ക്ഷേമ പെൻഷനുകൾ നൽകുന്നത്. കേന്ദ്ര സംസ്ഥാന സർക്കാര്‍ ഫണ്ടുകള്‍ സംയോജിപ്പിച്ചാണ് പെൻഷൻ നൽകുന്നത്. 60 വയസ് കഴിഞ്ഞ വയോധികർക്ക് മാസം 1,600 രൂപ പെൻഷൻ ലഭിക്കുന്ന ഇന്ദിരാ​ഗാന്ധി ദേശീയ പെൻഷൻ പദ്ധതിയെ പറ്റിയാണ് ചുവടെ വിശദീകരിക്കുന്നത്.

 

യോ​ഗ്യത നോക്കാം

യോ​ഗ്യത നോക്കാം

60 വയസ് പൂർത്തിയായ കേരളത്തിൽ മൂന്ന് വർഷമായി സ്ഥിര താമസമുള്ളവർക്കാണ് വാർധക്യ കാല പെൻഷന് അപേക്ഷിക്കാനാവുക. കുടുംബ വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ കവിയാത്തവായിരിക്കണം അപേക്ഷകർ‍. വിവാഹിതരായ മക്കളുടെ വരുമാനം കണക്കാക്കേണ്ടതില്ല.

സര്‍വീസ് പെന്‍ഷനോ കുടുംബ പെൻഷൻ വാങ്ങുന്നവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല. 4000 രൂപ വരെ എക്സ്ഗ്രേഷിയ അല്ലെങ്കിൽ എന്‍.പി.എസ് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഈ നിബന്ധന ബാധകം അല്ല. മറ്റു . സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ലഭിക്കുന്നവര്‍ക്ക് വാർധക്യ കാല പെൻഷൻ ലഭിക്കില്ല. വികലാംഗർക്ക് ഈ നിബന്ധനയിൽ ഇളവുണ്ട്.

Also Read: ഒരു വെടിക്ക് നിക്ഷേപവും ഇന്‍ഷൂറന്‍സും; എസ്‌ഐപിയില്‍ ഒളിഞ്ഞിരിപ്പുണ്ട് ജീവിത പരിരക്ഷAlso Read: ഒരു വെടിക്ക് നിക്ഷേപവും ഇന്‍ഷൂറന്‍സും; എസ്‌ഐപിയില്‍ ഒളിഞ്ഞിരിപ്പുണ്ട് ജീവിത പരിരക്ഷ

അയോ​ഗ്യത

അയോ​ഗ്യത

വ്യത്യസ്ത പ്രാദേശിക സര്‍ക്കാരില്‍ നിന്നും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നവരോ സർക്കാർ ജീവനക്കാർക്കോ വാർധക്യ കാല പെൻഷന് അർഹതയില്ല. സർക്കാറിൻെ പെന്‍ഷൻ, കുടുംബ പെന്‍ഷന്‍ എന്നിവ ലഭിക്കുന്നവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല. 2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണം ഉള്ളതും കോൺക്രീറ്റ് കെട്ടിടങ്ങളുടെ ഉടമസ്ഥർക്ക് അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കില്ല.

അപേക്ഷകന്റെ പേരിലോ കുടുംബത്തിലോ 1000 സി സി യിൽ കൂടുതൽ എൻജിൻ ക്ഷമതയുള്ള കാറുള്ളവർക്ക് അപേക്ഷിക്കാനികില്ല. അംബാസിഡർ കാറുള്ളവർക്ക ഇളവുണ്ട്. അപേക്ഷകന്റെ പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറില്‍ കൂടുതല്‍ വസ്തു ഉണ്ടെങ്കിൽ വാർധക്യ കാല പെൻഷൻ ലഭിക്കില്ല. പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് ഈ നിബന്ധന ബാധകമല്ല.

Also Read: മാസം 2 ലക്ഷം രൂപ പെന്‍ഷനായി കിട്ടും! 100% സുരക്ഷിതമായ പദ്ധതി നിക്ഷേപത്തിനായി പരിഗണിക്കാംAlso Read: മാസം 2 ലക്ഷം രൂപ പെന്‍ഷനായി കിട്ടും! 100% സുരക്ഷിതമായ പദ്ധതി നിക്ഷേപത്തിനായി പരിഗണിക്കാം

എവിടെ അപേക്ഷിക്കാം

എവിടെ അപേക്ഷിക്കാം

അപേക്ഷൻ താമസിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വാർധക്യ കാല പെൻഷനുള്ള അപേക്ഷ ഫോം welfarepension.lsgkerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഇത് പൂരിപ്പിച്ച ശേഷം ​ഗ്രാമ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവടങ്ങളിൽ ഏത് തദ്ദേശ സ്ഥാപനത്തിന് കീഴിലാണോ വരുന്നത് അവിടെ സമർപ്പിക്കണം.

പെൻഷൻ തുക പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്ക് വഴിയോ ഇലക്ട്രോണിക് മണി ഓര്‍ഡര്‍, ബാങ്ക് അക്കൗണ്ട് വഴിയോ സ്വീകരിക്കാം. നേരിട്ട് കയ്യിൽ പെൻഷൻ വേണ്ടവർക്ക് അതിനുള്ള സൗകര്യവും ഉണ്ട്. അപേക്ഷ സമർപ്പിച്ച് 45 ദിവസത്തിനുള്ളില്‍ പെൻഷനിൽ തീരുമാനമുണ്ടാകും. തദ്ദേശ സ്ഥാപനം അപേക്ഷ നിരസിക്കുകയാണെങ്കിൽ 30 ദിവസത്തിനുള്ളില്‍ ജില്ലാ കളക്ടർക്ക് അപ്പീൽ സമർപ്പിക്കാം.

വാര്‍ധക്യ കാല പെന്‍ഷന്‍ തുക

വാര്‍ധക്യ കാല പെന്‍ഷന്‍ തുക

കേരളത്തിൽ ഇന്ദിരാഗാന്ധി വാര്‍ധക്യ കാല പെന്‍ഷൻ തുകയായി ഇപ്പോൾ അനുവദിക്കുന്നത് 1,600 രൂപയാണ്. 1996 ല്‍ 110 രൂപയായിരുന്നു പെന്‍ഷന്‍ ലഭിച്ചിരുന്നത്. 2013 ലാണ് ഇത് 500 രൂപയാക്കി ഉയര്‍ത്തുന്നത്. 2016 ല്‍ പെന്‍ഷന്‍ 1,000 രൂപയിലെത്തി. 2019 തില്‍ 1,200 രൂപയും 2021 ല്‍ 1,500 രൂപയുമായി പെൻഷന്‍ തുക ഉയര്‍ത്തി. 2021 ലാണ് നിലവില്‍ നല്‍കുന്ന 1,600 രൂപയിലെത്തിയത്.

Also Read: അടവ് ഒറ്റത്തവണ, നേടാം ആജീവനാന്ത മാസ പെന്‍ഷൻ; വിട്ടുകളയരുത് ഈ സർക്കാർ പദ്ധതിAlso Read: അടവ് ഒറ്റത്തവണ, നേടാം ആജീവനാന്ത മാസ പെന്‍ഷൻ; വിട്ടുകളയരുത് ഈ സർക്കാർ പദ്ധതി

സമർപ്പിക്കേണ്ട രേഖകൾ

സമർപ്പിക്കേണ്ട രേഖകൾ

കേരളത്തിൽ വാർധക്യ പെൻഷൻ ലഭിക്കാനുള്ള അപേക്ഷയോടൊപ്പം 8 സർട്ടിഫിക്കറ്റുകൾ കൂടി സമർപ്പിക്കേണ്ടതുണ്ട്. പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്ഥിര താമസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്‌, ഇലക്ട്രല്‍ കാര്‍ഡ്‌, റേഷന്‍ കാര്‍ഡ്‌ എന്നിവ നിർബന്ധമായും സമർപ്പിക്കേണ്ടതാണ്.

പെൻഷൻ സ്വീകരിക്കുന്നത് ബാങ്ക് വഴിയാണെങ്കിൽ ബാങ്ക് പാസ് ബുക്ക് രേഖയും സമർപ്പിക്കണം. സാമൂഹിക ക്ഷേമ പെൻഷനായി അപേക്ഷിക്കുന്നവർ 4000 രൂപയിൽ താഴെ ഇ പി എഫ് പെൻഷൻ വാങ്ങുന്നവരാണെങ്കിൽ ഇപിഎഫ് പാസ്ബുക്ക്/അനുബന്ധ രേഖ സമർപ്പിക്കണം.

പെൻഷൻ മുടങ്ങുമോ?

പെൻഷൻ മുടങ്ങുമോ?

ഈയിടെയായി ഉയർന്നു വരുന്ന ചോദ്യം വാർധക്യ കാല പെൻഷൻ മുടങ്ങുമോയെന്നാണ്. ഈ ചോദ്യത്തിന് കഴിഞ്ഞ ദിവസം ധനകാര്യ മന്ത്രി ബി. ബാല​ഗോപാൽ നിയമസഭയിൽ മറുപടി നൽകിയിട്ടുണ്ട്. പെൻഷനുകൾ കൃത്യമായി വിതരണം ചെയ്യുന്നുണ്ടെന്നും ഇതിനായി പണം മാറ്റിവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പെൻഷൻ പദ്ധതിക്ക് പ്രതിസന്ധിയില്ലെന്നും വൃദ്ധരായവർ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പ്രസം​ഗത്തിൽ പറഞ്ഞു.

Read more about: pension
English summary

Old Age Pension Scheme; Get 1,600 Rs Pension From Kerala Govt For Those Above 60 Years Of Age

Old Age Pension Scheme; Get 1,600 Rs Pension From Kerala Govt For Those Above 60 Years Of Age
Story first published: Saturday, July 16, 2022, 16:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X