പ്രണയ ദിനമാണ് ഫെബ്രുവരി 14. പരസ്പരം പ്രണയിക്കുന്നവർ സമ്മാനങ്ങൾ പരസ്പരം കൈമാറുന്ന ദിവസം. സ്വർണാഭരണങ്ങളോ സ്വർണ നാണയങ്ങളോ സമ്മാനം നൽകാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷത്തിനുള്ള വകയുണ്ട്. കാരണം സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്നത്തെ വില
46,080 രൂപയായിരുന്നു ചൊവ്വാഴ്ചയിലെ സ്വർണ വില. 80 രൂപ പവന് കുറഞ്ഞാണ് 46,080ലെത്തിയത്. ഇന്ന് വീണ്ടും സ്വർണത്തിന്റെ വില കുറഞ്ഞു. 480 രൂപയാണ് പ്രണയ ദിനത്തിൽ ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്.

45,600 രൂപയിലാണ് ബുധനാഴ്ച സ്വർണ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5,700 രൂപ. ഫെബ്രുവരി മാസം സ്വർണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്.
ഫെബ്രുവരി മാസത്തെ സ്വർണ വില
46,520 രൂപയായിയുന്നു ഫെബ്രുവരി ഒന്നിലെ സ്വർണ വില. രണ്ടാം തീയ്യതി സ്വർണ വില 120 രൂപ കൂടി 46,640 രൂപയിലെത്തി. ഫെബ്രുവരിയിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണ വിലയാണിത്. 46480 രൂപയായിരുന്നു മൂന്നാം തീയ്യതിയിലെ വില. അഞ്ചാം തീയ്യതി 46360 ലേക്കും ആറാം തീയ്യതി 46200 രൂപയിലേക്കും സ്വർണ വില കുറഞ്ഞു. 46400 രൂപയിലാണ് ഏഴാം തീയ്യതിയും 8 ആം തീയ്യതിയും സ്വർണ വ്യാപാരം നടന്നത്. 10 ആം തീയ്യതി ഫ്രെബ്രുവരി മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. 46,160 രൂപയായിരുന്നു അന്നത്തെ വില. 12 ആം തീയ്യതി വരെ ഇതേ വിലയിലാണ് സ്വർണ വ്യാപാരം നടന്നത്.
ഫെബ്രുവരി മാസം 1040 രൂപയാണ് സ്വർണത്തിന് ഇതുവരെ കുറഞ്ഞത്. ഇതേ പ്രവണത വരും ദിവസങ്ങളിലും തുടരുമെന്നാണ് ആഭരണ പ്രേമികളുടെ പ്രതീക്ഷ.
ഗോൾഡ് അഡ്വാൻസ് ബുക്കിംഗ്
സ്വർണ വില കുറയുന്നത് വാങ്ങാനുള്ള അവസരമായി ഉപയോഗപ്പെടുത്തുന്നവർക്ക് ഗോൾഡ് അഡ്വാൻസ് ബുക്കിംഗ് ഉപയോഗപ്പെടുത്താം. മുഴുവൻ തുക ചെലവാക്കാതെ കുറഞ്ഞ വിലയിൽ സ്വർണം ബുക്കക് ചെയ്തിടാനുള്ള മാർഗമാണിത്. വിവാഹത്തിന് ഒരുങ്ങുന്നവർക്ക് അഡ്വാൻസ് ബുക്കിംഗ് ഏറെ പ്രയോജനം ചെയ്യും. ഇന്നത്തെ കുറഞ്ഞ വിലയിൽ സ്വർണം ബുക്ക് ചെയ്യാനും ആവശ്യ വില ഉയർന്നാൽ കുറഞ്ഞ വിലയിൽ വാങ്ങാനും ഉപകരിക്കും. അഡ്വാൻസ് ബുക്കിംഗിന് സ്വർണ വിലയുടെ നിശ്ചിത ശതമാനം ജുവലറികൾ അഡ്വാൻസ് ബുക്കിംഗ് ചാർജായി ഈടാക്കും.
ഏറ്റവും ഉയർന്ന വില 47,120
2023 ഡിസംബർ 27 നാണ് സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. അന്ന് ഒരു പവന് 47,120 രൂപയിലേക്കാണ് വില ഉയർന്നത്. ഗ്രാമിന് 5890 രൂപയായിരുന്നു. ഡിസംബർ 4ലെ വില 47080 രൂപയാണ് ഇതുവരെയുള്ള രണ്ടാമത്തെ ഉയർന്ന വിലനിലവാരം.
നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. 2008 മുതൽ കൃത്യമായി പറഞ്ഞാൽ ലോകത്തെ പിടിച്ചുകുലുക്കിയ ആഗോള സാമ്പത്തികമാന്ദ്യത്തിനു ശേഷമാണ് നിക്ഷേപകരുടെ നോട്ടം സ്വർണത്തിൽ പതിഞ്ഞത്. സ്വർണത്തിൽ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസവും ഇതിന് ആക്കം കൂട്ടുന്നു. 2007 കാലയളവിൽ വെറും 10,000 രൂപയുണ്ടായിരുന്ന സ്വർണത്തിന് ഇന്ന് വില നാലിരട്ടിയാണ്.
സ്വർണം വാങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ പരിശോധിക്കാം.
പണിക്കൂലി : സ്വർണ്ണത്തിന്റെ വിപണി വിലയ്ക്ക് പുറമെയാണ് പണിക്കൂലി ഈടാക്കുന്നത്. സ്വർണ്ണം ആഭരണം ആക്കി മാറ്റുന്നതിനുള്ള ചിലവിനെയാണ് പണിക്കൂലി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പണിക്കൂലി ഓരോ ജ്വല്ലറികളിലും വ്യത്യസ്ത തരത്തിലാണ്. പണിക്കൂലി സാധാരണയായി നിലവിലെ സ്വർണ്ണ വിലയുടെ ഒരു ശതമാനമാണ്.
വിലനിർണ്ണയം : സ്വർണ്ണത്തിന്റെ വില നിർണ്ണയം ആഗോള മാർക്കറ്റുകളുടെ ചാഞ്ചാട്ടത്തിന്റെ അടിസ്ഥാനത്തിലാണ്. അതോടൊപ്പം പ്രാദേശിക കാര്യങ്ങളും വിലയിരുത്തും. അതുകൊണ്ടുതന്നെ സ്വർണ്ണത്തിന്റെ വില ഓരോ ദിവസവും മാറ്റങ്ങൾക്ക് വിധേയമാണ്.
3. വിലകൾ താരതമ്യം ചെയ്യുക : പണിക്കൂലി അടക്കം ചില ജ്വല്ലറികൾ സ്വർണ്ണത്തിന്റെ വില ഈടാക്കാറുണ്ട്. തിടുക്കപ്പെട്ടു വാങ്ങാതെ വിലകൾ താരതമ്യം ചെയ്ത് വാങ്ങുന്നത് സാമ്പത്തിക നഷ്ടം കുറയ്ക്കാൻ സഹായകരമാകും.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications