ഓണം കഴിഞ്ഞെങ്കിലും ഓണത്തിന്റെ ആരവം ഓണം ബംപർ വഴിയാണ്. ഓണക്കാലത്ത് ഭാഗ്യപരീക്ഷണത്തിന് കൂടുതൽ പേർ തയ്യാറായതോടെ അവധി ദിവസങ്ങളിൽ പോലും ലോട്ടറി ഓഫീസുകൾ പ്രവർത്തിച്ചും വിൽപ്പന തകർപ്പനാക്കുകയാണ് ലോട്ടറി വകുപ്പും. ബംപർ ടിക്കറ്റുകൾക്ക് ആവശ്യക്കാരേറിയതിനാൽ സംസ്ഥാനത്തുടനീളമുള്ള ലോട്ടറി ഓഫീസുകൾ ചതയ ദിവസത്തിൽ അവധിയായിട്ടും തുറന്ന് പ്രവർത്തിച്ചു എന്നാണ് വാർത്ത.
500 രൂപ ടിക്കറ്റിൽ ഒന്നിലധികം പേർക്ക് കോടിപതിയാകാനുള്ള അവസരമാണ് ഇത്തവണ ഓണം ബംപർ ഒരുക്കിയിട്ടുള്ളത്. സെപ്റ്റംബർ 20 നാണ് ഇത്തവണ ഓണം ബംപറിന്റെ നറുക്കെടുപ്പ്. 2023ൽ ഇതുവരെ 37,98,365 ബംപർ ടിക്കറ്റുകൾ കേരളത്തിൽ വിൽപ്പന നടന്നു. ഇനിയും രണ്ടാഴ്ചയോളം ബാക്കി നിൽക്കെ വിൽപ്പന റെക്കോർഡടിക്കുമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ.
എന്താണ് തിരക്കിന് കാരണം
25 കോടി രൂപ ഒന്നാം സമ്മാനമായ ഓണം ബംപറിന് കഴിഞ്ഞ വർഷവും റെക്കോർഡ് വിൽപ്പനയാണ് ലഭിച്ചത്. കഴിഞ്ഞ വർഷം 66,55,914 ബമ്പർ ടിക്കറ്റുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം 500 രൂപയായി ടിക്കറ്റ് നിരക്ക് ഉയർത്തിയിട്ടും തിരുവോണം ബംപർ ലോട്ടറിക്ക് വില്പന റെക്കോർഡ് നിലവാരത്തിലായിരുന്നു.

കഴിഞ്ഞ വർഷം 67.5 ലക്ഷം ടിക്കറ്റുകൾ അടിച്ചപ്പോൾ 66.5 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റു പോയി. വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും നേട്ടം എന്നതാണ് ഓണം ബംപറിന്റെ പ്രത്യേകത. 500 രൂപ വിലയുള്ള ഓരോ ബമ്പർ ടിക്കറ്റും വിൽക്കുമ്പോഴും ലോട്ടറി ഏജന്റിന് 96 രൂപ വരെ കമ്മീഷൻ ലഭിക്കുമെന്നു എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. മികച്ച തുക കമ്മീഷനായി ലഭിക്കുമ്പോൾ ലോട്ടറി വിൽക്കാനും താൽപര്യം കൂടും.
വാങ്ങുന്നയാൾക്കും നേട്ടം
2023 ൽ ഓണം ബംപറിന് സമ്മാനതുക വർധിപ്പിക്കാൻ നീക്കമുണ്ടായിരുന്നെങ്കിലും ലോട്ടറി വകുപ്പ് നിർദ്ദേശം അന്തിമഘട്ടത്തിൽ തള്ളി. എന്നാൽ ലോട്ടറിയെടുക്കുന്നവർക്ക് സഹായമായി കൂടുതൽ കോടീശ്വരന്മാർക്കുള്ള അവസരം ഇത്തവണ ഓണം ബംപർ ലോട്ടറിയിലുണ്ട്. 500 രൂപ വില വരുന്ന ഓണം ബംപറിന് 30 കോടി രൂപയാണ് ഒന്നാം സമ്മാനമായി നിശ്ചയിച്ചിട്ടുള്ളത്. കൂടുതൽ ആളുകളിലേക്ക് സമ്മാനമെത്തിക്കുന്നതിന്റെ ഭാഗമായി ഇത്തവണ ബംപർ സമ്മാനത്തിന്റെ ഘടനയിൽ ഭാഗ്യകുറി വകുപ്പ് വലിയ മാറ്റം വരുത്തായിട്ടുണ്ട്.
2023 ലെ ഓണം ബംപർ പ്രകാരം, രണ്ടാം സമ്മാനമായി 20 പേർക്ക് ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനമായി 20 പേർക്ക് 50 ലക്ഷം രൂപ വീതവും നൽകാനാണ് പുതിയ തീരുമാനം. കഴിഞ്ഞ തവണ രണ്ടാം സമ്മാനം ഒരാൾക്ക് 5 കോടിയായിരുന്നു. ഇതിൽ നിന്നാണ് ഇത്തവണ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് നൽകുന്നത്.
മൂന്നാം സമ്മാനം 50 ലക്ഷം രൂപ വീതം 20 പേർക്കാണ് നൽകുന്നത്. കഴിഞ്ഞ തവണ ഒരു കോടി വീതം 10 പേർക്കായിരുന്നു മൂന്നാം സമ്മാനം നൽകിയിരുന്നത്. മൂന്നാം സമ്മാനത്തിന്റെ തുക ഉയർത്തിയിട്ടില്ലെങ്കിലും കൂടുതൽ പേർക്ക് വീതിക്കുകയാണ് ചെയ്തത്. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം പത്ത് പേർക്കാണ് ലഭിക്കുക. അഞ്ചാം സമ്മാനം 10 പേർക്ക് 2 ലക്ഷം രൂപ വീതം ലഭിക്കും. ഈ സമ്മാനങ്ങളിൽ മാറ്റമില്ല.
സമ്മാനഘടനയിൽ മാറ്റമുണ്ടായതോടെ മൊത്തത്തിലുള്ള സമ്മാനത്തുകയും വർധിച്ചു. ഇത്തവണ 125 കോടി 54 ലക്ഷം രൂപയാണ് 2023 ലെ ഓണം ബംബറിനായി നൽകുന്നത്. ഇത് മുൻവർഷത്തേക്കാൾ കൂടുതലാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
