ഓണം കഴിഞ്ഞാലും ഓണം ബംപർ ആഘോഷങ്ങൾക്ക് കുറവില്ല. ലോട്ടറിയുടെ നറുക്കെടുപ്പ് തീയതി സെപ്റ്റംബർ 20 നാണ്. അവസാന നിമിഷം ലോട്ടറി സ്വന്തമാക്കാൻ ലോട്ടറി കടകളിൽ നല്ല തിരക്കുണ്ട്. 50 ലക്ഷം ടിക്കറ്റുകളാണ് ഇതിനോടകം വിറ്റുപോയത്. ആവശ്യക്കാരേറുന്നതിനാൽ ഇനിയും ഓണം ബംപർ അച്ചടിക്കാനാണ് ലോട്ടറി വകുപ്പ് തീരുമാനം. ഇത്തവണ ഓണം ബംപറിലാകട്ടെ സമ്മാന ഘടന മാറിയിട്ടുണ്ട്.
ബംപർ ജോതാവടക്കം 21 പേർ ഇത്തവണ ഓണം ബംപർ വഴി കോടികൾ സമ്മാനമടിക്കും. 25 കോടിയുടെ ഒന്നാം സമ്മാനത്തിന് ശേഷം രണ്ടാം സമ്മാനമായി 20 പേർക്ക് ഒരു കോടി രൂപ വീതവും ലഭിക്കും. ഈ കോടികളടിക്കുന്ന സമ്മാനം കോടികളായി കൊണ്ടുപോകാൻ സാധിക്കുമോ എന്ന് നോക്കാം.

ലോട്ടറിക്ക് നികുതി ഈടാക്കുന്നത്
1961 ലെ ആദായ നികുതി നിയമം സെക്ഷൻ 194ബി പ്രകാരം ലോട്ടറിയിൽ നിന്നുള്ള സമ്മാനങ്ങൾക്ക് നികുതി ഈടാക്കിയ ശേഷം മാത്രമെ പണം അനുവദിക്കുകയുള്ളൂ. 30 ശതമാനം സ്രോതസിൽ നിന്നുള്ള നികുതി (ടിഡിഎസ്) യാണ് ഈടാക്കുന്നത്. സമ്മാനർഹമായ ലോട്ടറി വിറ്റ ഏജന്റിന് 10 ശതമാനം ഏജൻസി കമ്മീഷൻ ലഭിക്കും.
50 ലക്ഷം രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിച്ചവർ സർചാർജും സെസും നൽകേണ്ടതുണ്ട്. 50 ലക്ഷം- 1 കോടിക്ക് കീഴിൽ 10 ശതമാനവും 1-2 കോടി വരെ 15 ശതമാനവും 2-5 കോടി വരെ 25 ശതമാനവുമാണ് സർചാർജ്. 5 കോടിക്ക് മുകളിൽ 37 ശതമാനം സർചാർജ് നൽകണം. ഇതോടൊപ്പം ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ സെസ് ആയി 4 ശതമാനം ഈടാക്കും.
1 കോടി രൂപ സമ്മാനമടിച്ചാൽ
1 കോടി രൂപ സമ്മാനമടിച്ചാൽ 10 ശതമാനം ഏജന്റ് കമ്മീഷൻ പോകും. 10 ലക്ഷം രൂപ ഈ ഇനത്തിൽ സമ്മാന തുകയിൽ നിന്ന് കുറയും. ബാക്കി 90 ലക്ഷം രൂപയിൽ നിന്നാണ് ടിഡിഎസ് ഈടാക്കുന്നത്. 30 ശതമാനം നിരക്കിലാണ് ലോട്ടറി സമ്മാനത്തിൽ നിന്ന് നികുതി ഈടാക്കുക. 30 ശതമാനം ടിഡിഎസ് ഈടാക്കുമ്പോൾ 27 ലക്ഷം രൂപ കുറവ് വരും. ബാക്കിയുള്ളത് 63 ലക്ഷം രൂപയാണ്.
സമ്മാനതുക 50 ലക്ഷം രൂപയ്ക്ക് മുകളിലാകുമ്പോൾ സർച്ചാർജ് ബാധകമാകും. 50 ലക്ഷം മുതൽ 1 കോടി വരെ 10 ശതമാമനാണ് സർചാർജ്. നികുതിയായി അടച്ച തുകയുടെ 10 ശതമാനമാണ് സർച്ചാർജ് അടയ്ക്കേണ്ടത്. 27 ലക്ഷം രൂപയുടെ 10 ശതമാനമായ 2.70 ലക്ഷം രൂപ സർചാർജ് ഇനത്തിൽ പോകും.
അടുത്തത് ഹെൽത്ത് ആൻഡ് ഏജ്യുക്കേഷൻ സെസും നൽകണം. ടിഡിഎസ് ആയി ഈടാക്കിയ തുകയുടെ 4 ശതമാനം ആണ് സെസ് നൽകേണ്ടത്. 1,18,000 രൂപ സെസ് ആയി ഈടാക്കും. ഏജൻസി കമ്മീഷനും നികുതിയും സർചാർജും സെസും കിഴിച്ചാൽ 59,11,200 രൂപ ലോട്ടറിയിടിച്ച വ്യക്തിക്ക് ലഭിക്കും.
എല്ലാ സമ്മാനങ്ങൾക്കും നികുതിയുണ്ടോ?
10,000 രൂപയ്ക്ക് മുകളിലുള്ള സമ്മാനങ്ങൾക്കാണ് നേരത്തെ നികുതി ഈടാക്കിയിരുന്നത്. എന്നാൽ ഒന്നിൽ കൂടുതൽ തവണകളിലായി ചെറിയ സംഖ്യ ലോട്ടറിയിടിക്കുന്നവർക്ക് സാമ്പത്തിക വർഷത്തിൽ ആകെ 10,000 രൂപയിൽ കൂടുതൽ തുക ലോട്ടറിയടിച്ചാൽ നികുതി ഈടാക്കാൻ തീരുമാനമുണ്ട്. സമ്മാനമടിച്ചാൽ വർഷത്തിൽ നികുതി നൽകേണ്ടതില്ല. എന്നാൽ സമ്മാനമിടിച്ച തുക ഉപയോഗിച്ച് ബാങ്കിലോ മറ്റ് നിക്ഷേപങ്ങളിൽ നിന്നോ ബിസിനസിൽ നിന്നോ ലാഭമുണ്ടാക്കുമ്പോൾ നികുതി നൽകേണ്ടി വരും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications