അങ്ങനെ ഓണം ബംപറും നറുക്കെടുത്തു. ഒന്നാം സമ്മാനമായ 25 കോടി രൂപ TE 230662 എന്ന ടിക്കറ്റ് കൊണ്ടു പോയി. രണ്ടാം സമ്മാനമായ 1 കോടി വീതം നേടുന്ന 20 പേരെയും കണ്ടെത്തി. ഓണം ബംപർ ഇത്തവണയും കയ്യിന്ന് പോയാൽ വിഷമിക്കേണ്ട. അൽപം കാത്തിരുന്നാൽ നിങ്ങളും ലക്ഷാധിപതിയും കോടിപതിയുമാകും.
അടുത്ത ഓണം ബംപറിനുള്ള കാത്തിരിപ്പാണെന്ന് കരുതിയാൽ തെറ്റി. എസ്ഐപി വഴി കഴിയുന്ന ചെറിയ തുക അച്ചടക്കത്തോടെ നിക്ഷേപിച്ചാൽ വരും നാളിലെ കോടിപതിയും ലക്ഷാധിപതിയുമാണ് നിങ്ങൾ.
ഓണം ബംപറെടുക്കാൻ ഈ മാസം 500 രൂപ മാറ്റിവെച്ചവരാണെങ്കിൽ ഒരു മടിയും കൂടാതെ മാസത്തിൽ 500 രൂപ നിക്ഷേപത്തിനായി മാറ്റിവെയ്ക്കണം. മ്യൂച്വൽ ഫണ്ടിൽ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) വഴി നിക്ഷേപിക്കുന്നതിന് പണം ഉപയോഗിക്കാം. ചെറിയ തുകയിൽ തുടങ്ങുന്ന എസ്ഐപി ദീർഘകാലത്തേക്ക് നീട്ടുമ്പോൾ എങ്ങനെ ലക്ഷങ്ങളായി വളരുമെന്ന് നോക്കാം.

500 രൂപയുടെ പ്രതിമാസ എസ്ഐപി
ഇത്തവണത്തെ ഓണം ബംപറിന്റെ ടിക്കറ്റ് വിലയായ 500 രൂപയിൽ പ്രതിമാസ എസ്ഐപി ആരംഭിച്ചാലുള്ള റിട്ടേൺ ആദ്യം പരിശോധിക്കാം. 100 രൂപ മുതൽ പ്രതിമാസ എസ്ഐപി അനുവദിക്കുന്ന ഫണ്ടുകളുണ്ട്. പ്രതിമാസം 500 രൂപയുടെ എസ്ഐപി 10 വർഷത്തേക്ക് നടത്തുമ്പോൾ 15 ശതമാനം വാർഷിക റിട്ടേൺ പ്രതീക്ഷിച്ചാൽ 60,000 രൂപയുടെ നിക്ഷേപം 1,39,329 രൂപയായി വളരും.
10 വർഷം കൊണ്ട് 79,329 രൂപയാണ് ഈ നിക്ഷേപത്തിലൂടെ ഉണ്ടാക്കിയ ലാഭം. മാസം 2,000 രൂപ എസ്ഐപി വഴി നിക്ഷേപിക്കുന്നൊരാൾക്ക് 10 വർഷത്തേക്ക് 15 ശതമാനം റിട്ടേൺ ലഭിക്കുമ്പോൾ 5,57,315 രൂപ നേടാനാകും. 2.40 ലക്ഷത്തിന്റെ നിക്ഷേപത്തിൽ നിന്ന് 3,17,315 രൂപ ലാഭമുണ്ടാക്കാൻ സാധിക്കും.
10 വർഷം കൊണ്ട് 1 കോടി
മ്യൂച്വൽ ഫണ്ടിൽ എത്ര കാലം നിക്ഷേപിക്കണം എന്നത് ഓരോരുത്തരുടെയും നിക്ഷേപ ലക്ഷ്യം അനുസരിച്ചിരിക്കും. 12 ശതമാനം റിട്ടേണ്‍ പ്രതീക്ഷിക്കുന്നൊരു മ്യൂച്വല്‍ ഫണ്ടിൽ നിന്ന് 10 വർഷം കൊണ്ട് ഒരു കോടി രൂപ നേടാൻ മാസത്തിൽ 44,000 രൂപയുടെ പ്രതിമാസ എസ്ഐപി ആവശ്യമായി വരും. 15 വര്‍ഷത്തേക്ക് നിക്ഷേപം നിശ്ചയിക്കുമ്പോൾ എസ്ഐപി അടവ് കുറയും.
12 ശതമാനം റിട്ടേൺ പ്രതീക്ഷിക്കുമ്പോൾ 19,819 രൂപ മാസത്തിൽ എസ്ഐപി വഴി നിക്ഷേപിക്കണം. റിട്ടേണ്‍ നിരക്ക് 10 ശതമാനമാണെങ്കില്‍ മാസത്തിൽ 24,000 രൂപയുടെ എസ്ഐപി ചെയ്യണം. 12 ശതമാനം റിട്ടേൺ പ്രതീക്ഷിക്കുമ്പോൾ 11,500 രൂപയുടെ എസ്ഐപി ആരംഭിച്ച് വർഷത്തിൽ എസ്ഐപി തുക 10 ശതമാനം ടോപ്പ്ആപ്പ് ചെയ്താലും 15 വർഷം കൊണ്ട് 1 കോടി രൂപ നേടാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മ്യൂച്വൽ ഫണ്ട് വിപണി അധിഷ്ഠിതമായ നിക്ഷേപമാണ്. അതിനാൽ റിട്ടേൺ മുൻകൂട്ടി പ്രവചിക്കുക അസാധ്യമാണ്. വിപണി ചാഞ്ചാട്ടവും ഫണ്ടുകളുടെ പ്രകടനം അനുസരിച്ച് റിട്ടേൺ വ്യാത്യാസപ്പെടാം. ഓരോരുത്തരുടെയും നിക്ഷേപ ലക്ഷ്യം, റിസ്‌കെടുക്കാനുള്ള ശേഷി എന്നിവ പരിഗണിച്ച് വേണം ഏത് വിഭാഗത്തിലെ ഫണ്ട് ആവശ്യമെന്ന് തിരഞ്ഞെടുക്കേണ്ടത്.
ഫണ്ടിന്റെ സമാന വിഭാഗത്തിലുള്ള മറ്റ ഫണ്ടുകളെക്കാളും ബെഞ്ച്മാര്‍ക്കിനേക്കാളും തുടര്‍ച്ചയായി മികച്ച പ്രകടനം നടത്തുന്നതാണെന്ന് പരിശോധിക്കേണ്ടതുണ്ട്. എന്നാൽ മുൻകാല പ്രകടനം മാത്രം പരിഗണിച്ച് നിക്ഷേപം നടത്താനും പാടില്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications