ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും ഗുണനിലവാരമുള്ള ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതില്‍ പണത്തിന് വലിയ പങ്കുണ്ട്. ഇതിന് മാസ വരുമാനം ഉറപ്പാക്കണം. ശമ്പളം നിലയ്ക്കുന്ന ഘട്ടത്തില്‍ ഇതിന് പകരം വെയ്ക്കാവുന്ന നിക്ഷേപങ്ങളോ പെന്ഷന് പദ്ധതികളിലൂടെയോ മാസ വരുമാനം ഉറപ്പാക്കേണ്ടതുണ്ട്.
വിരമിക്കല്‍ കാലത്തും മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാന്‍ തീരുമാനിക്കുന്നവര്‍ക്ക് മാസ വരുമാനം ഉറപ്പാക്കുന്ന നിക്ഷേപ പദ്ധതികളിൽ ചേരാം. ഇത്തരത്തിലൊരു കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പ്രധാനമന്ത്രി വയ വന്ദന്‍ യോജന. ഒറ്റത്തവണ നിക്ഷേപത്തിലൂടെ മാസത്തില്‍ 10,000 രൂപയുടെ വരുമാനം നേടാന്‍ ഈ പദ്ധതി വഴി സാധിക്കും.
പ്രധാനമന്ത്രി വയ വന്ദന്‍ യോജന
മുതിര്‍ന്ന പൗരന്മാരുടെ സാമ്പത്തിക ക്ഷേമത്തിനായി 2020 മേയ് മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി വയ വന്ദന്‍ യോജന. 2023 മാര്‍ച്ച് 31 വരെ മാത്രമെ പദ്ധതിയില്‍ ചേരാന്‍ സാധിക്കുകയുള്ളൂ. കേന്ദ്ര സര്‍ക്കാറിന് വേണ്ടി ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനാണ് പ്രധാനമന്ത്രി വയ വന്ദന്‍ യോജന നടപ്പിലാക്കുന്നത്. 60 വയസ് കഴിഞ്ഞവര്‍ക്കാണ് പദ്ധതിയില്‍ ചേരാന്‍ സാധിക്കുക. പദ്ധതിയുടെ വിശദാംശങ്ങൾ നോക്കാം.
പദ്ധതി വിശദാംശങ്ങള്‍
60 വയസു കഴിഞ്ഞവര്‍ക്ക് ഉയര്‍ന്ന പലിശ ലഭിക്കുന്നൊരു പദ്ധതിയാണ് പ്രധാനമന്ത്രി വയ വന്ദന്‍ യോജന. 10 വര്‍ഷമാണ് കാലാവധി. 15 ലക്ഷം രൂപയാണ് പദ്ധതിയില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുക. 10 വര്‍ഷത്തേക്ക് 7.4 ശതമാനം വാര്‍ഷിക പലിശ പ്രധാനമന്ത്രി വയ വന്ദന്‍ യോജനയില്‍ നിന്ന് ലഭിക്കും. പലിശ മാസത്തിലോ പാദങ്ങളിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ വാങ്ങാം. പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് 10 വര്‍ഷത്തേക്ക് സ്ഥിരമായ പെന്ഷന് ഇതുവഴി ലഭിക്കും.
തൊട്ടടുത്ത മാസം മുതൽ പെൻഷൻ
മാസ പെന്ഷന് തിരഞ്ഞെടുത്താല്‍ പദ്ധതിയില്‍ ചേര്‍ന്ന് തൊട്ടടുത്ത മാസം തൊട്ട് പെന്ഷന് ലഭിക്കും. കുറഞ്ഞത് 1,000 രൂപ പെന്ഷന് ലഭിക്കും. ത്രൈമാസത്തില്‍ 3,000 രൂപ, അര്‍ധ വര്‍ഷത്തില്‍ 6,000 രൂപ, വ്ര്ഷത്തില് 12,000 രൂപ എന്നിങ്ങനെയാണ് ചുരുങ്ങിയ പെന്ഷന് തുക. മാസത്തില്‍ ലഭിക്കുന്ന ഉയര്‍ന്ന പെന്ഷന് 9,250 രൂപയാണ്.
ത്രൈമാസത്തില്‍ 27,750 രൂപയും അര്‍ധ വര്‍ഷത്തില്‍ 55,500 രൂപയും വര്‍ഷത്തില്‍ 1,11,000 രൂപയും ലഭിക്കുമാണ് ഉയര്‍ന്ന പെന്ഷന്. പ്രധാനമന്ത്രി വയ വന്ദന്‍ യോജനയിൽ നിന്ന് എങ്ങനെ 10,000 രൂപ പെൻഷൻ നോടാൻ സാധിക്കുമെന്ന് നോക്കാം.
പെൻഷൻ കാൽക്കുലേറ്റർ
60 വയസ് പൂര്‍ത്തിയായ ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് പ്രധാനമന്ത്രി വയ വന്ദന്‍ യോജന അക്കൗണ്ട് ആരംഭിച്ചാല്‍ എത്ര പെന്ഷന് ലഭിക്കുമെന്ന് നോക്കാം. രണ്ടു പേരും പ്രധാനമന്ത്രി വയ വന്ദന്‍ യോജന അക്കൗണ്ടില്‍ 8,10,811 രൂപ നിക്ഷേപിച്ചാല്‍ ആകെ നിക്ഷേപം 16,21,622 രൂപയാകും.
7.40 ശതമാനം വാര്‍ഷിക പലിശയ്ക്കൊപ്പം 10 വര്‍ഷത്തേക്ക് മുടങ്ങാതെ മാസത്തില്‍ 10,000 രൂപ പെന്ഷന് ലഭിക്കും. ഒരാള്‍ മാത്രമാണ് നിക്ഷേപം നടത്തിയതെങ്കില്‍ 5,000 രൂപ ലഭിക്കും. കാലാവധി പൂര്‍ത്തിയാകുന്ന 10-ാം വര്‍ഷം മാസ പെന്‍ഷനോടൊപ്പം നിക്ഷേപിച്ച തുകയും തിരികെ ലഭിക്കും.
എങ്ങനെ ചേരാം
പ്രധാനമന്ത്രി വയ വന്ദന്‍ യോജന എൽഐസി മുഖാന്തിരമാണ് നടപ്പിലാക്കുന്നത്. എൽഐസിയുടെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായോ ഓഫീസിലെത്തിയോ പദ്ധതിയില്‍ ചേരാം. എൽഐസി ഏജന്റുമാര്‍ വഴിയും പ്രധാനമന്ത്രി വയ വന്ദന്‍ യോജനയില്‍ ചേരാം. മൂന്ന് വര്‍ഷത്തിന് ശേഷം വായ്പ അനുവദിക്കും. നിക്ഷേപിച്ച തുകയുടെ 75 ശതമാനം വരെ വായ്പയായി അനുവദിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
