കയ്യിൽ നാലോ അഞ്ചോ ലക്ഷം രൂപ എത്തിയാൽ ബാങ്കിലോ പോസ്റ്റ് ഓഫീസിലോ നിക്ഷേപിച്ച് പണം സുരക്ഷിതമാക്കാം എന്നാകും പലരുടെയും ചിന്ത. നിക്ഷേപിക്കുന്നതിന് മുൻപ് നിക്ഷേപ ലക്ഷ്യം പരിഗണിക്കണം. മാസത്തിൽ വരുമാനം ആവശ്യമുള്ളവരും പണത്തിന് മൂല്യവർധനവ് ആഗ്രഹിക്കുന്നവരും ഉണ്ടാകും. മാസ വരുമാനം ആവശ്യമായവരാണെങ്കിൽ പോസ്റ്റ് ഓഫീസിന്റെ പ്രതിമാസ വരുമാന പദ്ധതി മികച്ചൊരു ഓപ്ഷനാണ്.
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി
ഒറ്റത്തവണ നിക്ഷേപവും ഇതിൽ നിന്നുള്ള പലിശ വരുമാനം മാസ തവണകളായി നേടാനും സാധിക്കുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി. നാഷണൽ സേവിംഗ് മന്ത്ലി ഇൻകം അക്കൗണ്ട് എന്നും പദ്ധതി അറിയപ്പെടുന്നു. പലിശ വരുമാനം മാസത്തിൽ നൽകുന്നതിനോടൊപ്പം കാലാവധിയിൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കുകയും ചെയ്യും. 5 വർഷമാണ് നിക്ഷേപ കാലാവധി.
നിക്ഷേപ പരിധി
2023 ഏപ്രിൽ 1 മുതൽ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുടെ നിക്ഷേപ പരിധി ഉയർത്തിയിട്ടുണ്ട്. വ്യക്തിഗത അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപയും നിക്ഷേപിക്കാം. നേരത്തെ നിക്ഷേപ പരിധി 4.50 ലക്ഷം, 9 ലക്ഷം എന്നിങ്ങനെയായിരുന്നു. 2023 ബജറ്റിലാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമൻ നിക്ഷേപ പരിധി ഉയർത്തിയത്. കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. 1,000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം ഉയർത്താം.

പലിശ നിരക്ക്
പോസ്റ്റ് ഓഫീസ് പദ്ധതികൾക്ക് സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും പലിശ നിരക്കുകൾ അവലോകനം ചെയ്യും. 2023 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിക്ക് 7.4 ശതമാനം പലിശയാണ് നൽകുന്നത്. മുൻപാദത്തിൽ ഇത് 7.10 ശതമാനമായിരുന്നു. അക്കൗണ്ട് ആരംഭിച്ച് ഒരു മാസം പൂര്‍ത്തിയായാല്‍ മാസ പലിശ വിതരണം ചെയ്യും. മാസത്തില്‍ പിന്‍വലിക്കാത്ത പലിശ നിരക്കിന് അധിക പലിശയൊന്നും ലഭിക്കില്ല.
ആർക്കൊക്കെ അക്കൗണ്ടെടുക്കാം
വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ ആരംഭിക്കാൻ സാധിക്കും. പ്രായ പൂർത്തിയായവർക്കാണ് ജോയിന്റ് അക്കൗണ്ട് ലഭിക്കുക. പ്രായപൂര്‍ത്തിയാവാത്തവരുടെ പേരില്‍ രക്ഷിതാക്കള്‍ക്കും അക്കൗണ്ട് ആരംഭിക്കാം. 10 വയസ് പൂര്‍ത്തിയായവര്‍ക്ക് സ്വന്തം പേരില്‍ അക്കൗണ്ടെടുക്കാം. പോസ്റ്റ് ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിച്ച് ഫോട്ടോ, ആധാര്‍, പാന്‍ കാര്‍ഡ് എന്നിവ ഹാജരാക്കിയാല്‍ അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി അക്കൗണ്ടിൽ നിക്ഷേപിക്കുന്ന അധിക തുക തിരികെ നൽകും. ഈ കാലയളവ് വരെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്ക് നൽകും. ജോയിന്റ് അക്കൗണ്ടിൽ രണ്ട് അംഗങ്ങൾക്കും തുല്യമായ പങ്കാണ് നിക്ഷേപത്തിലുണ്ടാവുന്നത്.
5 വര്‍ഷ കാലാവധിയുള്ള പദ്ധതിയിൽ നിക്ഷേപം ആരംഭിച്ച് 1 വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുൻപ് പിൻവലിക്കാൻ സാധിക്കില്ല. 1 വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം പിൻവലിക്കുമ്പോൾ പിഴ ചുമത്തും. മൂന്ന് വര്‍ഷത്തിന് മുന്‍പ് അക്കൗണ്ട് അവസാനിപ്പി്ചചാൽ നിക്ഷേപിച്ച തുകയില്‍ നിന്ന് 2 ശതമാനം കുറച്ചാണ് അനുവദിക്കുക. 5 വര്‍ഷത്തിന് മുന്‍പ നിക്ഷേപം പിന്‍വലിച്ചാല്‍ 1 ശതമാനം തുക കുറയ്ക്കും.
കാൽക്കുലേറ്റർ
വ്യക്തിഗത അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുക 9 ലക്ഷം രൂപയാണ്. 7.40 ശതമാനം പലിശ നിരക്കില്‍ 9 ലക്ഷം നിക്ഷേപിക്കുമ്പോള്‍ മാസത്തില്‍ 5,550 രൂപ ലഭിക്കും. ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിച്ചവരാണെങ്കില്‍ മാസത്തില്‍ 9,250 രൂപയാണ് ലഭിക്കുക.
More From GoodReturns

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications