വിരമിക്കൽ കാലത്ത് മാസ ചെലവുകൾക്കുള്ള പണം കണ്ടെത്താൻ വഴി കരുതിയിട്ടുണ്ടോ? നല്ലൊരു തുക പെൻഷനില്ലാതെ വിരമിക്കുന്നവരാണെങ്കിൽ കരിയറിന്റെ തുടക്കത്തിൽ തന്നെ ഇത്തരം പദ്ധതികളെ പറ്റി ആലോചിക്കേണ്ടതുണ്ട്. ഇക്വിറ്റികളിൽ നിക്ഷേപിക്കാതെ റിസ്ക് എടുക്കാതെ വിരമിക്കൽ വരുമാനം നേടാനാണ് പ്ലാനെങ്കിൽ പറ്റിയ നിക്ഷേപമുണ്ട്. കേന്ദ്ര സർക്കാറിന്റെ പിന്തുണയോടെ പോസ്റ്റ് ഓഫീസ് വഴി ധനമന്ത്രാലയം നടത്തുന്ന സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീം ഇതിന് അനുയോജ്യമായൊരു ഓപ്ഷനാണ്.
വിരമിക്കുന്ന സമയത്ത് ലഭിക്കുന്ന ആനുകൂല്യങ്ങളിലൊരു ഭാഗം സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീമിലേക്ക് മാറ്റിയാൽ സ്ഥിര വരുമാനം റെഡിയാണ്. സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീം അക്കൗണ്ടെടുക്കുമ്പോൾ ബാങ്കിനേക്കാൾ ഉയർന്ന പലിശയും നികുതി ആനുകൂല്യങ്ങളും ലഭിക്കും. മുതിർന്ന പൗരന്മാരാണെങ്കിൽ റിസ്കെടുക്കാതെ ഈ പദ്ധതി നോക്കാവുന്നതാണ്.

സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീം നിക്ഷേപം
മുതിർന്ന പൗരന്മാർക്ക് വിരമിക്കൽ കാലത്ത് സ്ഥിര വരുമാനം നേടാനായി സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീം തിരഞ്ഞെടുക്കാം. 1,000 രൂപ മുതലാണ് സീനിയര്‍ സിറ്റസണ്‍ സേവിംഗ്‌സ് സ്‌കീമില്‍ നിക്ഷേപം നടത്താന്‍ സാധിക്കുക. 1,000 രൂപയുടെ ഗുണിതങ്ങളായി പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.
നേരത്തെ 15 ലക്ഷം രൂപയായിരുന്നു പരമാവധി നിക്ഷേപം. ഏപ്രില്‍ 1 മുതലാണ് നിക്ഷേപ പരിധി 30 ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചത്. മുതിർന്ന പൗരന്മാരായ ദമ്പതിമാർക്ക് ജോയിന്റ് അക്കൗണ്ട് ആരംഭിച്ച് 60 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.
അക്കൗണ്ട് ആരംഭിക്കാം
60 വയസ് കഴിഞ്ഞവർക്ക് മാത്രമാണ് പദ്ധതിയിൽ ചേരാൻ സാധിക്കുക. വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും ആരംഭിക്കാൻ സാധിക്കും. ജോയിന്റ് അക്കൗണ്ടിൽ ഭാര്യ ഭർത്താക്കന്മാരായിരിക്കണം അംഗങ്ങൾ പോസ്റ്റ് ഓഫീസുകളിൽ നിന്നും തിരഞ്ഞെടുത്ത ബാങ്കുകളിൽ നിന്നും സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീം അക്കൗണ്ട് ആരംഭിക്കാം.
പലിശ
സീനിയർ സിറ്റസൺ സേവിംഗ്‌സ് സ്‌കീം സാമ്പത്തിക വർഷത്തിന്റെ പാദങ്ങളിൽ പലിശ നിരക്ക് അവലോകനം ചെയ്യും. നിലവിൽ 8.20 ശതമാനം പലിശ നൽകുന്നുണ്ട്. നിക്ഷേപിക്കുന്ന സമയത്തെ പലിശ നിരക്ക് കാലാവധിയോളം തുടരും. നിക്ഷേപകർക്ക് വർഷത്തിൽ 4 തവണകളിലാണ് പലിശ ലഭിക്കുക. മാർച്ച് 31, ജൂൺ 30, സെപ്റ്റംബർ 30, ഡിസംബർ 31 തീയിതകളിലാണ് പലിശ ലഭിക്കുക. പലിശ സേവിംഗ്‌സ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും.
കാലാവധി
5 വര്‍ഷമാണ് നിക്ഷേപത്തിന്റെ കാലാവധി. മൂന്ന് വർഷത്തേക്ക് കാലാവധി ഉയർത്താൻ സാധിക്കും. ഇതോടൊപ്പം നിക്ഷേപകര്‍ക്ക് നികുതി ആനുകൂല്യങ്ങളും ലഭിക്കും. നിക്ഷേപിക്കുന്ന തുകയ്ക്ക് പരമാവധി 1.50 ലക്ഷം രൂപ വരെ നികുതിഇളവ് ലഭിക്കും. ലഭിക്കുന്ന പലിശ വരുമാനത്തിന് നികുതി ഇളവുകള്‍ ലഭിക്കില്ല.
കാൽക്കുലേറ്റർ
30 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 8.20 ശതമാനം പലിശ നിരക്കില്‍ 61,500 രൂപ ത്രൈമാസത്തില്‍ ലഭിക്കും. 25 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ത്രൈമാസത്തില്‍ 51,250 രൂപ ലഭിക്കും. 20 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ത്രൈമാസത്തില്‍ 41,000 രൂപ ലഭിക്കും. 15 ലക്ഷം നിക്ഷേപിക്കുന്ന വ്യക്തിക്ക് ത്രൈമാസത്തില്‍ 30,750 രൂപ വരുമാനം ലഭിക്കും.
10 ലക്ഷത്തിന്റെ ഒറ്റത്തവണ നിക്ഷേപത്തിന് 20,500രൂപ ലഭിക്കും. 5 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 10,250 രൂപ ത്രൈമാസത്തില്‍ പോക്കറ്റിലാക്കാം. 1 ലക്ഷംരൂപ നിക്ഷേപിച്ചാല്‍ 2,050 രൂപയാണ് നിക്ഷേപകന്റെ കയ്യിലെത്തുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
