ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരുടെ പണം കവരുന്ന നിരവധി സംഭവങ്ങൾ ഈയിടെയായി കേൾക്കുന്നുണ്ട്. പദ്ധതികൾ തിരഞ്ഞെടുക്കുമ്പോൾ ഇവയുടെ സുരക്ഷിതത്വം കൂടി പരിഗണിക്കേണ്ടതുണ്ട്. സുരക്ഷിതത്വവും നിക്ഷേപ വളർച്ചയും നൽകുന്ന പദ്ധതികളാണെങ്കിൽ ആശങ്കകളില്ലാതെ നിക്ഷേപിക്കാം. ഈ രണ്ട് ഗുണങ്ങളും ചേരുന്ന, ജീവിത സുരക്ഷിതത്വവും പണം ഇരട്ടിയാക്കലും സാധ്യമാകുന്നരു പദ്ധതിയാണ് എൽഐസിയുടെ ധന വർഷ പോളിസി. പദ്ധതിയുടെ വിശദാംശങ്ങൾ ചുവടെ നോക്കാം.
എൽഐസി ധന വർഷ പോളിസി
എല്‍ഐസി ധന് വര്‍ഷ പ്ലാൻ ഒരു നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപേറ്റിംഗ്, വ്യക്തിഗത, സേവിംഗ്സ്, ലൈഫ് ഇന്‍ഷൂഫറന്‍സ് പ്ലാനാണ് ധന് വര്‍ഷ. ലൈഫ് ഇന്‍ഷൂറന്‍സിനൊപ്പം സമ്പാദ്യത്തിന്റെ ഗുണങ്ങള്‍ ലഭിക്കും. പോളിസി കാലായളവിലുണ്ടാകുന്ന പോളിസിയുടമയുടെ മരണത്തിന് കുടുംബത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നതിനപ്പം നിക്ഷേപം ഇരട്ടിയാകുന്നു എന്നത് കൂടി പദ്ധതിയുടെ നേട്ടമാണ്.
സിംഗിൽ പ്രീമിയം പോളിസിയാണിത്. ഏറ്റവും കുറഞ്ഞ ബേസിക് സം അഷ്വേഡ് 1.25 ലക്ഷം രൂപയാണ്. പരമാവധി എത്ര രൂപയ്ക്കും പോളിസി വാങ്ങാം.
പ്രായ പരിധി
രണ്ട് തരം പോളിസി കാലാവധിയാണ് പദ്ധതിയിൽ ഉള്ളത്. 15 വർഷത്തേക്കും 10 വർഷത്തേക്കും പോളിസി തിരഞ്ഞെടുക്കാം. പോളിസി ടേം അനുസരിച്ചാണ് പദ്ധതിയില്‍ ചേരുന്നതിനുള്ള പ്രായ പരിധി നിശ്ചയിച്ചിട്ടുള്ളത്. 15 വര്‍ഷ പോളിസിയില്‍ ചേരാന്‍ 3 വയസും 10 വര്‍ഷ പോളിസിയില്‍ 8 വയസും പൂർത്തിയാകണം.
കാലാവധിയിൽ കുറഞ്ഞത് 18 വയസ് പൂർത്തിയായിരിക്കണം. ഓപ്ഷന് ഒന്ന് പ്രകാരം പോളിസിയിൽ ചേരുന്നൊരാൾക്കുള്ള ഉയർന്ന പ്രായ പരിധി 70 വയസാണ്. ഓപ്ഷന് രണ്ടിൽ ചേരാനുള്ള ഉയർന്ന പ്രായ പരിധി 50 വയസാണ്.
രണ്ട് ഓപ്ഷനുകൾ
പോളിസിയിലെ ചുരുങ്ങിയ സം അഷ്വേഡ് തുക 1.25 ലക്ഷമാണ്. പരമാവധി അഷ്വേഡ് തുകയ്ക്ക് പരിധിയില്ല. പോളിസി ആരംഭിച്ച് മൂന്ന് മാസത്തിന് ശേഷം പദ്ധതിയില്‍ നിന്ന് വായ്പയെടുക്കാന്‍ സാധിക്കും. എൽഐസി ധൻ വർഷ പോളിസിയുടെ പ്രത്യേകത രണ്ട് വ്യത്യസ്ത ഓപ്ഷനുകളിലായി പദ്ധതിയിൽ ചേരാം എന്നതാണ്.
ഓപ്ഷന് ഒന്ന് തിരഞ്ഞെടുത്താല്‍ പ്രീമിയത്തിന്റെ 1.25 ഇരട്ടി ഡെത്ത് ബൈനഫിറ്റും ഗ്യാരണ്ടീഡ് അഡിഷണന്‍ ബോണസും ലഭിക്കും. രണ്ടാമത്തെ ഓപ്ഷനില്‍ പ്രീമിയത്തിന്റെ 10 മടങ്ങ് ഡെത്ത് ബെനഫിറ്റ് ലഭിക്കും.
ബോണസ്
ബോണസിന്റെ കാര്യത്തില്‍ ഓപ്ഷന് ഒന്നിനാണ് നേട്ടം. 10 വര്‍ഷത്തിന്റെ പോളിസി 7 ലക്ഷത്തിന് മുകളിലുള്ള സം അഷ്വേഡിന് വാങ്ങുന്നൊരാള്‍ക്ക് 1000 രൂപയ്ക്ക് 70 രൂപ പ്രതിവര്‍ഷം ബോണസ് ലഭിക്കും. 15 വര്‍ഷത്തേക്ക് ആണെങ്കില്‍ 75 രൂപയും ലഭിക്കും. ഓപ്ഷന് രണ്ടില്‍ ഇത് യഥാക്രമം 35 രൂപ, 40 രൂര എന്നിങ്ങനെയാണ്.
കാല്‍ക്കുലേറ്റര്‍
30 വയസുകാരന് ഓപ്ഷന് 1 പ്രകാരം 10 ലക്ഷം രൂപ സം അഷ്വേഡുള്ള പോളിസി 15 വര്‍ഷ കാലയളവില്‍ വാങ്ങിയാല്‍ 9,26,654 രൂപ ഒറ്റത്തവണ പ്രീമിയമായി അടയ്ക്കണം. നികുതി അടക്കമുള്ള തുകയാണിത്. 15 വര്‍ഷത്തെ പോളിസി കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ 21,25,000 രൂപ ലഭിക്കും.
ആദ്യ വര്‍ഷം പോളിസി ഉടമ മരണപ്പെട്ടാല്‍ നോമിനിക്ക് 11,83,438 രൂപ ലഭിക്കും. 15-ാം വര്‍ഷമാണ് മരണം സംഭവിക്കുന്നതെങ്കില്‍ 22,33,438 രൂപ ലഭിക്കും. ഇതേ പോളിസി രണ്ടാം ഓപ്ഷനില്‍ വാങ്ങിയാല്‍ ഒറ്റത്തവണ പ്രീമിയമായി അടയ്ക്കേണ്ടി വരുന്നത് 8,34,642 രൂപയാണ്. മരണാനുകൂല്യം 79,87,000 രൂപയാണ്.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications