വലിയൊരു തുക കയ്യിലെത്തിയാൽ ഇതിനെ സ്ഥിര വരുമാനമാക്കി മാറ്റുന്നതിന് നിരവധി നിക്ഷേപ മാർഗങ്ങൾ ഇന്നുണ്ട്. തുക നിക്ഷേപത്തിലേക്ക് മാറ്റുന്നതിനോടൊപ്പം കൃത്യമായ മാസ ഇടവേളകളിൽ പണത്തിൽ നിന്നുള്ള വരുമാനം കീശയിലെത്തും. ഇത്തരത്തിലുള്ള നിരവധി ആന്യുറ്റി പദ്ധതികൾ എൽഐസി അവതരിപ്പിക്കുന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് എൽഐസി ജീവണ ശാന്തി. ജീവിതകാലം മുഴുവൻ വരുമാനം ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.
എൽഐസി ജീവൻ ശാന്തി
ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ 2020തിൽ ആരംഭിച്ച പെന്‍ഷന്‍ പദ്ധതിയാണ് ജീവന്‍ ശാന്തി പോളിസി. ഇതിന്റെ പുതുക്കിയ രൂപ 2023 ജനുവരി 5 മുതൽ ന്യൂ ജീവൻ ശാന്തി പോളിസി എന്ന പേരിലാണ് ലഭ്യമാകുന്നത്. 2023 മുതൽ പുതുക്കിയ ആന്യുറ്റി നിരക്കിലാണ് പോളിസി ലഭ്യമാക്കുന്നത്. 1,000 രൂപയുടെ വാങ്ങൽ വിലയ്ക്ക് 3 രൂപ മുതൽ 9.75 രൂപ വരെയാണ് ആന്യുറ്റി നിരക്ക് നൽകുന്നത്.
ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്റെ ആന്യുറ്റി പ്ലാനാണ് എല്‍ഐസി ജീവന്‍ ശാന്തി. ഡിഫേര്‍ഡ് പ്ലാന്‍ തിരഞ്ഞെടുക്കുന്നൊരാള്‍ക്ക് ജീവിതകാലം മുഴുവന്‍ ആന്യുറ്റി വിഹിതം ലഭിക്കും. ഒറ്റത്തവണയായി പണമടച്ചാണ് പദ്ധതി വാങ്ങേണ്ടത്. ഒരു നോൺ ലിങ്ക്ഡ്, നോൺ- പാർട്ടിസിപേറ്റിംഗ്, സിംഗിൽ പ്രീമിയം, ഡിഫേർഡ് ആന്യുറ്റി പ്ലാനാണിത്.

2 തരം പ്ലാനുകൾ
എൽഐസി ജീവൻ ശാന്തി പോളിസിക്ക് കീഴിൽ 2 തരം പ്ലാൻ ലഭിക്കും. ഇമ്മിഡിയേറ്റ് ആന്യുറ്റി പ്ലാനും ഡിഫേർഡ് ആന്യുറ്റി പ്ലാനും. ഇമ്മിഡിയേറ്റ് പ്ലാനിൽ ചേരാനുള്ള ഉയർന്ന പ്രായ പരിധി 80 വയസും, ഡിഫേർഡ് അന്യുറ്റി പ്ലാനില്‍ 75 വയസുമാണ്. ഇമ്മിഡിയേറ്റ് പ്ലാന്‍ തിരഞ്ഞെടുക്കുന്നൊരാള്‍ക്ക് പോളിസിയില്‍ ചേര്‍ന്ന തൊട്ടടുത്ത മാസം മുതൽ പെന്‍ഷന്‍ ലഭിച്ചു തുടങ്ങും. ഡിഫേര്‍ഡ് പ്ലാനില്‍ നിശ്ചിത വര്‍ഷത്തിന് ശേഷമാണ് പെന്‍ഷന്‍ ലഭിക്കുന്നത്. 1-12 വർഷം വരെയുള്ള കാലം ഡിഫോർഡ് കാലയളവായി തിരഞ്ഞെടുക്കാം.
ഡിഫേര്‍ഡ് ആന്യുറ്റി ഓപ്ഷനില്‍ ഡിഫേര്‍ഡ് കാലയളവിന് ശേഷം മാത്രമെ ആന്യുറ്റി വിഹിതം ലഭിക്കുകയുള്ളൂ. 1 വര്‍ഷം മുതല്‍ 12 വര്‍ഷം വരെ ഡിഫേര്‍ഡ് കാലയളവ് തിരഞ്ഞെടുക്കാം. 30 വയസുകാരന്‍ 12 മാസ ഡിഫേര്‍ഡ് കാലാവധി തിരഞ്ഞെടുത്താല്‍ 42-ാം വയസില്‍ ആന്യറ്റി തുക ലഭിക്കും. വ്യത്യസ്ത ഇടവേളകളില്‍ ആന്യുറ്റി ലഭിക്കും. മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ ആന്യുറ്റി ലഭിക്കും.
നിക്ഷേപം
ഏറ്റവും കുറഞ്ഞത് 1.50 ലക്ഷം രൂപയ്ക്ക് പോളിസി വാങ്ങാണം. പോളിസിയില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുകയ്ക്ക് പരിധിയില്ല. പോളിസിയിൽ സിംഗില്‍ ലൈഫും കുടുംബാംഗങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുന്ന ജോയിന്റ് ലൈഫും ഉള്‍പ്പെടുത്താം. ജോയിന്റ് ലൈഫ് പ്ലാനിൽ ഭര്‍ത്താവ്, ഭാര്യ മക്കള്‍, കൊ്ുമക്കള്‍, മാതാപിതാക്കൾ എന്നിവരെ ഉൾപ്പെടുത്താം.
കാൽക്കുലേറ്റർ
ഡിഫേർഡ് പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് ലഭിക്കുന്ന എൽഐസി ജീവൻ ശാന്തി പോളിസിയിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യം നോക്കാം. 35 വയസുകാരന്‍ 10 ലക്ഷത്തിന്റെ എല്‍ഐസി ജീവന്‍ ശാന്തി പോളിസി വാങ്ങി 10 വര്‍ഷ ഡിഫേര്‍ഡ് പിരിയഡ് തിരഞ്ഞെടുത്താല്‍ 45-ാം വയസ് മുതൽ വർഷത്തിൽ 1,20,496 രൂപ ലഭിക്കും. നിക്ഷേപിക്കുന്ന തുക ഉയരുന്നതിന് അനുസരിച്ച് ആന്യുറ്റി തുകയും വര്‍ധിക്കും. 25 ലക്ഷം രൂപ ഒറ്റത്തവണയായി നിക്ഷേപിക്കുന്നൊരാള്‍ക്ക് ലഭിക്കുന്ന വാര്‍ഷിക ആന്യുറ്റി 3,01234 രൂപയാണ്. 10 വർഷ ഡിഫേർഡ് പിരിയഡിന് ശേഷമാണ് ഈ തുക ലഭിക്കുക.
നിക്ഷേപം തിരികെ
പോളിസി ഉടമ മരണപ്പെട്ടാൽ നോമിനിക്ക് ഡെത്ത് ബെനിഫിറ്റ് പേയ്മെന്റും ലഭിക്കും. 5, 10, 15 വര്‍ഷ ഇടവേളകളിൽ തവണകളായോ ഒറ്റത്തവണയായോ തുക സ്വീകരിക്കാന്‍ നോമിനികള്‍ക്ക് സാധിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം



Click it and Unblock the Notifications
