ഒറ്റത്തവണ നിക്ഷേപത്തിൽ മരണം വരെ പ്രതിമാസ പെൻഷൻ; 10 ലക്ഷം നിക്ഷേപിച്ചാൽ മാസ വരുമാനം എത്ര

മാസത്തിൽ സുരക്ഷിതമായി വരുമാനം നേടാൻ നിരവധി പദ്ധതികൾ വിപണിയിലുണ്ട്. മാസത്തിൽ പലിശ നൽകുന്ന പോസ്റ്റ് ഓഫീസ് പ്രതിമാസ പദ്ധതി മുതൽ ലാഭവിഹിതം വാങ്ങി വരെ മാസ വരുമാനം കണ്ടെത്താം. സുരക്ഷിതമായി ജീവിത കാലത്തോളം പെൻഷൻ നേടാൻ സഹായിക്കുന്ന പദ്ധതികൾ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷനിലുണ്ട്. പുതുതായി ആരംഭിച്ച എൽഐസി ജീവൻ അക്ഷയ് VII ഇത്തരത്തിലൊന്നാണ്.

എൽഐസി ജീവൻ അക്ഷയ് VII

2023 ഫെബ്രുവരി 28-ന് ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ ആരംഭിച്ച നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, വ്യക്തിഗത ഇമ്മിഡിയേറ്റ് ആന്യുറ്റി പ്ലാനാണ് എൽഐസി ജീവൻ അക്ഷയ് VII. ഈ പ്ലാൻ ഓഫ്‌ലൈനായും ഓൺലൈനായും വാങ്ങാം. പോളിസി ഉടമയ്ക്ക് 10 ഓപ്‌ഷനുകളിൽ നിന്ന് ഒറ്റത്തവണ പണമടച്ച് ആന്യുറ്റി തിരഞ്ഞെടുക്കാം. പോളിസിയുടെ തുടക്കത്തിലുള്ള ആന്യുറ്റി നിരക്കുകൾ കാലാവധിയോളം ലഭിക്കും. പോളിസി ഉടമയുടെ മരണം വരെ ആന്യുറ്റി ലഭിക്കുകയും ചെയ്യും.

പ്രായം, സം അഷ്വേഡ്, പെൻഷൻ

25 വയസ് മുതല്‍ 85 വയസുവരെ എൽഐസി ജീവൻ അക്ഷയ് VII പദ്ധതിയില്‍ ചേരാം. കുറഞ്ഞ സം അഷ്വേഡ് 1 ലക്ഷം രൂപയാണ്. 25-29വയസിന് ഇടയിലുള്ളവര്‍ക്ക് കുറഞ്ഞ സം അഷ്വേര്‍ഡ് 10ലക്ഷം രൂപയാണ്. നിക്ഷേപിക്കാവുന്ന പരമാവധി തുകയ്ക്ക് പരിധിയില്ല. മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ പെന്‍ഷന്‍ വാങ്ങാം. മാസത്തില്‍ 1,000 രൂപ കുറഞ്ഞ പെന്‍ഷനായി ലഭിക്കും. വര്‍ഷത്തില്‍ പെന്‍ഷന്‍ വാങ്ങുമ്പോൾ കുറഞ്ഞ പെന്‍ഷന്‍ 12,000 രൂപയാണ്.

ഒറ്റത്തവണ നിക്ഷേപത്തിൽ മരണം വരെ പ്രതിമാസ പെൻഷൻ; 10 ലക്ഷം നിക്ഷേപിച്ചാൽ മാസ വരുമാനം എത്ര

10 പോളിസി ഓപ്ഷനുകൾ

എല്ല ഓപ്ഷനിലും മരണം വരെ പെൻഷൻ ലഭിക്കും. ആന്യുയിറ്റന്റിന്റെ (ആന്യുറ്റി വാങ്ങുന്നയാൾ/ പോളിസി ഉടമ) മരണ ശേഷം പോളിസി എങ്ങനെ ഉപയോ​ഗിക്കണം എന്നാണ് ഓരോ ഓപ്ഷനിലും പറയുന്നത്. ഇമ്മിഡിയേറ്റ് ആന്യുറ്റി ഫോർ ലൈഫ് എന്ന ഓപ്ഷൻ എ പ്രകാരം തിരഞ്ഞെടുത്ത പേയ്‌മെന്റ് രീതിക്ക് അനുസൃതമായി പോളിസി ഉടമയുടെ ജീവിത കാലയളവോളം ലഭിക്കും. പോളിസി ഉടമ മരിച്ചാൽ ആന്യുറ്റി പേയ്‌മെന്റ് ഉടൻ അവസാനിക്കും.

ഓപ്ഷൻ ബി-ഡി

ഓപ്ഷൻ ബി,സി,ഡിഇ കാലയളവിൽ മരണം വരെ ആന്യുറ്റി ലഭിക്കുന്നതിനൊപ്പം നിശ്ചിത കാലയളവ് ​ഗ്യാരണ്ടി പിരിയഡുണ്ട്. യഥാക്രമം 5/10/15/20 വർഷത്തെ ഗ്യാരണ്ടീഡ് കാലയളവിൽ പോളിസി ഉടമ മരിച്ചാൽ കാലയളവ് അവസാനിക്കുന്നത് വരെ വാർഷിക തുക നോമിനിക്ക് ലഭിക്കും. ഗ്യാരണ്ടീഡ് കാലയളവിനുശേഷം മരണം സംഭവിച്ചാൽ ആന്യുറ്റി പെയ്മെന്റ് അവസാനിക്കും. 

ഓപ്ഷൻ എഫ്-ജി

ഇമ്മിഡിയേറ്റ് ആന്യുറ്റിയും മരണ ശേഷം വാങ്ങൽ വില തിരികെ നൽകുന്നതുമാണ് എൽഐസി ജീവൻ അക്ഷയ്-VII പ്ലാനിലെ ഓപ്ഷൻ എഫ്. മരണം വരെ പോളിസിയുടമയ്ക്ക് പെൻഷൻ ലഭിക്കും. മരണ ശേഷം നോമിനിക്ക് വാങ്ങൽ വില നൽകും. ഓപ്ഷൻ ജി പ്രകാരം പൂർത്തിയാക്കിയ ഓരോ പോളിസി വർഷത്തിനും വാർഷിക പേയ്‌മെന്റ് പ്രതിവർഷം 3 ശതമാനം നിരക്കിൽ വർധനവ് ലഭിക്കും. ഈ ഓപ്ഷനിൽ പോളിസി ഉടമ മരിച്ചാൽ പണം തിരികെ ലഭിക്കില്ല. 

ഓപ്ഷൻ എച്ച്‍-ഐ‍-ജെ

ഓപ്ഷൻ എച്ച് പ്രകാരം പ്രൈമറി ആന്യുയിറ്റന്റ് ജീവിച്ചിരിക്കുന്നിടത്തോളം ആന്യുറ്റി നൽകും. മരണ ശേഷം വാർഷിക ആന്യുറ്റിയുടെ 50 ശതമാനം സെക്കൻഡറി ആന്യുയിറ്റന്റിന് നൽകും. സെക്കൻഡറി ആന്വിറ്റന്റിന്റെ മരണശേഷം ആന്യുറ്റി പേയ്‌മെന്റുകൾ നിർത്തും. ഓപ്ഷൻ ഐ പ്രകാരം സെക്കൻഡറി സെക്കൻഡറി ആന്യുയിറ്റന്റ് ജീവിച്ചിരിക്കുന്നിടത്തോളം കാലവും വാർഷിക ആന്യുറ്റി തുക പൂർണമായും നൽകും. ഇതിനൊപ്പെ നോമിനിക്ക് വാങ്ങൽ വില നൽകുന്നതാണ് ഓപ്ഷൻ ജെ. 

കാൽക്കുലേറ്റർ

35 വയസുകാരന്‍ ഓപ്ഷന്‍ എപ്രകാരം10 ലക്ഷം രൂപ സം അഷ്വേഡുള്ള പോളിസി വാങ്ങിയാല്‍ നികുതി ഇഅടക്കം ഒറ്റത്തവണ പ്രീമിയമായ 10,18000 രൂപ അടയ്ക്കണം. മാസത്തില്‍ 5454 രൂപ പെന്‍ഷന്‍ ലഭിക്കും. വര്‍ഷത്തില്‍ 67750 രൂപ ലഭിക്കും. ഇതേ പ്ലാനില്‍ 60 വയസുകാരന്‍ 10 ലക്ഷം നിക്ഷേപിച്ചാൽ മാസത്തില്‍ 7,131 രൂപ ലഭിക്കും. 89,350 രൂപ വര്‍ഷിക പെന്‍ഷനായി നേടാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X