കഴിഞ്ഞ രണ്ട് വർഷമായി ബാങ്കുകളുടെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിക്കുകയാണ്. റിസർവ് ബാങ്ക് തുടർച്ചയായി റിപ്പോ നിരക്ക് വർധിച്ചതിനാൽ ദശാബ്ദക്കാലത്തെ കുറഞ്ഞ പലിശനിരക്കിൽ നിന്ന് സ്ഥിര നിക്ഷേപങ്ങൾ 9 ശതമാനം എന്ന ഉയർന്ന നിരക്കിലേക്ക് എത്തി. സ്മോൾ ഫിനാൻസ് ബാങ്കുകളും സ്വകാര്യ ബാങ്കുകളും പൊതുമേഖലാ ബാങ്കുകളും യഥാക്രമം പലിശ നിരക്കിിന്റെ കാര്യത്തിൽ മുന്നിലാണ്.
ഹ്രസ്വാകാലത്തേക്കും ഇന്ന് ബാങ്കുകളിലെ പലിശ മികച്ചതായിട്ടുണ്ട്. ഒരു വർഷത്തിന് മുകളിൽ സ്ഥിര നിക്ഷേപമിടുന്നവർക്ക് 18 ബാങ്കുകൾ 7 ശതമാനത്തിന് മുകളിൽ പലിശ നൽകുന്നുണ്ട്. ഹ്രസ്വകാലത്തേക്കുള്ള ആവശ്യത്തിന് സൂക്ഷിക്കുന്ന പണത്തിന് മികച്ച റിട്ടേൺ ലഭിക്കാൻ ഇവിടെ സ്ഥിര നിക്ഷേപം ഉപകാരപ്പെടും. ബാങ്കുകളിലെ പലിശ നിരക്കുകൾ നോക്കാം.

സ്വകാര്യ ബാങ്കുകൾ
7 ശതമാനത്തിന് മുകളില്‍ പലിശ നൽകുന്ന സ്വകാര്യ ബാങ്കുകളിൽ 7.50 ശതമാനമാണ് ഉയർന്ന നിരക്ക്. സ്വകാര്യ ബാങ്കുകളില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്കാണ് സ്ഥിര നിക്ഷേപത്തിന് 7.50 ശതമാനം പലിശ നല്‍കുന്നത്. ബന്‍ഡന്‍ ബാങ്ക് 1 വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് 7.25 ശതമാനം പലിശ നല്‍കും. ഡിസിബി ബാങ്ക് ഒരു വര്‍ഷത്തേക്ക് 7.15 ശതമാനം പലിശ ലഭിക്കും.
ജമ്മുകാശ്മീര്‍ ബാങ്ക്, കൊടക്ക് മഹീന്ദ്ര ബാങ്കുകള്‍ 1 വര്‍ഷത്തേക്ക് 7.10 ശതമാനം പലിശ നല്‍കും. കരൂര്‍ വൈശ്യ ബാങ്ക്, തമിഴ്‌നാട് മര്‍ക്കന്റൈല്‍ ബാങ്ക് എന്നിവ ഒരു വര്‍ഷത്തേക്ക് 7 ശതമാനം പലിശ ഒരു വർഷത്തെ സ്ഥിര നിക്ഷേപത്തിന് നല്‍കും.
വിദേശ ബാങ്കുകൾ
വിദേശ ബാങ്കുകളിലെ ഉയർന്ന നിരക്ക് 7.15 ശതമാനമാണ്. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടര്‍ ബാങ്കാണ് 1 വർഷത്തേക്ക് 7.15 ശതമാനം പലിശ നൽകുന്നത്. എസ്ബിഎം ബാങ്ക് ഇന്ത്യ 7.05 ശതമാനം പലിശയും ഡാങ്ക്‌ചെ ബാങ്ക് 7 ശതമനം പലിശയും സ്ഥിര നിക്ഷേപത്തിന് നൽകും.
സ്മോൾ ഫിനാൻസ് ബാങ്ക്
ഇന്ത്യയിലെ ബാങ്കുകൾ 1 വർഷത്തെ ഹ്രസ്വകാല സ്ഥിര നിക്ഷേപത്തിന് നൽകുന്ന ഏറ്റവും ഉയർന്ന നിരക്ക് നൽകുന്നത് ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കാണ്. 8.25 ശതമാനം പലിശയാണ് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ഒരു വർഷത്തേക്ക് നൽകുന്നത്. ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഒരു വർഷത്തേക്ക് 8.20 ശതമാനം പലിശ നല്‍കും.
ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഉത്കൃഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവ ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് 8 ശതമാനം പലിശ നല്‍കും. സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഒരു വര്‍ഷത്തേക്ക് 7.65 ശതമാനം പലിശയും ക്യാപിറ്റല്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഒരു വര്‍ഷത്തേക്ക് 7.50 ശതമാനം പലിശയും നല്‍കും.
നിക്ഷേപത്തിന് സുരക്ഷ
ബാങ്ക് നിക്ഷേപങ്ങൾ സുരക്ഷിതമാക്കുന്നത് റിസർവ് ബാങ്ക് സ്ബസിഡിയറിയായ ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷനാണ്. ഡിഐസിജിസിയിൽ രജിസ്റ്റർ ചെയ്ത ബാങ്കിലാണ് നിക്ഷേപമെങ്കിൽ അഞ്ച് ലക്ഷം വരെ ഇൻഷൂറൻസ് ലഭിക്കും. ഷെഡ്യൂൾഡ് ബാങ്കുകൾക്ക് പ്രവർത്തിക്കാൻ ഡിഐസിജിസി ഇൻഷൂറൻസ് നിർബന്ധമാണ്.
ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷന്‍ നിയമം 1961 പ്രകാരമാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. 2020 ഫെബ്രുവരി നാലിന് ഇന്‍ഷൂറന്‍സ് തുക 1 ലക്ഷം രൂപയിൽ നിന്ന് നിന്ന് 5 ലക്ഷമാക്കി ഉയര്‍ത്തിയിത്. സ്ഥിര നിക്ഷേപം, സേവിംഗ്‌സ് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, റിക്കറിംഗ് ഡെപ്പോസിറ്റ്, തുടങ്ങിയ നിക്ഷേപങ്ങള്‍ക്ക് ഡിഐസിജിസിയുടെ ഇന്‍ഷൂറന്‍സ് ലഭിക്കും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications