ഈ വർഷം തുടങ്ങാൻ പറ്റിയ മികച്ച ഓൺലൈൻ ബിസിനസുകൾ; വരുമാനം ഉറപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓൺലൈൻ ബിസിനസ് ആരംഭിക്കാൻ പ്ലാനുണ്ടോ? എങ്കിൽ എളുപ്പത്തിൽ കാശുണ്ടാക്കാനും ഈ വർഷം മികച്ച വരുമാനം നേടാനും സഹായിക്കുന്ന ബിസിനസുകൾ താഴെ പറയുന്നവയാണ്. ഇവയിൽ നിങ്ങൾക്ക് അനുയോജ്യമായ ബിസിനസ് തിരഞ്ഞെടുക്കുക. അതിനായി പ്രവർത്തിക്കുക.

 

വിവര ഉൽപ്പന്നങ്ങൾ വിൽക്കൽ

വിവര ഉൽപ്പന്നങ്ങൾ വിൽക്കൽ

നിങ്ങളുടെ മേഖലയിൽ നിങ്ങൾ വിദഗ്ദ്ധനാണോ? അതായത് ഏതെങ്കിലും വിഷയത്തെക്കുറിച്ചോ നൈപുണ്യത്തെക്കുറിച്ചോ നിങ്ങൾക്ക് ശരാശരി ആളുകളേക്കാൾ കൂടുതൽ അറിവുണ്ടോ? എങ്കിൽ എന്തുകൊണ്ട് അത് തന്നെ ഒരു ബിസിനസ്സ് ആക്കിക്കൂടാ. ഭൌതിക ഉത്പന്നങ്ങൾ മാത്രമല്ല, നിങ്ങളുടെ ആശയങ്ങളും കഴിവുകളും ഓൺലൈനിൽ വിറ്റും നിങ്ങൾക്ക് കാശുണ്ടാക്കാം. യൂട്യൂബ് ചാനലുകളും വെബ്‌സൈറ്റുകളും ആരംഭിച്ചും ഇ-ബുക്കുകൾ എഴുതിയുമെല്ലാം ഇത്തരത്തിൽ നിങ്ങൾക്ക് കാശുണ്ടാക്കാം.

മാർക്കറ്റിംഗ്

മാർക്കറ്റിംഗ്

സ്വന്തം ഉത്പന്നങ്ങൾ ഓൺലൈനിൽ വിൽക്കുക മാത്രമല്ല, മറ്റുള്ളവരുടെ ഉത്പന്നങ്ങൾ വിൽക്കാൻ സഹായിച്ചും നിങ്ങൾക്ക് ഓൺലൈനിലൂടെ കാശ് സമ്പാദിക്കാം. നിങ്ങളുടെ വെബ്‌സൈറ്റിൽ മറ്റ് ആളുകളുടെ ഉൽപ്പന്നങ്ങൾ ഫീച്ചർ ചെയ്ത് വിൽക്കുന്നതിലൂടെ നിങ്ങൾക്ക് ഓൺലൈൻ ബിസിനസ്സ് ആരംഭിക്കാൻ കഴിയും.

ഇന്ത്യയിൽ ബിസിനസ് തകർന്നാലും ഈ രാജ്യങ്ങളിൽ നിങ്ങൾ സുരക്ഷിതർ, കാരണമെന്ത്?ഇന്ത്യയിൽ ബിസിനസ് തകർന്നാലും ഈ രാജ്യങ്ങളിൽ നിങ്ങൾ സുരക്ഷിതർ, കാരണമെന്ത്?

പരിശീലനവും കൺസൾട്ടേഷനുകളും

പരിശീലനവും കൺസൾട്ടേഷനുകളും

ആളുകൾ എല്ലായ്‌പ്പോഴും കോഴ്‌സുകൾ പഠിക്കുകയും പ്രൊഫഷണൽ ഉപദേശത്തിനായി പണം നൽകുകയും ചെയ്യാറുണ്ട്? നിർദ്ദിഷ്ട മേഖലകളിലെ പരിശീലകർക്കും കൺസൾട്ടൻറുകൾക്കും ഉയർന്ന ഡിമാൻഡുണ്ട്. ഇവയിൽ ഭൂരിഭാഗവും ആരോഗ്യം, ശാരീരികക്ഷമത, ഓൺലൈൻ മാർക്കറ്റിംഗ് എന്നിവയുമായി ബന്ധപ്പെട്ടായിരിക്കും. മറ്റുള്ളവരെ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ വഴി തിരഞ്ഞെടുക്കാം. നിങ്ങളുടെ ക്ലയന്റുകളുമായി ആശയവിനിമയം നടത്തുന്നതിന് നിങ്ങളുടെ ഉപകരണങ്ങൾ സജ്ജീകരിക്കേണ്ടതുണ്ട്. വീഡിയോ കോളുകൾ, സ്‌ക്രീൻ‌കാസ്റ്റുകൾ, ഫയൽ കൈമാറ്റങ്ങൾ, ഇ-ലേണിംഗിനായുള്ള വെബ്‌ കോളുകൾ, തത്സമയ ചാറ്റ് ഓപ്ഷനുകൾ തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം.

ഡിജിറ്റൽ മാർക്കറ്റിംഗ് സേവനങ്ങൾ

ഡിജിറ്റൽ മാർക്കറ്റിംഗ് സേവനങ്ങൾ

ഡിജിറ്റൽ മാർക്കറ്റിംഗ് സേവനങ്ങൾ പ്രാദേശിക ബിസിനസുകളിൽ ധാരാളം ആളുകൾക്ക് പരസ്യം ചെയ്യാനുള്ള അവസരം നൽകുന്നു. എക്‌സ്‌പോഷർ നേടാൻ ബിസിനസ്സുകളെ സഹായിക്കുന്ന ഒരു ബിസിനസ്സ് ഉടമയായി നിങ്ങൾക്ക് മാറാവുന്നതാണ്. ഗ്രാഫിക് ഡിസൈൻ, എസ്.ഇ.ഒ റൈറ്റിംഗ്, കണ്ടന്റ് മാനേജുമെന്റ്, സോഷ്യൽ മീഡിയ മാനേജുമെന്റ്, വെബ്‌സൈറ്റുകൾ തുടങ്ങിയവയൊക്കെ ഇതിൽപ്പെടുന്നു.

2019 ഇന്ത്യൻ വ്യവസായികൾക്ക് എങ്ങനെ? പാപ്പരത്തവും ജയിലും മരണവും നേരിട്ട വർഷം2019 ഇന്ത്യൻ വ്യവസായികൾക്ക് എങ്ങനെ? പാപ്പരത്തവും ജയിലും മരണവും നേരിട്ട വർഷം

ഫ്രീലാൻസിംഗ്, വിർച്വൽ അസിസ്റ്റന്റ് ജോലികൾ

ഫ്രീലാൻസിംഗ്, വിർച്വൽ അസിസ്റ്റന്റ് ജോലികൾ

ഒരു പൂർണ്ണമായ ഡിജിറ്റൽ ഏജൻസി ആരംഭിക്കുന്നതിനേക്കാൾ എളുപ്പമാർഗ്ഗം ഫ്രീലാൻസിംഗ് ആരംഭിക്കുന്നതാണ്. നിങ്ങൾക്ക് എസ്.ഇ.ഒ, കോപ്പിറൈറ്റിംഗ് മുതലായ മേഖലകളിൽ ഫ്രീലാൻസ് ചെയ്യാൻ കഴിയും. ട്രാൻസ്ക്രിപ്ഷൻ, വീഡിയോ എഡിറ്റിംഗ്, പോഡ്കാസ്റ്റുകളിൽ നിന്ന് ഷോ കുറിപ്പുകൾ ഉണ്ടാക്കുക, ഓഡിയോ എഡിറ്റുചെയ്യുക, വിവർത്തനം ചെയ്യുക, പുസ്തകങ്ങൾ വിവർത്തനം ചെയ്യുക തുടങ്ങിയ കാര്യങ്ങളും ഫ്രീലാൻസായി ചെയ്യാൻ കഴിയും.

സ്വന്തമായി നിർമ്മിക്കുന്ന സാധനങ്ങൾ വിൽക്കുക

സ്വന്തമായി നിർമ്മിക്കുന്ന സാധനങ്ങൾ വിൽക്കുക

ആഭരണങ്ങൾ, കരകൌശല വസ്തുക്കൾ, വസ്ത്രങ്ങൾ തുടങ്ങിയവ നിർമ്മിച്ച് ഓൺലൈനായി വിൽക്കാവുന്നതാണ്. തികച്ചും ലാഭകരമായ ഒറു ബിസിനസാണിത്. നിങ്ങളുടെ സ്വന്തമായി തിരഞ്ഞെടുക്കുന്ന പ്ലാറ്റ്ഫോമിലൂടെ വിപണനം നടത്തുമ്പോൾ ഇത്തരത്തിലുള്ള സാധനങ്ങൾക്ക് കൂടുതൽ മാർക്കറ്റുണ്ട്.

ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട ഇന്ത്യൻ ബിസിനസുകാർ ഇവരാണ്

English summary

Online Businesses To Start in 2020 | ഈ വർഷം തുടങ്ങാൻ പറ്റിയ മികച്ച ഓൺലൈൻ ബിസിനസുകൾ; വരുമാനം ഉറപ്പ്

Do you have plans to start an online business? If so, here are the businesses that will help you make the most money. Read in malayalam.
Story first published: Thursday, February 20, 2020, 8:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X