ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട ഇന്ത്യൻ ബിസിനസുകാർ ഇവരാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടാറ്റാ സൺസിന്റെ ചെയർമാൻ രത്തൻ ടാറ്റയാണ് 2019 ൽ ഗൂഗിളിൽ ഇന്ത്യയിൽ ഏറ്റവുമധികം തിരയപ്പെട്ട ബിസിനസുകാരൻ. ഗൂഗിൾ പുറത്തിറക്കിയ 'ഇയർ ഇൻ സെർച്ച് 2019' റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഇന്ത്യയിൽ ഏറ്റവുമധികം തിരഞ്ഞ വ്യക്തി ഇന്ത്യൻ വ്യോമസേന (ഐ‌എ‌എഫ്) യുദ്ധവിമാന പൈലറ്റ് അഭിനന്ദൻ വർത്തമാനാണ്. ജൂൺ മാസത്തിൽ വ്യോമാക്രമണത്തിന് ശേഷം 60 മണിക്കൂർ പാകിസ്താൻ ബന്ദിയാക്കപ്പെട്ട വ്യക്തിയാണ് ഇദ്ദേഹം. പട്ടികയിൽ ഇടം നേടിയ മറ്റ് ബിസിനസുകാർ ആരെന്ന് നോക്കാം.

രത്തൻ ടാറ്റ

രത്തൻ ടാറ്റ

ടാറ്റാ ഗ്രൂപ്പിന്റെ തലവനായ രത്തൻ ടാറ്റയാണ് 2019 ൽ ഗൂഗിളിൽ ഏറ്റവുമധികം തിരഞ്ഞ ഇന്ത്യൻ ബിസിനസുകാരൻ. 2012 ൽ വിരമിച്ചതിനുശേഷവും ടാറ്റ ട്രസ്റ്റുകളുടെ ചെയർമാനായും ടാറ്റാ സൺസിന്റെ ചെയർമാനായും രത്തൻ ടാറ്റ ബിസിനസ് രംഗത്ത് സജീവമായി തുടരുന്നു. 21 വർഷമായി ടാറ്റാ ഗ്രൂപ്പിനെ ചുക്കാൻ പിടിച്ച വ്യക്തിയാണ് രത്തൻ ടാറ്റ. ഇന്ത്യയിലെ ഏറ്റവും ഉയർന്ന രണ്ട് സിവിലിയൻ അവാർഡുകളായ പത്മ ഭൂഷൺ, പത്മ വിഭുഷൻ എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചു.

അസിം പ്രേംജി

അസിം പ്രേംജി

ഇന്ത്യൻ ഐടി വ്യവസായത്തിലെ വൻകിട കമ്പനിയായ വിപ്രോയെ വളർത്തിയത് 74 കാരനായ അസിം പ്രേംജിയാണ്. വിപ്രോയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി ഇദ്ദേഹം ജൂലൈയിലാണ് വിരമിച്ചത്. ഏറ്റവും പുതിയ ഐ‌ഐ‌എഫ്‌എൽ വെൽത്ത് ഹുറൻ ഇന്ത്യ റിച്ച് ലിസ്റ്റ് അനുസരിച്ച് 1,17,100 കോടി ഡോളർ സമ്പന്നനായ ഇദ്ദേഹം ഇന്ത്യയിലെ മൂന്നാമത്തെ സമ്പന്നനാണ്. 50,000 കോടി ഡോളർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായും ഇദ്ദേഹം നൽകിയിട്ടുണ്ട്.

ലക്ഷ്മി മിത്തൽ

ലക്ഷ്മി മിത്തൽ

എൽ‌എൻ മിത്തലിന്റെ നേതൃത്വത്തിലുള്ള ആഗോള സ്റ്റീൽ ഭീമനായ ആർസെലർ മിത്തൽ ഈ മാസം 42,000 കോടി ഡോളർ കടബാധ്യതയുള്ള എസ്സാർ സ്റ്റീൽ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. 2017 ൽ, ലോകത്തെ ഏറ്റവും മികച്ച 100 ഗ്രേറ്റസ്റ്റ് ലിവിംഗ് ബിസിനസുകാരുടെ ഫോബ്‌സ് പട്ടികയിലും ലക്ഷ്മി മിത്തൽ ഉൾപ്പെട്ടിരുന്നു.

സൈറസ് എസ്. പൂനവല്ല

സൈറസ് എസ്. പൂനവല്ല

'വാക്സിൻ കിംഗ് ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന സൈറസ് പൂനവല്ല ഇന്ത്യയിലെ ഏറ്റവും ധനികരിൽ ഒരാൾ മാത്രമല്ല, ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട വ്യക്തിയുമാണ്. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാവാണിത്.

ഇന്ത്യൻ വംശജൻ സത്യ നാദെല്ല ഫോർച്യൂൺ ബിസിനസ് പേഴ്സൺ പട്ടികയിൽ ഒന്നാമത്ഇന്ത്യൻ വംശജൻ സത്യ നാദെല്ല ഫോർച്യൂൺ ബിസിനസ് പേഴ്സൺ പട്ടികയിൽ ഒന്നാമത്

ആനന്ദ് മഹീന്ദ്ര

ആനന്ദ് മഹീന്ദ്ര

ട്വിറ്ററിലൂടെ ദിനംപ്രതി നിരവധി ആളുകളെ സ്വാധീനിക്കുന്ന ചുരുക്കം ചില വ്യവസായികളിൽ ഒരാളാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര. 2020 ഏപ്രിൽ 1 മുതൽ ഇദ്ദേഹം മഹീന്ദ്രയുടെ നോൺ എക്സിക്യൂട്ടീവ് ചെയർമാനായി മാറും.

ലുലു ഗ്രൂപ്പ് ഇനി ആന്ധ്രയിലേയ്ക്കില്ല, 2200 കോടിയുടെ പദ്ധതി ഉപേക്ഷിക്കുന്നുലുലു ഗ്രൂപ്പ് ഇനി ആന്ധ്രയിലേയ്ക്കില്ല, 2200 കോടിയുടെ പദ്ധതി ഉപേക്ഷിക്കുന്നു

ശിവ് നാടർ

ശിവ് നാടർ

കാൽക്കുലേറ്ററുകളും മൈക്രോപ്രൊസസ്സറുകളും നിർമ്മിക്കുന്നതിനായി 1976 ൽ ശിവ് നാടർ തുടങ്ങിയ കമ്പനിയാണ് എച്ച്സി‌എൽ ടെക്നോളജീസ്. ഇപ്പോൾ 8.6 ബില്യൺ ഡോളർ ആഗോള ഐടി കമ്പനിയായി മാറി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഇദ്ദേഹം പ്രശസ്തനാണ്.

നേരിട്ടുള്ള വിദേശ നിക്ഷേപം: നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ പുതിയ മാനദണ്ഡങ്ങൾനേരിട്ടുള്ള വിദേശ നിക്ഷേപം: നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ പുതിയ മാനദണ്ഡങ്ങൾ

ഗൌതം അദാനി

ഗൌതം അദാനി

ഇന്ത്യയുടെ തുറമുഖ വ്യവസായി എന്നറിയപ്പെടുന്ന ബിസിനസുകാരനാണ് ഗൌതം അദാനി. 57 കാരനായ ഇദ്ദേഹം അദാനി എന്റർപ്രൈസസ്, അദാനി പവർ, അദാനി ട്രാൻസ്മിഷൻ, അദാനി ഗ്യാസ് എന്നിവയുടെ ചുമതലക്കാരനാണ്.

English summary

ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട ഇന്ത്യൻ ബിസിനസുകാർ ഇവരാണ്

Tata Sons Chairman Ratan Tata is India's most searched businessman at Google in 2019. Read in malayalam.
Story first published: Saturday, December 28, 2019, 11:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X