ലോക്ക്ഡൗണ്‍ വീണ്ടുമെത്തുന്നു; ഓണ്‍ലൈന്‍ വായ്പകളുടെ കെണിയില്‍പെടാതെ മുന്നോട്ട് പോകാം

കോവിഡ് വ്യാപനം വീണ്ടും നമ്മുടെ നാടിനെ വീണ്ടും ലോക്ക് ഡൗണിലേക്ക് കൊണ്ടെത്തിച്ചിരിക്കുകയാണ്. കോവിഡ് ഇതിനോടകം തന്നെ മിക്കവരുടെയും വരുമാനത്തില്‍ ഇടിവ് വരുത്തിയിട്ടുണ്ട്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് വ്യാപനം വീണ്ടും നമ്മുടെ നാടിനെ വീണ്ടും ലോക്ക് ഡൗണിലേക്ക് കൊണ്ടെത്തിച്ചിരിക്കുകയാണ്. കോവിഡ് ഇതിനോടകം തന്നെ മിക്കവരുടെയും വരുമാനത്തില്‍ ഇടിവ് വരുത്തിയിട്ടുണ്ട്. അതിന് മേല്‍ ഇനി ലോക്ക് ഡൗണ്‍ കൂടിയെത്തുമ്പോള്‍ തങ്ങളുടെ സാമ്പത്തിക നിലയെ അതെങ്ങനെയായിരിക്കും ബാധിക്കാന്‍ പോകുന്നത് എന്നുള്ള ആകുലതകള്‍ എല്ലാവര്‍ക്കുമുണ്ട്. അതിനൊപ്പം രോഗഭീതിയും.

ആശങ്കകള്‍ അനവധി

ആശങ്കകള്‍ അനവധി

എത്രയൊക്കെ സുരക്ഷിതമായി കഴിയാന്‍ ശ്രമിച്ചാലും ഏതെങ്കിലും രീതിയില്‍ കോവിഡ് ബാധിതനാവുകയാണെങ്കില്‍ ചികിത്സയ്ക്കായി വലിയ തു വേണ്ടി വരുമോ? തന്റെ ഇന്‍ഷുറന്‍സ് അതിന് തികയുമോ? കോവിഡ് അധികരിച്ചുകൊണ്ടിരിക്കുന്ന ഈ അവസ്ഥ ഇനിയും നീണ്ടുപോയാല്‍ തന്റെ ജോലി നഷ്ടപ്പെട്ട് പോകുമോ? ബിസിനസ് തുടരാന്‍ സാധിക്കുകയില്ലേ? ഇങ്ങനെ ആശങ്കകള്‍ അനവധിയാണ്. അനിശ്ചിതാവസ്ഥകള്‍ നിറഞ്ഞ ഈ സാഹചര്യത്തെ പരമാവധി മുതലെടുക്കുവാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന ചിലര്‍ നമുക്ക് ചുറ്റുമുണ്ടെന്നതും ഓര്‍ക്കണം.

വായ്പാ ആപ്പുകള്‍

വായ്പാ ആപ്പുകള്‍

അതിലൊന്നാണ് വായ്പാ ആപ്പുകള്‍. ഇപ്പോഴുള്ള ആള്‍ക്കാരുടെ ആധിയാണ് അവരുടെ മൂലധനം. അത്യാവശ്യത്തിനല്ലേ, മറ്റ് വഴികള്‍ ഇപ്പോഴില്ലല്ലോ എന്നൊക്കെ കരുതി അധികം ആലോചനകളില്ലാതെ ഇത്തരം ഓണ്‍ലൈന്‍ വായ്പാ അപ്ലിക്കേഷനുകള്‍ക്ക് തലവച്ചു കൊടുത്താല്‍ വലിയ കടക്കെണിയായിരിക്കും ഭാവിയില്‍ നമ്മെ കാത്തിരിക്കുന്നത്. പലപ്പോഴും അത്യാവശ്യക്കാരായ ചെറിയ വരുമാനക്കാരായ വ്യക്തികളാണ് ഇത്തരം അപ്ലിക്കേഷനുകളുടെ ഇരകള്‍.

ഓണ്‍ലൈന്‍ വായ്പാ സംവിധാനങ്ങള്‍

ഓണ്‍ലൈന്‍ വായ്പാ സംവിധാനങ്ങള്‍

വായ്പ അത്യാവശ്യമാണ് എന്ന് തോന്നുന്ന ഘട്ടത്തില്‍ പോലും പരിശോധനകള്‍ നടത്താതെ ധൃതിയില്‍ ഒരിക്കലും ഇത്തരം വായ്പകള്‍ എടുക്കരുത്. ഓണ്‍ലൈന്‍ വായ്പാ സംവിധാനങ്ങള്‍ മുഴുവന്‍ വിശ്വസിക്കാന്‍ കൊള്ളാത്തവയാണ് എന്നല്ല പറഞ്ഞു വരുന്നത്. ഈ തട്ടിപ്പ് ആപ്പുകള്‍ അല്ലാതെ ശരിയായ രീതിയില്‍ ഇടപാടുകള്‍ നടത്തുന്ന അപ്ലിക്കേഷനുകളുമുണ്ട്. നമ്മുടെ തിരഞ്ഞെടപ്പുകള്‍ ഇവയില്‍ നിന്നും നല്ലതിനെ ആയിരിക്കണം എന്ന് മാത്രം. വ്യക്തമായി പരിശോധിച്ചു ഉറപ്പുവരുത്തിയതിന് ശേഷം മാത്രമായിരിക്കണം അപ്ലിക്കേഷനുകളില്‍ നിന്ന് വായ്പ എടുക്കുന്നത്. വ്യാജന്മാരും തട്ടിപ്പുകാരും ധാരാളമുള്ള മേഖലയായതിനാല്‍ തന്നെ സൂക്ഷിച്ചില്ലെങ്കില്‍ പിന്നീട് ദുഖിക്കേണ്ടി വരുമെന്ന് ഉറപ്പാണ്.

വായ്പ എടുക്കും മുമ്പ് പരിശോധന

വായ്പ എടുക്കും മുമ്പ് പരിശോധന

വായ്പയെടുക്കാന്‍ നിങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്ന പ്ലാറ്റ്‌ഫോമിനെക്കുറിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞ് നോക്കാം. അനധികൃതമായി പ്രവര്‍ത്തിക്കുന്നവയാണെങ്കില്‍ അവയ്‌ക്കൊന്നും ഔദ്യോഗിക വെബ്‌സൈറ്റ് ഉണ്ടാവില്ല വെബ്‌സൈറ്റ് കണ്ടെത്തിയാല്‍ തന്നെ അതിന് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ)യുടെ അംഗീകാരമുണ്ടോ എന്നും പരിശോധിക്കണം. ഒപ്പം രാജ്യത്തെ ഏത് ബാങ്ക്, ബാങ്കിതര സ്ഥാപനവുമായി ചേര്‍ന്നാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും നോക്കേണ്ടതുണ്ട്.

ഓഫറുകളില്‍ വീഴരുത്

ഓഫറുകളില്‍ വീഴരുത്

വായ്പാ പ്ലാറ്റ്‌ഫോമുകള്‍ വാഗ്ദാനം ചെയ്യുന്ന ഓഫറുകളില്‍ കണ്ണ് മഞ്ഞളിച്ച് ഒന്നുമാലോചിക്കാതെ പോയി വായ്പയെടുത്താല്‍ അപകടത്തെ നിങ്ങള്‍ ക്ഷണിച്ചുവരുത്തിക്കഴിഞ്ഞു എന്നാണ് അര്‍ഥം. ആര്‍ബിയുടെ അംഗീകാരമില്ലാത്ത ആപ്പുകളെ രണ്ടാമതൊരാലോചനയ്ക്ക് നില്‍ക്കാതെ തള്ളിക്കളയുക. അംഗീകൃത ആപ്പുകള്‍ വിശ്വസിക്കാവുന്നവയായിരിക്കും. വാഗ്ദാനം ചെയ്യുന്ന ഓഫറുകള്‍ വ്യക്തമായി പരിശോധിക്കുക.

ഡൗണ്‍ലോഡ് ചെയ്യുന്നത് ആപ്പ്‌സ്റ്റോറില്‍ നിന്ന് മാത്രം

ഡൗണ്‍ലോഡ് ചെയ്യുന്നത് ആപ്പ്‌സ്റ്റോറില്‍ നിന്ന് മാത്രം

ആപ്പ്‌സ്‌റ്റോറില്‍ നിന്ന് മാത്രം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതാണ് നല്ലത്. വെബ്‌സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്നത് ചിലപ്പോള്‍ തട്ടിപ്പുകാരെ ആയേക്കാം. ആപ്പ്‌സ്റ്റോറില്‍ അപ്ലിക്കേഷന്റെ റിവ്യൂകള്‍ പരിശോധിച്ചാല്‍ ആപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ ഗുണമേന്മയേയും വിശ്വസനീയതയെയും കുറിച്ച് ഏകദേശ ധാരണ ലഭിക്കും.

Read more about: loan
English summary

online loans: how to check and things to know before taking a loan in this lockdown period|ലോക്ക്ഡൗണ്‍ വീണ്ടുമെത്തുന്നു; ഓണ്‍ലൈന്‍ വായ്പകളുടെ കെണിയില്‍പെടാതെ മുന്നോട്ട് പോകാം

online loans: how to check and things to know before taking a loan in this lockdown period
Story first published: Friday, May 7, 2021, 9:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X