മാസം കയ്യിൽ മിച്ചം വരുന്നത് 5,000 രൂപ; കുറഞ്ഞ സംഖ്യയിൽ ഭവന വായ്പ പ്രീ പെയ്മെന്റ് സാധിക്കുമോ?

ഭവന വായ്പ അടച്ചു കൊണ്ടിരിക്കുന്നൊരാളാണെങ്കിൽ പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള ഏറ്റവും മികച്ച മാർ​ഗമാണ് ഭവന വായ്പ പ്രീ പെയ്‌മെന്റ്. വായ്പ തിരിച്ചടവിന്റെ തുടക്ക ഘട്ടത്തിൽ പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ളൊരു അവസരം കൂടിയാണിത്. കയ്യിലുള്ള ചെറിയ തുക പോലും ഭവന വായ്പ തിരിച്ചടവിലേക്ക് അധികമായി മാറ്റിയാൽ ദീർഘകാല വായ്പയിൽ ലക്ഷങ്ങൾ ലാഭിക്കാൻ സാധിക്കും.

ഉദാഹരണമായി ദിവസം 100 രൂപ ഭവന വായ്പ പ്രീ പെയ്മെന്റിനായി മാറ്റിവെയ്ക്കുമ്പോൾ 9.5 ശതമാനം നിരക്കിൽ 20 വർഷത്തേക്കുള്ള 50 ലക്ഷം രൂപ വായ്പയിൽ ഏകദേശം 12 ലക്ഷം രൂപ ലാഭിക്കാൻ സാധിക്കും.

ഭവന വായ്പ പ്രീ പെയ്മെന്റ്

പല രീതിയിൽ ഭവന വായ്പ പ്രീ പെയ്മെന്റ് നടത്താം. ഒന്നിച്ച് തുക അടയ്ക്കുന്നതോടൊപ്പം ഓരോ വർഷവും വായ്പ ബാലൻസിന്റെ 5 ശതമാനം അടച്ചും ഭവന വായ്പ പ്രീ പെയ്മെന്റ് നടത്താം. ഇതിലൂടെ 20 വർഷത്തെ ഭവനവായ്പ 12 വർഷത്തിനുള്ളിൽ അടച്ച് തീർക്കാൻ സാധിക്കും.

മാസം കയ്യിൽ മിച്ചം വരുന്നത് 5,000 രൂപ; കുറഞ്ഞ സംഖ്യയിൽ ഭവന വായ്പ പ്രീ പെയ്മെന്റ് സാധിക്കുമോ?

ഭവന വായ്പ പ്രീ പെയ്മെന്റ് നടത്തുമ്പോൾ എത്ര തുക മുൻകൂറായി നൽകണമെന്ന് പലർക്കും വ്യക്തത കുറവുണ്ട്. എങ്ങനെ മികച്ച രീതിയിൽ ഭവന വായ്പ പ്രീ പെയ്മെന്റ് നടത്താമെന്നാണ് ഈ ലേഖനം പരിശോധിക്കുന്നത്.

പ്രതിമാസം 5000 രൂപ അടയ്ക്കാനാകുമോ?

ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതിയും ചെലവുകളും അനുസരിച്ചാണ് മാസത്തിൽ മിച്ചം പിടിക്കാൻ സാധിക്കുന്നത്. അതിനനുസരിച്ച് എത്ര തുക പ്രീ പെയ്മെന്റ് നടത്താൻ സാധിക്കും എന്ന് നോക്കാം. പൊതുവെ ഒരു ഇഎംഐ ക്ക് തുല്യമായ മിനിമം തുക മുൻകൂട്ടി അടയ്ക്കാൻ ബാങ്ക് അനുവദിക്കും. ഇത് ഓരോ ബാങ്കിനും വ്യത്യാസപ്പെടാം. പ്രീപേയ്‌മെന്റ് നിരക്കുകളൊന്നും ഇടാക്കില്ല. ഒരാൾക്ക് എല്ലാ മാസവും കൃത്യമായ മുൻകൂർ പണമടയ്ക്കാനും കഴിയും. 

മാസത്തിൽ ചെറിയ തുക അടയ്ക്കുന്നത് ​ഗുണകരമോ?

മാസത്തിൽ അധിക തുക അടയ്ക്കുമ്പോൾ പ്രീ പെയ്മെന്റ് നിരക്കുകൾ ഇല്ലാത്തതിനാൽ ചെറിയ മുൻകൂർ പേയ്മെന്റുകൾ നടത്തുന്നത് ഭവന വായ്പകാരനെ സംബന്ധിച്ച് പ്രയോജനകരമാണ്. അധികം അടയ്ക്കുന്ന തുക പലിശയിലേക്ക് മാറ്റുകയും വായ്പയുടെ മൊത്തത്തിലുള്ള പലിശ കുറയുകയും വേഗത്തിൽ വായ്പ അടച്ചു തീർക്കുന്നതിന് സ​ഹായിക്കുകയും ചെയ്യും.

പ്രീ പെയ്മെന്റ് കാലാവധി എങ്ങനെ

മാസത്തിലോ ത്രൈമാസത്തിലോ അർധ വാർഷികമായോ വാർഷത്തിലോ ബാങ്കുകൾ മുൻകൂർ പണമടയ്ക്കൽ അനുവദിക്കും. അതോടൊപ്പം ക്രമരഹിതമായ ഇടവേളകളിൽ പോലും വായ്പയെടുത്ത വ്യക്തിക്ക് ചാർജുകളില്ലാതെ പണം അടയ്ക്കാം. സാധാരണയായി എല്ലാ ബാങ്കുകളും വായ്പ തുക മുൻകൂർ അടയ്ക്കുന്നതിന് അനുമതി നൽകാറുണ്ട്. എന്നാൽ വായ്പ തിരഞ്ഞെടുക്കുന്നതിന് മുൻപ് ബാങ്കിന്റെ നിബന്ധനകളും വ്യവസ്ഥകളും പരിശോധിക്കുന്നത് നല്ലതാണ്.

കുറഞ്ഞത് എത്ര രൂപ അടയ്ക്കാം

ഒരാൾക്ക് പ്രീ പെയ്മെന്റ് നടത്താൻ സാധിക്കുന്ന ഏറ്റവും കുറഞ്ഞ തുക വായ്പ തുകയെയും തിരിച്ചടവ് നിബന്ധനകളെയും ആശ്രയിച്ചിരിക്കും. പ്രീ പെയ്മെന്റ് ചാർജുകളില്ലാതെ ഒരാൾക്ക് 100 രൂപ വരെ അടയ്ക്കാം. സാധാരണയായി, ഒരാൾക്ക് മുൻകൂട്ടി അടയ്ക്കാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ തുക പ്രതിമാസ തവണകളുടെ ആകെത്തുകയാണ്.

ബാങ്ക് പ്രീ പെയ്മെന്റ് അനുവദിച്ചില്ലെങ്കിൽ

ബാങ്കുകൾ സാധാരണ​ഗതിയിൽ പ്രീ പെയ്മെന്റ് നിരസിക്കാറില്ല. അഥവാ ബാങ്കിന്റെ ഭാ​ഗത്ത് നിന്ന് അത്തരമൊരു നടപടി വരുമ്പോൾ ആദ്യം പരിശോധിക്കേണ്ടത് വായ്പ കരാറാണ്. കരാർ പ്രകാരം മുൻകൂർ പണമടയ്ക്കൽ അനുവദനീയമാണോ ഇല്ലയോ ഉറപ്പാക്കണം. കരാറിൽ നിബന്ധനകളൊന്നുമില്ലെങ്കിൽ ബാങ്ക് ഉദ്യോ​ഗസ്ഥരുമായി പ്രശ്നം സംസാരിക്കുകയോ ആർബിഐ ബാങ്കിംഗ് ഓംബുഡ്സ്മാനുമായി ബന്ധപ്പെടുകയോ ചെയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X