പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ ഏറെ ജനകീയമാണ്. സുരക്ഷിതവും മികച്ച പലിശയും ലഭിക്കുന്ന നിക്ഷേപങ്ങൾ തിരയുന്നവരെ പോസ്റ്റ് ഓഫീസ് ഒരിക്കലും നിരാശപ്പെടുത്താറില്ല. പോസ്റ്റ് ഓഫീസ് എല്ലാ പ്രായക്കാർക്കും നിക്ഷേപ ഓപ്ഷനുകൾ നൽകുന്നുണ്ട്. പൊതുവേ ബാങ്കുകളെ അപേക്ഷിച്ച് പോസ്റ്റ് ഓഫീസ് അക്കൗണ്ടുകൾ പെട്ടെന്ന് തുറക്കാൻ സാധിക്കും. എന്നാൽ ഇപ്പോൾ അക്കൗണ്ടുകൾ തുറക്കാൻ കൂടുതൽ എളുപ്പമാണ്.
ഇനി മുതൽ കെ.വൈ.സി (നോ യുവർ കസ്റ്റമർ) പ്രക്രിയയിലൂടെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകൾ തുറക്കാനും ആധാർ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് ഉപയോഗിച്ച് ഇടപാടുകൾ നടത്താനും വ്യക്തികളെ അനുവദിക്കുന്നുവെന്ന് തപാൽ വകുപ്പ് പ്രഖ്യാപിച്ചു. 2025 ജനുവരി 1-ന് പുറപ്പെടുവിച്ച നിർദ്ദേശപ്രകാരം 2025 ജനുവരി 6 മുതൽ ഇ-കെ.വൈ.സി സംവിധാനം ഘട്ടംഘട്ടമായി അവതരിപ്പിക്കും.
പ്രവർത്തനത്തിന്റെ ഒന്നാം ഘട്ടം...
ഇത് എല്ലാ തരം ജനങ്ങൾക്കും ഗുണപരമായ മാറ്റമാണ്. കാരണം, ഇന്നും പേപ്പറുകളിൽ വിവരങ്ങൾ സമർപ്പിക്കുന്ന രീതികൾ വളരെ ചുരുക്കമാണ്. എന്നിട്ടും പോസ്റ്റ് ഓഫീസിൽ ഈ മാറ്റങ്ങൾക്ക് 2025 വരെ കാത്തിരിക്കേണ്ടി വന്നു. eKYC പ്രവർത്തനത്തിൻ്റെ ഒന്നാം ഘട്ടം എന്ന നിലയിൽ തപാൽ വകുപ്പ് പുതിയ ഉപഭോക്താക്കളെ ഉൾപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഉപഭോക്തൃ വിവരങ്ങൾ ഫയലിൽ ഉൾപ്പെടുത്തുന്നതും (സി.ഐ.എഫ്), ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി പ്രക്രിയയിലൂടെ പോസ്റ്റ് ഓഫീസുകളിൽ വ്യക്തിഗത പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകൾ (പി.ഒ.എസ്.എ) തുറക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.

പ്രവർത്തനത്തിന്റെ രണ്ടാം ഘട്ടം...
ഈ-കെവൈസി പ്രവർത്തനത്തിൻ്റെ രണ്ടാം ഘട്ടത്തിൽ, ആധാർ സ്ഥിരീകരിക്കുമ്പോൾ ഇനിപ്പറയുന്ന തരത്തിലുള്ള ഇടപാടുകൾ നടക്കും;
മറ്റ് സ്കീമുകളുടെ അക്കൗണ്ടുകൾ ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും: റിക്കറിംഗ് ഡെപ്പോസിറ്റ്, ടൈം ഡെപ്പോസിറ്റ്, പ്രതിമാസ വരുമാന പദ്ധതി, സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം മുതലായവയും അവയുടെ ഇടപാടുകളും.
ജോയിൻ്റ്, മൈനർ, സേവിംഗ്‌സ് അക്കൗണ്ടുകൾ എന്നിവ തുറക്കുന്നതും അവസാനിപ്പിക്കുന്നതും, ഈ അക്കൗണ്ടുകളിലെ ഇടപാടുകളും ഇതിൽ ഉൾപ്പെടുന്നു.
നിക്ഷേപവും പിൻവലിക്കലും...
ഇ-കെവൈസിയുമായി ബന്ധിപ്പിച്ചിട്ടുള്ള പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിൽ നിന്നുള്ള പണം പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും വേണ്ടി ആധാർ സ്ഥിരീകരണത്തിന്റെ അടിസ്ഥാനത്തിലോ സാധാരണയായി ചെയ്യുന്ന പേപ്പർ അടിസ്ഥാനത്തിലോ അനുവദിക്കും. നിക്ഷേപകനല്ലാത്ത ഒരാൾ നിക്ഷേപം നടത്തുമ്പോൾ, അത് ഒരു പേ-ഇൻ-സ്ലിപ്പ് വഴി പ്രോസസ്സ് ചെയ്യും. ആധാർ ഈ-കെവൈസി ചെയ്യുന്നതിന് ഉപഭോക്താക്കളുടെ സമ്മതം ആവശ്യമാണ്.
5,000 രൂപയോ അതിൽ താഴെയും പണം പിൻവലിക്കുമ്പോൾ ആധാർ അടിസ്ഥാനമാക്കിയാണ് ഇടപാടുകൾ നടത്തുന്നതെങ്കിൽ പേ-ഇൻ-സ്ലിപ്പ് ആവശ്യമില്ല. എന്നാൽ അക്കൗണ്ട് ഉടമയല്ലാതെ മറ്റാരെങ്കിലും നിക്ഷേപം നടത്തിയാൽ, ഇടപാട് പേപ്പറിൽ പ്രോസസ്സ് ചെയ്യുകയും പേ-ഇൻ-സ്ലിപ്പ് ശേഖരിക്കുകയും ചെയ്യും.
മാസ്ക്ഡ് ആധാർ ..
പോസ്റ്റ് ഓഫീസിൽ സുരക്ഷയുടെ ഭാഗമായി മാസ്ക്ഡ് ആധാർ ഫോർമാറ്റ് ഉപയോഗിക്കും. ഒരു ഡോക്യുമെൻ്റിൽ മാസ്ക് ചെയ്യാത്ത ആധാർ നമ്പർ ഉണ്ടെങ്കിൽ, പോസ്റ്റ്മാസ്റ്റർമാർ ആദ്യത്തെ എട്ട് അക്കങ്ങൾ ഒരു കറുത്ത മഷി പേന, സ്കെച്ച് തുടങ്ങിയ ഉപയോഗിച്ച് മറച്ച് വെക്കും.
എല്ലാ പോസ്റ്റ് ഓഫീസുകളും CBS-CPC കളും ആധാർ നമ്പർ ഉൾക്കൊള്ളുന്ന AOF, KYC ഫോം തുടങ്ങിയ നിലവിലുള്ള എല്ലാ രേഖകളിലും ആധാർ നമ്പർ മാസ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
