ബുള്ളിഷ്, ബെയറിഷ്, ന്യൂട്രല്‍ - ഓഹരി വിപണിയില്‍ ഈ മൂന്നു ട്രെന്‍ഡുകള്‍ തിരിച്ചറിയേണ്ടത് നിര്‍ണായകമാണ്. മാര്‍ക്കറ്റില്‍ സ്ഥിരതയോടെ വിജയിക്കണമെങ്കില്‍ ട്രേഡര്‍മാരും നിക്ഷേപകരും ഒരുപോലെ ഇക്കാര്യത്തില്‍ പ്രാവീണ്യം നേടേണ്ടതുണ്ട്.
ബുള്ളിഷ് ട്രെന്‍ഡ്
ഒരു ഓഹരിയുടെയോ ഒരു കൂട്ടം ഓഹരികളുടെയോ വില മുകളിലേക്ക് കയറുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യമാണ് ബുള്ളിഷ് ട്രെന്‍ഡ്. മുന്നോട്ട് ബുള്ളിഷ് ട്രെന്‍ഡാണ് ഉരുത്തിരിയുന്നതെങ്കില്‍ പ്രസ്തുത ഓഹരിയില്‍ (ഓഹരികളില്‍) ശക്തമായ വാങ്ങലുകള്‍ നടക്കും.
ബെയറിഷ് ട്രെന്‍ഡ്
ബുള്ളിഷ് ട്രെന്‍ഡിന് നേര്‍വിപരീതമാണ് ബെയറിഷ് ട്രെന്‍ഡ്. ഒരു ഓഹരിയില്‍ ബെയറിഷ് കാഴ്ച്ചപ്പാടണുള്ളതെങ്കില് നിക്ഷേപകരും ട്രേഡര്‍മാരും പ്രസ്തുത ഓഹരി വിറ്റൊഴിവാക്കുകയാണ് പതിവ്.
ന്യൂട്രല്‍ ട്രെന്‍ഡ്
കൃത്യമായ ദിശയില്ലാതെ വിപണിയോ ഓഹരിയോ സഞ്ചരിക്കുന്നതിനെയാണ് ന്യൂട്രല്‍ ട്രെന്‍ഡെന്ന് പറയുന്നത്. അതായത്, വിലയില്‍ കാര്യമായ കയറ്റമോ ഇറക്കമോ ഇല്ലാത്ത സാഹചര്യം.

എന്താണ് സ്റ്റോക്ക് ഓപ്ഷന്?
ഡെറിവേറ്റീവ് ഗണത്തില്‍പ്പെടുന്നതാണ് സ്റ്റോക്ക് ഓപ്ഷന്. ഭാവി തീയതിയിലേക്ക് നിശ്ചിത എണ്ണം ഓഹരികള്‍ വാങ്ങാനും വില്ക്കാനുമുള്ള അവകാശമാണ് സ്റ്റോക്ക് ഓപ്ഷന് സമര്‍പ്പിക്കുന്നത്. ഈ അവസരത്തില്‍ ട്രേഡര്‍മാര്‍ അറിഞ്ഞിരിക്കേണ്ട രണ്ടു പ്രധാന ബുള്ളിഷ് സ്ട്രാറ്റജികള്‍ ചുവടെ അറിയാം.
1. 'കോള്‍' വാങ്ങല്‍
ഒരു ഓഹരിയില്‍ ബുള്ളിഷ് കാഴ്ച്ചപ്പാടുണ്ടെങ്കില്‍ 'കോള്‍ ഓപ്ഷന്' വാങ്ങാം. ഭാവി തീയതി അടിസ്ഥാനപ്പെടുത്തി നിശ്ചിത എണ്ണം ഓഹരികള്‍ മുന്‍കൂട്ടി കരുതുന്ന വിലയ്ക്ക് (സ്ട്രൈക്ക് വില) വാങ്ങാനുള്ള അവകാശമാണ് കോള്‍ ഓപ്ഷന് മുന്നോട്ടുവെയ്ക്കുന്നത്. ഓഹരി വില സ്ട്രൈക്ക് വിലയ്ക്ക് മുകളില്‍ പോവുകയാണെങ്കില്‍ ട്രേഡര്‍മാര്‍ ലാഭം കയ്യടക്കും. ഇതേസമയം, ഓരോ ഓപ്ഷന് കരാറിനും പ്രത്യേകം പ്രീമിയം നിരക്കുണ്ട്.
2. 'പുട്ട്' എഴുത്ത്
സ്ട്രൈക്ക് വിലയ്ക്ക് താഴെ ഓഹരിയുടെ വില ഇടിയില്ലെന്ന് കരുതുന്ന സാഹചര്യത്തിലാണ് ട്രേഡര്‍മാര്‍ 'പുട്ട് ഓപ്ഷന്' എടുക്കാറ്. ഓരോ പുട്ട് ഓപ്ഷന് കരാറിനും പ്രത്യേകം പ്രീമിയമുണ്ട്. സ്ട്രൈക്ക് വിലയ്ക്ക് മുകളില്‍ ഓഹരിയുടെ വില തുടരുന്നതുവരെ പുട്ട് ഓപ്ഷന് എടുത്ത വ്യക്തി ലാഭം കയ്യടക്കും.
ബെയറിഷ് സ്റ്റോക്ക് ഓപ്ഷന് സ്ട്രാറ്റജികള്‍
'പുട്ട്' വാങ്ങല്‍
ഭാവി തീയതിയി അടിസ്ഥാനപ്പെടുത്തി നിശ്ചിത എണ്ണം ഓഹരികള്‍ മുന്‍കൂട്ടി കരുതുന്ന വിലയ്ക്ക് വില്‍ക്കാനുള്ള അവകാശമാണ് പുട്ട് ഓപ്ഷന് കരാര്‍ സമര്‍പ്പിക്കുന്നത്. സ്ട്രൈക്ക് വിലയ്ക്ക് താഴെയാണ് ഓഹരി വില ചെല്ലുന്നതെങ്കില്‍ പ്രസ്തുത നിക്ഷേപകനോ ട്രേഡറോ ലാഭം കയ്യടക്കും. പുട്ട് ഓപ്ഷന് കരാറുകള്‍ക്ക് പ്രത്യേകം പ്രീമിയം ഒടുക്കേണ്ടതുണ്ട്.
'കോള്‍' എഴുത്ത്
ഭാവി തീയതി അടിസ്ഥാനപ്പെടുത്തി നിശ്ചിത എണ്ണം ഓഹരികള്‍ സ്ട്രൈക്ക് വിലയ്ക്ക് വാങ്ങാനുള്ള കരാറാണിത്. ഓഹരി വില സ്ട്രൈക്ക് വിലയ്ക്ക് താഴെ തുടരുന്നതുവരെയും കോള്‍ കരാറുകൊണ്ട് കാര്യമില്ല. ഇതേസമയം, ഓഹരി വില സ്ട്രൈക്ക് വിലയ്ക്ക് മുകളില്‍ ഗൗരവമായി മുന്നേറുന്നതും പ്രസ്തുത ട്രേഡര്‍ക്ക് ബാധ്യത സൃഷ്ടിക്കും.
നിലവില്‍ വിവിധ ബ്രോക്കറേജുകള്‍ ഓപ്ഷന് ട്രേഡു ചെയ്യാനുള്ള അവസരം നിക്ഷേപകര്‍ക്കും ട്രേഡര്‍മാര്‍ക്കും സമര്‍പ്പിക്കുന്നുണ്ട്. ഈ അവസരത്തില്‍ 5പൈസയിലൂടെ ഓപ്ഷന് ട്രേഡിങ് ആരംഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യാം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!

ജൂലൈയിലെ വാഹന വിൽപന: ഗ്രാമീണ വിപണിയിലെ ഉണർവും ഓഹരി വിപണിയിലെ നിർണ്ണായക മാറ്റങ്ങളും

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ



Click it and Unblock the Notifications