ഭവന വായ്പയുടെ ഈ വർഷത്തെ അവസാന ഇഎംഐയും അടച്ച സ്ഥിതിക്ക് ഇനി പുതുവർഷത്തിൽ ചെലവ് കുറയ്ക്കുന്നതിനെ പറ്റി അറിഞ്ഞിരിക്കണം. ബാങ്ക്ബസാർ ആസ്പിരേഷൻ ഇൻഡെക്‌സ് പ്രകാരം കഴിഞ്ഞ 20 മാസങ്ങളിൽ ഭവനവായ്പയുടെ ശരാശരി പലിശ നിരക്ക് 7 ശതമാനത്തിൽ നിന്ന് 9.5 ശതമാനമായി ഉയർന്നിരുന്നു. ഇത് ഇഎംഐയിലേക്ക് മാറ്റിയാൽ ഒരു ലക്ഷം രൂപയുടെ വായ്പയ്ക്ക് 158 രൂപ വർധിച്ചതായി കണാം. 775 രൂപയുടെ ഇഎംഐ 932 ആയി ഉയർന്നു.
ഒരു ലക്ഷത്തിന് 158 രൂപ നാമമാത്രമായ വർധനവായി തോനാമെങ്കിലും വലിയ തുകയുടെ ദൈർഘ്യമേറിയ വായ്പകളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ കീശ കാലിയാക്കാൻ ഇതു മതിയാകും. ഈ സാഹചര്യത്തിൽ വായ്പ അടയ്ക്കുന്നതിനൊപ്പം എങ്ങനെ വായ്പ ചെലവ് കുറയ്ക്കാമെന്നും അറിയണം.
അധിക ചെലവ് ചെറുതല്ല
തുടര്‍ച്ചയായ നിരക്ക് വര്‍ധനവ് വായ്പയെടുക്കുന്നവര്‍ക്ക് കനത്ത ഭാരമുണ്ടാക്കുന്നുണ്ട്. പകുതിയിലധികം വായ്പകാരുടെയും പലിശ നിരക്കില്‍ 1-3 ശതമാനത്തിന്റെ വർധനവുണ്ടായി. 2,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഇഎംഐ ഉയർന്നത്. 20 ലക്ഷത്തിന്റെ വായ്പയില്‍ 7 ശതമാനം പലിശ നിരക്കില്‍ 15,500 രൂപയാണ് മാസ അടവ് വരുന്നത്. പലിശ 9.50 ശതമാനത്തിലേക്ക് പോകുമ്പോള്‍ 18,640 രൂപയാകും ഇഎംഐ.

ഒരു മാസത്തെ വര്‍ധനവ് 3,140 രൂപ. ഒരു വര്‍ഷ കാലത്ത് ഈ അധിക ഇഎംഐ അടയ്ക്കുമ്പോള്‍ 37,680 രൂപ അധിക ചെലവാണ്. 10 ലക്ഷം രൂപയാണ് വായ്പ തുകയെങ്കില്‍ 7 ശതമാനം പലിശ പ്രകാരം 7,750 രൂപയാണ് പ്രതിമാസ ഇഎംഐ. 9.50 ശതമാനം പലിശ നിരക്കില്‍ 9,320 രൂപയായി മാസ അടവ് വര്‍ധിക്കും. മാസത്തിലെ വര്‍ധനവ് 1,570 രൂപയാണ്.
എങ്ങനെ ചെലവ് കുറയ്ക്കാം
പുതിയ വർഷത്തിലെങ്കിലും സാമ്പത്തികമായി പ്ലാനിംഗ് നടത്തിയാൽ ഭവന വായ്പയിൽ ചെലവ് കുറയ്ക്കാം. ഭവന വായ്പ റീപ്രൈസിംഗ്, ഭവന വായ്പ പ്രീ പെയ്മെന്റ്, ഭവന വായ്പ ബാലൻസ് ട്രാൻസ്ഫർ എന്നിങ്ങനെ വിവിധ വഴികളിലൂടെ ചെലവ് കുറയ്ക്കാൻ സാധിക്കും. നിലവിലുള്ള ഭവന വായ്പയില്‍ ചെറിയ ഇളവുകള്‍ ലഭിക്കുന്നതിന് ബാങ്കുമായി സംസാരിക്കാം. പുതിയ വായ്പകാര്‍ക്ക് നല്‍കുന്ന പലിശ നിരക്കും നിലവിലുള്ള വായ്പ നിരക്കും തമ്മില്‍ വലിയ വ്യത്യാസമുണ്ടെങ്കില്‍ കുറഞ്ഞ നിരക്കിനായി ആവശ്യപ്പെടാം.
ബാലൻസ് ട്രാൻസ്ഫർ
നിലവിലുള്ള വായ്പ കുറഞ്ഞ പലിശ നിരക്കുള്ള മറ്റൊരു ബാങ്കിലേക്ക് മാറ്റാന്‍ അവസരമുണ്ട്. ഇതിന് കൂടുതല്‍ പേപ്പര്‍ വര്‍ക്ക്, സമയം, ചെലവ് എന്നിവ വേണ്ടി വരും. നിലവില്‍ വായ്പയുള്ള ബാങ്കില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി പുതിയ ബാങ്കില്‍ അപേക്ഷ സമര്‍പ്പിക്കണം. പുതിയ ബാങ്കില്‍ നിന്ന് വായ്പ വിശദാംശങ്ങള്‍ അടങ്ങുന്ന ക്രെഡിറ്റ് അപ്രൂവല്‍ ലഭിച്ച ശേഷം ബാങ്ക് തുക അനുവദിക്കും. ഇത് പഴയ ബാങ്കിലെ വായ്പ അടച്ച് തീർക്കാൻ ഉപയോഗിക്കാം.
മികച്ച ക്രെഡിറ്റ് സ്കോറുള്ളവർക്ക് എസ്ബിഐ 8.40 ശതമാനം പലിശ നിരക്ക് മുതല്‍ ഭവന വായ്പ അനുവദിക്കുന്നുണ്ട്. 0.17 ശതമാനത്തിന്റെ കുറഞ്ഞ പ്രൊസസിംഗ് ഫീസും എസ്ബിഐയില്‍ നിന്ന് ലഭിക്കും.
സെന്‍ട്രല്‍ ബാ്ക് ഓഫ് ഇന്ത്യ 8.35 ശതമാനം പലിശ നിരക്കിൽ ഭവന വായ്പ നല്‍കും. പൂജ്യം മുതല്‍ 0.50 ശതമാനമാണ് പ്രൊസസിംഗ് ഫീസ്. ബാങ്ക് ഓഫ് ഇന്ത്യയിൽ 8.45 ശതമാനം നിരക്കില്‍ ഭവന വായ്പ ലഭിക്കും. 1500 രൂപ മുതല്‍ 20,000രൂപ വരെയാണ് പ്രൊസസിംഗ് ഫീസ് ഈടാക്കുന്നത്.
പ്രീ പെയ്മെന്റ്
ഭവന വായ്പ പ്രീ പെയ്മെന്റിന് പല രീതികൾ ഉപയോഗപ്പെടുത്താം. ഒന്നിച്ച് തുക അടയ്ക്കുന്നതോടൊപ്പം ഓരോ വർഷവും വായ്പ ബാലൻസിന്റെ നിശ്ചിത ശതമാനം അടയ്ക്കാം. മാസത്തിൽ അധിക തുക അടയ്ക്കുമ്പോൾ പ്രീ പെയ്മെന്റ് നിരക്കുകൾ ഇല്ലാത്തതിനാൽ ചെറിയ മുൻകൂർ പേയ്മെന്റുകൾ നടത്തുന്നത് ഭവന വായ്പകാരനെ സംബന്ധിച്ച് പ്രയോജനകരമാണ്. അധികം അടയ്ക്കുന്ന തുക പലിശയിലേക്ക് മാറ്റുകയും വായ്പയുടെ മൊത്തത്തിലുള്ള പലിശ കുറയുകയും വേഗത്തിൽ വായ്പ അടച്ചു തീർക്കുന്നതിന് സഹായിക്കുകയും ചെയ്യും.
മാസത്തിലോ ത്രൈമാസത്തിലോ അർധ വാർഷികമായോ വാർഷത്തിലോ ബാങ്കുകൾ മുൻകൂർ പണമടയ്ക്കൽ അനുവദിക്കും. അതോടൊപ്പം ക്രമരഹിതമായ ഇടവേളകളിൽ പോലും വായ്പയെടുത്ത വ്യക്തിക്ക് ചാർജുകളില്ലാതെ പണം അടയ്ക്കാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications