ജീവിതത്തിലെ നല്ലൊരു സമ്പാദ്യവും പലരും ചെലവാക്കുന്നത് വീടിനായാണ്. ഇത്രയും തുക വീടിനായി ചെലവാക്കുമ്പോൾ ഇതിൽ നിന്നുള്ള റിട്ടേൺ വളരെ ചുരുക്കമാണെന്നൊരു നിരീക്ഷണം പൊതുവെയുണ്ട്. വലിയ ചെലവ് വരുന്ന വീട് നിർമാണത്തിന് പകരം വാടകയാണ് ലാഭകരമെന്നുള്ള വാദങ്ങളുമുണ്ട്. കേരളത്തിലെ സാഹചര്യം കണക്കിലെടുത്താൽ വീടിനോടാണ് കൂടുതൽ പേർക്കും താൽപര്യം. ഈ വീട് വിരമിക്കൽ കാലത്ത് വരുമാനം കൊണ്ടു വന്നാലോ? അതിന് സഹായിക്കുന്നൊരു മാർഗമാണ് റിവേഴ്സ് മോർട്ട്ഗേജ് പ്ലാൻ.
റിവേഴ്സ് മോര്‍ട്ട്ഗേജ് പ്ലാന്‍
മുതിര്‍ന്ന പൗരന്മാര് സ്ഥിര വരുമാനത്തിന് ഉപയോഗിക്കുന്നൊരു മാര്‍ഗമാണ് റിവേഴ്സ് മോര്‍ട്ട്ഗേജ് പ്ലാന്‍. 60 വയസ് പൂര്‍ത്തിയായവരുടെ ഉടമസ്ഥതയിലുള്ള വീടിനെ സ്ഥിര വരുമാന മാര്‍ഗമാക്കി ഉപയോഗിക്കാന്‍ റിവേഴ്സ് മോര്‍ട്ട്ഗേജ് പ്ലാന്‍ വഴി സാധിക്കും. പദ്ധതി പ്രകാരം വീടിന്റെ മൂല്യമനുസരിച്ച് ബാങ്കില്‍ നിന്നും പ്രതിമാസ വരുമാനം മുതിര്‍ന്നവര്‍ക്ക് ലഭക്കും. ബാങ്കിന് വീട് ഈട് നല്‍കിയാണ് മാസ വരുമാനം നേടുന്നത്.

റിവേഴ്സ് മോര്‍ട്ടഗേജ് വഴി ലഭിക്കുന്ന തുക പൂര്‍ണമായും നികുതി മുക്തമാണ്. വീടിന്റെ ഉടമസ്ഥാവകാശം നിലനിർത്തിക്കൊണ്ടുതന്നെ മുതിർന്ന പൗരന്മാർക്ക് വരുമാനം നേടാമെന്നതാണ് ഇതിന്റെ പ്രത്യേകത. വീടിന്റെ വിപണി വില കണക്കാക്കി 60-80 ശതാനം വരെ വായ്പയായി നല്‍കുന്നതാണ് പദ്ധതി. വീട്ടുടമസ്ഥന്റെ ജീവിത കാലയളവോളം റിവേഴ്സ് മോര്‍ട്ട്ഗേജ് പ്ലാന്‍ വഴി എടുത്ത തുക തിരിച്ചടയ്ക്കേണ്ടതില്ല.
ഉടമസ്ഥന്റെ മരണശേഷം വസ്തു ആവശ്യമുള്ള അനന്തരാവകാശികള്‍ക്ക് പണമടച്ച് വസ്തു തിരിച്ചെടുക്കാം. ഇല്ലാത്ത പക്ഷം ബാങ്ക് വസ്തു വിറ്റ് തിരിച്ചെടുക്കും. നിലവില്‍ വായ്പകളില്ലാത്തവര്ക്ക് മാത്രമാണ് റിവേഴ്സ് മോര്‍ട്ട്ഗേജിന് യോഗ്യതയുണ്ടാവുക. സ്വന്തം പേരിലുള്ള വീട് മാത്രമെ റിവേഴ്സ് മോർട്ട്ഗേജ് പദ്ധതിക്ക് ഉപയോഗിക്കാൻ സാധിക്കുക. വാണിജ്യ കെട്ടിടങ്ങള്‍ റിവേഴ്സ് മോര്‍ട്ട്ഗേജ് പദ്ധതിക്ക് ഉപയോഗിക്കാൻ സാധിക്കില്ല.
വസ്തു ഈട് നല്‍കിയുള്ള വായ്പ
റിവേഴ്സ് മോർട്ട്ഗേജ് പ്ലാൻ വസ്തു ഈട് നല്കിയുള്ളൊരു വായ്പയ്ക്ക് സമാനമാണെന്ന് ധരിച്ചാൽ തെറ്റി. വസ്തു ഈട് നൽകിയുള്ള വായ്പയിൽ ഉടമസ്ഥതിയലുള്ള റസിഡന്‍ഷ്യല്‍/ വാണിജ്യ വസ്തു ബാങ്കിന് ഈട് നല്കി വായ്പയെടുക്കാന്‍ വീട്ടുടമയ്ക്ക് സാധിക്കും. എല്ലാ വ്യക്തികള്‍ക്കും ഈ വായ്പ ലഭിക്കും. വസ്തു ഈട് നല്‍കിയുള്ള വായ്പയെടുക്കുമ്പോള്‍ കൃത്യമായ മാസ തവണകളായി പലിശയും മുതലും അടയ്ക്കണം.
2 പദ്ധതികളും തമ്മിലുള്ള വ്യത്യാസം
* റിവേഴ്സ് മോര്‍ട്ട്ഗേജ് പ്ലാനിന് മുതിര്‍ന്ന പൗരന്മാര്ക്ക് മാത്രമാണ് യോഗ്യത. റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി മാത്രമെ റിവേഴ്സ് മോർട്ട്ഗേജ് പ്ലാനില്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. അതേസമയം എല്ലാവര്ക്കും വസ്തു ഈട് നല്‍കിയുള്ള വായ്പ ഉപയോഗിക്കാം.
* വസ്തുവിന്റെ ഉടമസ്ഥന് ജീവിതകാലം മുഴുവന്‍ വരുമാനം നല്കാന് റിവേഴ്സ് മോര്‍ട്ട്ഗേജ് പ്ലാന്‍ വഴി സാധിക്കും. വസ്തു ഈട് നല്‍കിയുള്ള വായ്പയില്‍ ചുരുങ്ങിയ കാലയളവാണ് ലഭിക്കുക. മാസത്തിൽ തിരിച്ചടവ് അത്യാവശ്യമാണ്.
* റിവേഴ്സ് മോര്‍ട്ട്ഗേജ് പ്ലാന്‍ ലഭിക്കാന്‍ സ്ഥിര വരുമാനമോ ജോലിയോ ആവശ്യമില്ല. സ്വന്തം പേരിലുള്ള വസ്തു മാത്രമാണ് ആവശ്യം. വസ്തു ഈട് നല്‍കിയുള്ള വായ്പ ലഭിക്കാന്‍ തിരിച്ചടവ് ശേഷി പ്രധാനമാണ്. വരുമാന സ്രോതസ് വ്യക്തമാക്കുന്നവർക്ക് മാത്രമെ വായ്പ സഭിക്കുക.
പലിശ നിരക്ക്
റിവേഴ്സ് മോര്‍ട്ടഗേജ് പ്ലാനിന് 9.40 ശതമാനം മുതല്‍ 12 ശതമാനം വരെ പലിശ ഈടാക്കും. ഇന്ത്യന്‍ ബാങ്ക് -9.40%, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്- 9.65%, ബാങ്ക് ഓഫ് മഹാരാഷ്ട്ര- 10.45%, കാനറ ബാങ്ക്, ഐഡിബിഐ ബാങ്ക്- 10.85% എന്നിങ്ങനെയാണ് പലിശ നിരക്ക്.
വസ്തു ഈട് നല്‍കിയുള്ള വായ്പ യ്ക്ക് 10.05% മുതല്‍ 11.25% വരെ പലിശ ലഭിക്കും. പഞ്ചാബ് ആന്‍ഡ് സിന്ദ് ബാങ്ക് 10.05%, ഇന്ത്യന്‍ ബാങ്ക് 10.10%, കാനറ ബാങ്ക് 10.30%, പഞ്ചാബ് നാഷണല്‍ ബാങ്ക് 10.40%.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications