പാൻ കാർഡ് വെറുമൊരു തിരിച്ചറിയൽ രേഖയല്ല. ഇന്ന് നടക്കുന്ന എല്ലാ സാമ്പത്തിക ക്രമക്കേടുകളും ഇല്ലാതാക്കി സുരക്ഷ നൽകുവാൻ പാൻ കാർഡിന് സാധിക്കുന്നു. ഇന്ത്യൻ ആദായനികുതി വകുപ്പ് നൽകുന്ന ഈ രേഖ സാങ്കേതികപരമായും മുന്നേറി എന്നതിന്റെ തെളിവാണ് പാൻ 2.0. സാമ്പത്തിക ഇടപാടുകൾ ട്രാക്ക് ചെയ്യാനും നികുതി വെട്ടിപ്പ് തടയാനും സഹായിക്കുന്ന 10 അക്ക ആൽഫാന്യൂമെറിക് കോഡാണ് PAN (പെർമനൻ്റ് അക്കൗണ്ട് നമ്പർ).
എന്നാൽ ഇതേ പാൻ ഉപയോഗിച്ച് നിങ്ങൾക്ക് വായ്പ എടുക്കാനും സാധിക്കും. 5 ലക്ഷം രൂപയുടെ ആവശ്യമുണ്ടോ? എങ്കിൽ പണം കിട്ടാൻ വെറും പാൻ മതി. പാൻ കാർഡുകൾ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയതിനാൽ നിങ്ങളുടെ കെവൈസി വിവരങ്ങൾ വായ്പാദാതാക്കൾക്ക് എളുപ്പത്തിൽ പരിശോധിക്കാം. മാത്രമല്ല ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കുന്നതും നിങ്ങളുടെ കെവൈസി വിവരങ്ങൾക്ക് ശക്തിപകരുന്നു.
ഈ കാരണങ്ങളാൽ വെറും പാൻ കാർഡ് മാത്രം ഉപയോഗിച്ച് വായ്പ എടുക്കുന്നത് വളരെ എളുപ്പമാണ്. പെട്ടെന്ന് തന്നെ വായ്പ അംഗീകരിക്കാനും സാധ്യതയുണ്ട്.
പാൻ കാർഡ് ലോണിന് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
നിങ്ങളുടെ പാൻ കാർഡ് ഉപയോഗിച്ച് 5 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത വായ്പ എടുക്കാൻ ആഗ്രഹമുണ്ടോ? എന്നാൽ അതിനു മുന്നേ നിങ്ങളുടെ പാൻ കാർഡും ആധാർ കാർഡും പരസ്പരം ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം. ലിങ്ക് ചെയ്തില്ലെങ്കിൽ വായ്പ ലഭിക്കാൻ കാലതാമസം വരികയോ, വായ്പ നിരസിക്കുകയോ ചെയ്യും.
ആധാറും പാൻ കാർഡും പരസ്പരം ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ വായ്പ അംഗീകാരിച്ചു കഴിഞ്ഞാൽ, 24 മണിക്കൂറിനുള്ളിൽ ആഗ്രഹിച്ച പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്തും.

പാൻ കാർഡ് വായ്പയ്ക്ക് ആവശ്യമായ രേഖകൾ
- ആധാർ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, അല്ലെങ്കിൽ വോട്ടർ ഐഡിയുടെ പകർപ്പ്
- മേൽപ്പറഞ്ഞ രേഖകളിൽ ഒന്ന് മേൽവിലാസ തെളിവായി ഉപയോഗിക്കാം.
- കഴിഞ്ഞ 3 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് വേണം.
- കഴിഞ്ഞ 2 മാസത്തെ ശമ്പള സ്ലിപ്പുകൾ അല്ലെങ്കിൽ ഫോം 16 നോടൊപ്പം ഒരു ശമ്പള സർട്ടിഫിക്കറ്റ് വേണം.
പാൻ കാർഡ് വായ്പയുടെ പ്രധാന സവിശേഷതകൾ
ലളിതമായ അപേക്ഷാ പ്രക്രിയ: നിങ്ങളുടെ പാൻ കാർഡ് ഉപയോഗിച്ച് അടിസ്ഥാന വിവരങ്ങൾ നൽകി ഇ-കെവൈസി പൂർത്തിയാക്കി ഓൺലൈനായി അപേക്ഷിക്കാം.
വേഗത്തിലുള്ള അംഗീകാരം: അടിയന്തര സാഹചര്യങ്ങളിൽ പോലും പണം വേഗത്തിൽ ലഭ്യമാകുന്ന വായ്പാ സൗകര്യമാണ് ഇത്. ബാങ്ക് വായ്പകളേക്കാൾ വേഗതയുണ്ട്.
കുറഞ്ഞ രേഖകൾ: അമിത രേഖകൾ ആവശ്യമില്ല. പാൻ കാർഡിനു പുറമേ ആധാർ കാർഡും ബാങ്ക് സ്റ്റേറ്റ്മെൻ്റും കരുതേണ്ടി വരും.
മികച്ച ഇഎംഐ ഓപ്ഷൻ: ഈ വായ്പയുടെ തിരിച്ചടവ് കാലാവധി 6 മാസം മുതൽ 96 മാസം വരെയാണ്. അതിനാൽ തിരിച്ചടവിന് വിശാലമായ കാലാവധി വാഗ്ദാനം ചെയ്യുന്നു.
പാൻ കാർഡ് വായ്പയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
1. പാൻ അടിസ്ഥാനമാക്കി വ്യക്തിഗത വായ്പ നൽകുന്ന ഒരു ബാങ്ക് അല്ലെങ്കിൽ എൻബിഎഫ്‌സി തിരഞ്ഞെടുക്കുക.
2. തിരഞ്ഞെടുത്ത ധനകാര്യ സ്ഥാപനത്തിൻ്റെ വെബ്‌സൈറ്റ് സന്ദർശിച്ച് "അപ്ലൈ നൗ" എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
3. ശേഷം നിങ്ങളുടെ മൊബൈൽ നമ്പർ നൽകി ഒടിപി നൽകുക.
4. ഇനി നിങ്ങളുടെ പേര്, പാൻ നമ്പർ, ജനനത്തീയതി, പിൻ കോഡ് എന്നിവ നൽകി ഫോം പൂരിപ്പിക്കുക.
5. നിങ്ങളുടെ വായ്പാ തരം (ടേം, ഫ്ലെക്സി ടേം, ഫ്ലെക്സി ഹൈബ്രിഡ്), വായ്പാ തുക എന്നിവ തിരഞ്ഞെടുക്കുക.
6. തിരിച്ചടവ് കാലാവധി തിരഞ്ഞെടുത്ത ശേഷം നിങ്ങളുടെ ഇ-കെവൈസി വിവരങ്ങൾ സമർപ്പിക്കുക.
പാൻ കാർഡ് വായ്പയ്ക്കുള്ള യോഗ്യത
- അപേക്ഷകൻ ഒരു ഇന്ത്യൻ പൗരനായിരിക്കണം
- പ്രായം 21 നും 60 നും ഇടയിൽ ആയിരിക്കും.
- ഒരു പാൻ കാർഡും മികച്ച ക്രെഡിറ്റ് സ്കോറും ഉണ്ടായിരിക്കണം.
- സ്ഥിരമായ പ്രതിമാസ വരുമാനം, അതായത് ശമ്പളക്കാർക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും അപേക്ഷിക്കാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications