നിക്ഷേപത്തെ പരിചയപ്പെടുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് ആദായവും നഷ്ട സാധ്യതയുമാണ്. നഷ്ട സാധ്യത പരിഗണിക്കാതെ ഉയർന്ന ആദായം തേടി കുഴികളിൽ വീണവരുണ്ടാകും. റിസ്കെടുക്കാൻ സാധിക്കാത്തതിനാൽ സ്ഥിര നിക്ഷേപങ്ങളിലേക്ക് മാറുന്നവരുമുണ്ടാകും. ആദായം കുറവായതിനാൽ കുറഞ്ഞ റിസ്കിൽ കൂടുതൽ നേട്ടം കൊയ്യാൻ സാധിക്കുന്ന നിക്ഷേപങ്ങളെ തിരയുന്നവർക്ക് പറ്റിയ നിക്ഷേപമാണ് ഹൈബ്രിഡ് മ്യൂച്വല്‍ ഫണ്ടിലെ കണ്‍സര്‍വേറ്റീവ് ഹൈബ്രിഡ് ഫണ്ടുകൾ. ഭൂരിഭാഗം ഡെബ്റ്റ് ഇന്‍സ്ട്രുമെന്റുകളിലും ബാക്കി ഇക്വിറ്റികളിലുമാണ് ഇവ നിക്ഷേപിക്കുന്നത്.
സെബിയുടെ മാര്‍ഗ നിര്‍ദ്ദേശം അനുസരിച്ച് 75 ശതമാനം ഡെബ്റ്റ് ഇന്‍സ്ട്രുമെന്റിലും 25 ശതമാനം ഇക്വുറ്റികളിലുമാണ് കണ്‍സര്‍വേറ്റീവ് ഹൈബ്രിഡ് ഫണ്ടുകൾ നിക്ഷേപിക്കേണ്ടത്. ഇക്വിറ്റിയിലെ വിഹിതം കുറവായതിനാൽ മാർക്കറ്റ് ചാഞ്ചാട്ടങ്ങൾ ഫണ്ടിനെ കാര്യമായി ബാധിക്കുന്നില്ല. ഡെബ്റ്റ് ഇൻസ്ട്രുമെന്റുകളിൽ നിന്ന് സ്ഥിര വരുമാനവും ഫണ്ട് നൽകുന്നു. ഇനി ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നവരാണെങ്കിൽ ഇക്വിറ്റിയിൽ നിന്നുള്ള ലാഭവും നേടാൻ സാധിക്കും.
ഇത്തരത്തിൽ നിക്ഷേപത്തില്‍ അധികം റിസ്കെടുക്കാതെ അധിക ലാഭം നേടാന്‍ സാധിക്കുന്നൊരു കണ്‍സര്‍വേറ്റീവ് ഹൈബ്രിഡ് ഫണ്ടിനെയാണ് പരിചയപ്പെടുത്തുന്നത്. വര്‍ഷത്തില്‍ പണപ്പെരുപ്പ നിരക്കിനെക്കാള്‍ ഉയര്‍ന്ന ആദായം ഈ ഫണ്ട് നൽകുന്നുണ്ട്.
പരാഗ് പരീഖ് കണ്‍സര്‍വേറ്റീവ് ഹൈബ്രിഡ് ഫണ്ട്
2021 മേയ് 26നാണ് പിപിഎഫ്എഎസ് ഫണ്ട് ഹൗസിൽ നിന്ന് പരാഗ് പരീഖ് കണ്‍സര്‍വേറ്റീവ് ഹൈബ്രിഡ് ഫണ്ട് അവതരിപ്പിച്ചത്. ഒരു ഓപ്പൺ എൻഡഡ് മ്യൂച്വൽ ഫണ്ടാണിത്. നിക്ഷേപം ആരംഭിക്കുന്നതിനും പിൻവലിക്കുന്നതിനും പ്രത്യേക സമയപരിധിയില്ല. 877.92 കോടിയുടെ ആസ്തി ഫണ്ട് കൈകാര്യം ചെയ്യുന്നുണ്ട്. ഓഗസ്റ്റ് 5നുള്ള ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യു 10.92 രൂപയാണ്. 0.32 ശതമാനമാണ് ഫണ്ടിന്റെ ചെലവ് നിരക്ക്. കാറ്റഗറി ശരാശരി 0.85 ശതമാനമാണ്.
പരാഗ് പരീഖ് കണ്‍സര്‍വേറ്റീവ് ഹൈബ്രിഡ് ഫണ്ടിന് 13.06 ശതമാനം നിക്ഷേപമാണ് ഇക്വിറ്റിയിലുള്ളത്. ഇതില്‍ 11.2 ശതമാനം ലാര്‍ജ് കാപ് ഓഹരികളിലാണ്. 75.41 ശതമാനം സര്‍ക്കാര്‍ സെക്യൂരിറ്റികളിലാണ്. ഇതില്‍ പ്രധാന നിക്ഷേപം സംസ്ഥാന വികസന വായ്പകളിലാണ്. ബജാജ് ഓട്ടോ, കോള്‍ ഇന്ത്യ, പവര്‍ ഗ്രിഡ് കോര്പ്പറേഷന്, ഐടിസി തുടങ്ങിയവയാണ് പ്രധാന ഇക്വിറ്റി നിക്ഷേപങ്ങള്‍.
നിക്ഷേപം
പരാഗ് പരീഖ് കണ്‍സര്‍വേറ്റീവ് ഹൈബ്രിഡ് ഫണ്ട് പ്രധാനമായും ഡെബ്റ്റ്, മണി മാര്‍ക്കറ്റ് നിക്ഷേപങ്ങളിലൂടെ സ്ഥിരമായ വരുമാനം ഉണ്ടാക്കും. ഇക്വിറ്റി നിക്ഷേപങ്ങളിലൂടെ ദീര്‍ഘകാല നേട്ടമുണ്ടാക്കാനും ഫണ്ട് വഴി സാധിക്കും. ഒത്തത്തവണ നിക്ഷേപത്തിനും എസ്ഐപി നിക്ഷേപത്തിനും 1,000 രൂപയാണ് കുറഞ്ഞത് ആവശ്യം.അധിക നിക്ഷേപത്തിനും 1,000 രൂപ ആവശ്യമാണ്. ഫണ്ടിന് ലോക് ഇന്‍ പിരിയഡ് ഇല്ല. നിക്ഷേപം ആരംഭിച്ച് 365 ദിവസത്തിനുള്ളില്‍ 10 ശതമാനത്തിലധികം യൂണിറ്റുകള്‍ പിന്‍വലിച്ചാല്‍ 1 ശതമാനം ചാര്‍ജ് ഈടാക്കും.
ആദായം
പരാഗ് പരീഖ് കണ്‍സര്‍വേറ്റീവ് ഹൈബ്രിഡ് ഫണ്ട് ഡയറക്ട് പ്ലാന്‍ ഗ്രോത്ത് ഓപ്ഷനില്‍ ഒറ്റത്തവണ നിക്ഷേപിച്ചവര്‍ക്ക് 1 വർഷത്തിനുള്ളിൽ 8.17 ശതമാനം ആദായം ഫണ്ട് തിരികെ നല്കി. 1 ലക്ഷം രൂപ നിക്ഷേപിച്ചവർക്ക് 8169.55 രൂപയാണ് ലാഭം നേടാനായത്. ഫണ്ട് ആരംഭിച്ചത് മുതല്‍ 9.20 ശതമാനം ആദായം നൽകി.
എസ്ഐപി നിക്ഷേപം ആരംഭിച്ചൊരാള്‍ക്ക് 1 വര്‍ഷത്തിനുള്ളില്‍ 7.47 ശതമാനം വാര്‍ഷിക ആദായം ഫണ്ട് നല്കി. 10,000 രൂപയുടെ മാസ എസ്ഐപി 1 വർഷത്തേക്ക് നടത്തിയയാൾക്ക് 4575.67 രൂപയാണ് ലഭിച്ച ലാഭം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
