നിക്ഷേപം ഗൂഗിളിലും മൈക്രോസോഫ്റ്റിലും; അഞ്ച് വര്‍ഷം കൊണ്ട് നേടാം 120 ശതമാനം ആദായം ! നോക്കുന്നോ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയിൽ നേരിട്ട് നിക്ഷേപിക്കാതെ വിപണിയുടെ നേട്ടം കൊയ്യാൻ സാധിക്കുന്ന നിക്ഷേപ മാർ​ഗമാണ് മ്യൂച്വൽ ഫണ്ടുകൾ. ദീർഘ കാല നിക്ഷേപത്തിലൂടെ നഷ്ട സാധ്യത ലഘൂകരിക്കാനും ഉയർന്ന ലാഭം നേടാനും സാധിക്കുന്ന നിക്ഷേപമായാണ് മ്യൂച്വൽ ഫണ്ടുകളെ കാണുന്നത്. താരതമ്യേന കുറഞ്ഞ ചെലവില്‍ പ്രൊഫഷണല്‍ ആയി കൈകാര്യം ചെയ്യുന്നതിനുള്ള അവസരം കൂടിയാണ് മ്യൂച്ചല്‍ ഫണ്ടുകള്‍ നല്‍കുന്നത്. ഇന്ത്യൻ വിപണിയിലെന്ന പോലെ വിദേശ് കമ്പനികളിലും മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപിക്കുന്നുണ്ട്. ഇത്തരത്തിൽ വിദേശ കമ്പനികളിൽ നിക്ഷേപം നടത്തി. അഞ്ച് വർഷത്തിനിടെ നിക്ഷേപം ഇരട്ടിയാക്കാൻ സാഹിയിച്ച ഫ്ലെക്‌സി ക്യാപ് ഫണ്ടിനെ പറ്റിയാണ് പറയാന്‍ പോകുന്നത്.

 

പരാഗ് പരീഖ് ഫ്ലെക്സി കാപ് ഫണ്ട് - ഡയറക്ട് പ്ലാൻ

പരാഗ് പരീഖ് ഫ്ലെക്സി കാപ് ഫണ്ട് - ഡയറക്ട് പ്ലാൻ

2013 മേയ് 28 ന് പിപിഎഫ്എഎസ് ഫണ്ട് ഹൗസാണ് പരാഗ് പരീഖ് ഫ്ലെക്സി ക്യാപ് ഫണ്ട് അവതരിപ്പിച്ചത്. 2022 ജൂണ്‍ 24 പ്രകാരമുള്ള നെറ്റ് അസറ്റ് വാല്യു 46.73 രൂപയാണ്. കുറഞ്ഞ നെറ്റ് അസ്റ്റ് വാല്യൂ അയതിനാല്‍ നിക്ഷേപകന് കൂടുതല്‍ യൂണിറ്റുകള്‍ വങ്ങാനാക്കും. 22647.03 കോടിയാണ് ഫണ്ട് കൈകാര്യ ചെയ്യുന്ന ആസ്തി (അസ്റ്റ് അണ്ടര്‍ മാനേജ്‌മെന്റ്).

0.79 ശതമാനമാണ് ചെലവ് നിരക്ക്. ഇത് കാറ്റഗറി ശരാശരിയായ 0.91 ശതമാനത്തെക്കാള്‍ കുറവാണ്. ഫണ്ട് കൈകാര്യം ചെയ്യുന്നതിനായി ഫണ്ട് ഹൗസ് നിക്ഷേപകരില്‍ നിന്ന് ഈടാക്കുന്ന തുകയാണിത്. കുറഞ്ഞ ചെലവ് നിക്ഷേപകന് ലാഭകരമാണ്.

 എസ്‌ഐപി

ഒറ്റത്തവണ നിക്ഷേപത്തിനും എസ്‌ഐപി ചെയ്യനും ആവശ്യമായ ചുരുങ്ങിയ തുക 1,000 രൂപയാണ്. നിക്ഷേപം ആരംഭിച്ച് 365 ദിവസത്തിനുളളില്‍ 10 ശതമാനം യൂണിറ്റ് പിന്‍വലിച്ചാല്‍ 2 ശതമാനം റിഡമ്ഷന്‍ ചാര്‍ജ് ഈടാക്കും. 366-730 ദിവസത്തിനുള്ളില്‍ 10 ശതമാനം പിന്‍വലിച്ചാല്‍ 1 ശതമാനമാണ് പിഴ. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ കാലം നിക്ഷേപിക്കാന്‍ തയ്യാറുള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഫണ്ടാണിത്. പണപ്പെരുപ്പ നിരക്ക് മറികടന്നുള്ള സുരക്ഷിതമായ ആദായം ലഭിക്കും. റേറ്റിംഗ് ഏജന്‍സിയായ മോര്‍ണിംഗ് സ്റ്റാര്‍ 5സ്റ്റാര്‍ റേറ്റിംഗ് നല്‍കിയ ഫണ്ടാണിത്. 

Also Read: 60/40 നിക്ഷേപ സമവാക്യം കൊണ്ട് ഇനിയും രക്ഷപെടാനാകുമോ? കൈവശമുള്ള കാശ് എങ്ങനെ വിനിയോഗിക്കണം

ആദായം

ആദായം

ദീര്‍ഘകാല നിക്ഷേപകര്‍ക്ക് മികച്ച ആദായമാണ് ഫണ്ട് നല്‍കുന്നത്. രണ്ട് വര്‍ഷം മുന്‍പ് നിക്ഷേപിച്ചവര്‍ക്ക് ലഭിച്ച മൊത്ത ആദായം 12.8 ശതമാനമാണ്. മൂന്ന് വര്‍ഷം മുന്‍പ് നിക്ഷേപിച്ചവര്‍ക്ക് 35.5 ശതമാനം ലാഭം നല്‍കി. അഞ്ച് വര്‍ഷം മുന്‍പ് ഫണ്ടില്‍ എസ്‌ഐപി ചെയ്തു തുടങ്ങിയവര്‍ക്ക് 59.4 ശതമാനം ആദായം നല്‍കി.

അഞ്ച് വര്‍ഷം മുന്‍പ് 10,000 രൂപയ്ക്ക മാസ എസ്‌ഐപി ആരംഭിച്ചൊരാള്‍ക്ക് 3,56,421 രൂപ ലാഭമായി ലഭിച്ചു. 6 ലക്ഷത്തിന്റെ നിക്ഷേപം 9,56,421 രൂപയായി വളര്‍ന്നു. ഫണ്ടിന്റെ വാര്‍ഷിക ആദായം രണ്ട് വര്‍ഷത്തേക്ക് 12.04 ശതമാനമാണ്. 20.75 ശതമാനമാണ് മൂന്ന് വര്‍ഷത്തെ വാര്‍ഷിക ആദായം.  

ചിട്ടി പിടിച്ച് എഫ്ഡി ഇട്ടാല്‍ നേട്ടമാണോ? മാസ അടവ് പലിശ വരുമാനം കൊണ്ട് അടയ്ക്കാന്‍ സാധിക്കുമോ

ലാഭം

ഒറ്റത്തവണ നിക്ഷേപിച്ചവര്‍ക്ക് ദീര്‍ഘകാലത്തേക്ക് വലിയ നേട്ടം ലഭിച്ചു. 1 വര്‍ഷം മുന്‍പ് ഫണ്ടില്‍ നിക്ഷേപിച്ചയാള്‍ക്ക് 4.55 ശതമാനമാണ് മൊത്തം ആദായം ലഭിച്ചത്. 2 വര്‍ഷം മുന്‍പ് നി്‌ക്ഷേപിച്ചയാള്‍ക്ക് ഇത് 65.54 ശതമാനവും മൂന്ന് വര്‍ഷം മുന്‍പ് നിക്ഷേപിച്ചവര്‍ക്ക് 79.26 ശതമാനവും ഫണ്ട് ലാഭം നല്‍കി.

5 വര്‍ഷം മുന്‍പ് ഫണ്ടില്‍ 5 ലക്ഷം രൂപ നിക്ഷേപിച്ചവര്‍ക്ക് 11,04,282 രൂപയായി നിക്ഷേപം വളര്‍ന്നു. 120.86 ശതമാനം വളര്‍ച്ചയാണ് ഫണ്ട് അഞ്ച് വര്‍ഷം കൊണ്ട് നല്‍കിയത്. 2013 മേയില്‍ ഫണ്ട് ആരംഭിച്ചത് മുതല്‍ 375.91 ശതമാനം ആദായം ഫണ്ട് തിരികെ നല്‍കി.

പോർട്ട്ഫോളിയോ

പോർട്ട്ഫോളിയോ

പരാഗ് പരീഖ് ഫ്‌ളെക്‌സി കാപ് ഫണ്ടില്‍ ആകെ നിക്ഷേപത്തിന്റെ 90.07 ശതമാനവും ഇക്വിറ്റി നിക്ഷേപമാണ്. ഇതില്‍ 66.86 ശതമാനം ഇന്ത്യന്‍ ഓഹരികളിലും 23.21 ശതമാനം വിദേശ ഓഹരികളിലുമാണ് നിക്ഷേപിച്ചുള്ളത്. ഇതില്‍ ഗൂഗിളിന്റെ സഹ സ്ഥാപനമായ ആല്‍ഹബെറ്റ് , മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍, ആമസോണ്‍ എന്നിവയാണ് വിദേശ കമ്പനികള്‍. ഐടിസി ലിമിറ്റഡ്, ബജാജ് ഹോള്‍ഡിംഗ്‌സ് ആന്‍ഡ് ഇന്‍വസെറ്റ്‌മെന്റ് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോക്രോപ്പ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ആക്‌സിസ് ബാങ്ക് എന്നിവയാണ് പ്രധാന ഇന്ത്യന്‍ ഓഹരികള്‍.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: mutual fund investment
English summary

Parag Parikh Flexi Cap Fund Gives 120 Percentage Return On 5 Year Investment ; Details Here

Parag Parikh Flexi Cap Fund Gives 120 Percentage Return On 5 Year Investment ; Details Here
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X