മക്കളുടെ ഭാവിക്കായി സമ്പാദിക്കുന്നവർക്ക് ദീർഘകാല ലക്ഷ്യങ്ങളാണ് പൊതുവെയുണ്ടാകുന്നത്. ഉന്നത വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കായാണ് പലരും മക്കളുടെ പേരിൽ നിക്ഷേപം ആരംഭിക്കുന്നത്. ഈ ലക്ഷ്യങ്ങളിൽ നിക്ഷേപിക്കുന്ന, കുറഞ്ഞ റിസ്കെടുക്കുന്നവർ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിൽ നിക്ഷേപിക്കുന്നത് ഉപകരിക്കും. ചെറിയ തുകയിൽ ആരംഭിക്കാൻ സാധിക്കുന്ന നിക്ഷേപത്തിന് മാന്യമായ പലിശ നിരക്ക് ലഭിക്കുന്നുണ്ട്. കേന്ദ്രസർക്കാർ ഗ്യാരണ്ടിയുള്ള പദ്ധതിയായതിനാൽ റിസ്ക് തീരെയില്ലാ എന്നതാണ് മറ്റൊരു ഗുണം.
മക്കളുടെ പേരിൽ അക്കൗണ്ട് തുറക്കാം
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് നിയമപ്രകാരം രക്ഷിതാക്കള്‍ക്ക് സ്വന്തം പേരില്‍ അക്കൗണ്ട് തുറക്കാനും പ്രായ പൂര്‍ത്തിയാകാത്ത മക്കളുടെ പേരില്‍ അക്കൗണ്ടു തറക്കാനും സാധിക്കും. 15 വര്‍ഷമാണ് പിപിഎഫ് അക്കൗണ്ടിന്റെ ലോക്ഇന്‍ പിരിയഡ്. അക്കൗണ്ട് ആരംഭിച്ച സാമ്പത്തിക വര്‍ഷം മുതല്‍ 15 വര്‍ഷത്തിന് അപ്പുറമുള്ള സാമ്പത്തിക വര്‍ഷത്തിലാണ് പിന്‍വലിക്കാന്‍ സാധിക്കുക. മക്കളുടെ ചെറു പ്രായത്തില്‍ അക്കൗണ്ട് ആരംഭിച്ചാല്‍ ജോലി കാലത്തോ പ്രായ പൂര്‍ത്തായകുന്ന സമയത്തോ പിപിഎഫ് അക്കൗണ്ട് കാലാവധിയെത്തും.
നിക്ഷേപ പരിധി
രക്ഷിതാക്കള്‍ക്ക് മക്കളുടെ പേരില്‍ കൂടി അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കുിമെങ്കിലും രണ്ട് അക്കൗണ്ടിലുമായി 1.50 ലക്ഷം രൂപ വരെ മാത്രമെ നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളൂ. ഈ തുകയ്ക്ക് സെക്ഷന്‍ 80സി പ്രകാരമുള്ള നികുതി ഇളവ് ലഭിക്കും. കുട്ടിയുടെ പേരില്‍ അക്കൗണ്ട് ആരംഭിക്കുന്നതിന്റെ നേട്ടങ്ങളെന്തല്ലാമെന്ന് നോക്കാം.

15 വർഷ ലോക് ഇൻ പിരിയഡ്
പിപിഎഫിന്റെ പ്രധാന പ്രത്യേകത 15 വര്‍ഷ ലോക് ഇന്‍പിരിയഡാണ്. കുട്ടിയുടെ പേരിലെടുത്ത അക്കൗണ്ട് 18 വയസ് പൂര്‍ത്തിയാകുമ്പോള്‍ കുട്ടിയുടെ ഉടമസ്ഥതയിലേക്ക് എത്തും. ശേഷം കുട്ടിയുടെ അനുമതിയോട് കൂടി മാത്രമെ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. പ്രായപൂർത്തിയായൽ അക്കൗണ്ട് ഉടമയ്ക്ക് അക്കൗണ്ട് കാലാവധിയെത്തുമ്പോൾ പണം പിൻവലിക്കാനോ അക്കൗണ്ട് നീട്ടനോ തീരുമാനിക്കാം. അക്കൗണ്ട് നീട്ടാന്‍ തീരുമാനിച്ചാല്‍ 5 വര്‍ഷം മാത്രമാണ് മുന്നിലുള്ള ലോക് ഇൻ പരിയഡ്. നേരത്തെയുള്ള 15 വര്‍ഷത്തെക്കാല്‍ കുറവാണിത്.
നികുതി നൽകേണ്ട
നിക്ഷേപം പൂര്‍ണമായും നികുതി മുക്തമാണ്. നിക്ഷേിക്കുന്ന തുകയോടൊപ്പം കാലാവധിയിൽ പിന്‍വലിക്കുന്ന തുക, പലിശ എന്നിവയ്ക്ക് നികുതി നല്‍കേണ്ട. അതിനാൽ പിപിഎഫ് മികച്ചൊരു നിക്ഷേപ മാര്‍ഗമാണ്. എന്നാല്‍ 15 വര്‍ഷം നീണ്ട ലോക്ക് ഇന്‍ കാലയളവ് പണ ലഭ്യതയ്ക്ക് ഒരു പോരായ്മയുണ്ട്. കുട്ടിയുടെ പേരിൽ അക്കൗണ്ട് ആരംഭിക്കുമ്പോൾ ഈ പോരായ്മ പരിഹരിക്കപ്പെടുന്നു.
കാലാവധി നീട്ടാം
പിപിഎഫ് അക്കൗണ്ടിന്റെ കാലാവധി കഴിഞ്ഞാല്‍ അക്കൗണ്ട് ഉടമയ്ക്ക് രണ്ട് ഓപ്ഷനുകളാണുള്ളത്. പണം പിൻവലിച്ച് അക്കൗണ്ട് അവസാനിപ്പിക്കുകയോ വീണ്ടും നിക്ഷേപം തുടർന്നോ അല്ലാതെയോ അക്കൗണ്ട് നീട്ടുക. അഞ്ച് വര്‍ഷത്തെ ഒരു ബ്ലോക്കായി എത്ര തവണ വേണമെങ്കിലും പിപിഎഫ് അക്കൗണ്ട് കാലാവധി നീട്ടാം.
സമ്പാദ്യം ശീലം വളർത്താം
കുട്ടിയുടെ പേരിലുള്ള അക്കൗണ്ട് പ്രായപൂർത്തിയായ ശേഷം തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അക്കൗണ്ടിന്റെ ലോക്ക് ഇന്‍ കാലയളവ് അഞ്ച് വര്‍ഷമായിരിക്കും. അക്കൗണ്ട് ഉടമയ്ക്ക് സംഭാവന നല്‍കിയോ അതോ ഭാവി സംഭാവനകൾ ഇല്ലാതെയോ അക്കൗണ്ട് നീട്ടാനുള്ള തീരുമാനം എടുക്കാം. പുതിയ നിക്ഷേപങ്ങളോടെ അക്കൗണ്ട് നീട്ടുകയാണെങ്കിൽ ആദ്യ ജോലി മുതല്‍ തന്നെ സമ്പാദിക്കാനുള്ള ശീലം വളര്‍ത്തിയെടുക്കാന്‍ സാധിക്കും. ഇതോടൊപ്പം സെക്ഷന്‍ 80സി പ്രകാരമുള്ള നികുതി ആനുകൂല്യം ക്ലെയിം ചെയ്യാന്‍ സാധിക്കുകയും ചെയ്യും.
പിപിഎഫ് കാൽക്കുലേറ്റർ
നിലവിൽ 7.10 ശതമാനമാണ് പിപിഎഫിന് ലഭിക്കുന്ന പലിശ നിരക്ക്. വർഷത്തിൽ പരമാവധി നിക്ഷേപമായ 1.50 ലക്ഷം രൂപ 15 വർഷത്തേക്ക് നിക്ഷേപിക്കുന്നൊരു വ്യക്തിക്ക് കാലാവധിയിൽ ലഭിക്കുന്നത് 40,68,209 രൂപയാണ്. 22.50 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ നിന്ന് 18,18,209 രൂപ പലിശയായി ലഭിച്ചു.
നിക്ഷേപം 5 വർഷം കൂടി നീട്ടിയാൽ 20-ാം വർഷം 66,58,288 രൂപ ലഭിക്കും. 25 വർഷം പിപിഎഫിൽ വർഷത്തിൽ 1.50 ലക്ഷം രൂപ നിക്ഷേപിച്ചാൽ 1,03,08,015 രൂപ നേടാനാകും. 37.50 ലക്ഷത്തിന്റെ നിക്ഷേപത്തിൽ നിന്നാണ് ഈ നേട്ടം.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications