കയ്യിലുള്ള അധിക തുക മികച്ച പലിശ നല്കുന്ന സേവിംഗ്സ് അക്കൗണ്ടിലേക്ക് മാറ്റുന്നത് മികച്ച സമ്പാദ്യം ഉണ്ടാക്കാനും പണത്തിന് ആവശ്യമുള്ള സമയത്ത് വേഗത്തില്‍ പണം പിന്‍വലിക്കാനും സഹായിക്കും. മുൻനിര ബാങ്കുകൾ പലതും സേവിംഗ്സ് അക്കൗണ്ടുകൾക്ക് നിസാര പലിശ നൽകുന്ന കാലത്താണ് ചെറുകിട സ്വകാര്യ ബാങ്കുകളും സ്മോൾ ഫിനാൻസ് ബാങ്കുകളും സ്ഥിര നിക്ഷേപത്തോളം പലിശ സേവിംഗ്സ് അക്കൗണ്ടിന് നൽകുന്നത്.
പുതിയ റീട്ടെയിൽ ഉപഭോക്താക്കളെ ആകർഷിക്കാനാണ് പല ബാങ്കുകളും സേവിംഗ്സ് അക്കൗണ്ടുകൾക്ക് ഉയർന്ന പലിശ നിരക്ക് നൽകുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്ക് വര്‍ധനവ് ബാങ്കുകളുടെ പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. 4 ശതമാനത്തില്‍ നിന്ന് 6.50 ശതമാനത്തിലേക്കാണ് റിപ്പോ നിരക്ക് ഉയര്‍ന്നത്. ബാങ്കുകളുടെ സേവിംഗ്സ് അക്കൗണ്ട് പരിശോധിച്ചാല്‍ 8 ശതമാനം നിരക്കിലേക്ക് പലിശ എത്തിയിട്ടുണ്ട്. മുന്‍നിര ബാങ്കുകളെ അപേക്ഷിച്ച് വലിയ മുന്നേറ്റമാണിത്. ഈ ബാങ്കുകളെ പരിചയപ്പെടാം.

8% പലിശ
സ്വകാര്യ ബാങ്കുകളില്‍ ഏറ്റവും ഉയര്‍ന്ന പലിശ നല്കുന്ന ബാങ്ക് ഡിസിബി ബാങ്കാണ്. 8 ശതമാനം പലിശയാണ് ബാങ്ക് സേവിംഗ്സ് അക്കൗണ്ടിന് നല്‍കുന്നത്. 2,500 രൂപ മുതല്‍ 5,000 രൂപ വരെയാണ് മിനിമം ബാലന്‍സ് ആവശ്യമുള്ളത്. 2 ശതമാനം മുതല്‍ 8 ശതമാനം വരെയാണ് ഡിസിബി ബാങ്ക് നല്കുന്ന നിരക്ക്. 1 ലക്ഷം രൂപ വരെയുള്ള ബാലന്‍സിന് 2 ശതമാനം പലിശ ലഭിക്കും.
അക്കൗണ്ടില്‍ 5 ലക്ഷം രൂപയുണ്ടെങ്കില്‍ 6.25 ശതമാനം പലിശ ലഭിക്കും. 50 ലക്ഷം മുതല്‍ 2 കോടിക്ക് താഴെയുള്ള ബാലൻസിന് 7.25 ശതമാനം പലിശ ലഭിക്കും. 10 കോടി മുതല്‍ 200 കോടിക്ക് താഴെയുള്ള ബാലന്‍സിനാണ് 8 ശതമാനം പലിശ നല്‍കുന്നത്.
7.50% പലിശ
ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്കാണ് സ്മോൾ ഫിനാന്‍സ് ബാങ്കുകളില്‍ ഉയര്‍ന്ന പലിശ നല്‍കുന്നത്. 7.50 ശതമാനം പലിശ സേവിംഗ്സ് അക്കൗണ്ടിലെ പണത്തിന് നേടാം. 3.50 ശതമാനം മുതല്‍ 7.50 ശതമാനം വരെയാണ് നിരക്ക്. 1 ലക്ഷം രൂപ വരെ 3.50 ശതമാനം നേടാം. 5 ലക്ഷം വരെ 6 ശതമാനവും 25 കോടി വരെ 7 ശതമാനവുമാണ് പലിശ. 25 കോടിക്ക് മുകളിലാണ് 7.50 ശതമാനം പലിശ നല്‍കുന്നത്.
7.15%
ഫെഡറല്‍ ബാങ്ക് 7.15 ശതമാനം വരെ സേവിംഗ്സ് അക്കൗണ്ടിന് പലിശ നല്കുന്നു. ശരാശരി മന്ത്ലി ബാലന്‍സ് 5000 രൂപയാണ് ആവശ്യം. ഡിബിഎസ് ബാങ്ക് 7 ശതമാനം പലിശയാണ് സേവിംഗ്സ് അക്കൗണ്ടിന് നല്‍കുന്നത്. വിദേശ ബാങ്കുകളില്‍ മികച്ച നിരക്കാണിത്. ശരാശരി ത്രൈമാസ ബാലന്‍സ് 10,000 രൂപയ്ക്കും 25,000 രൂപയ്ക്കും ഇടയിലാണ് ആവശ്യം.
7% പലിശ
എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവ 7 ശതമാനം പലിശ വരെ സേവിംഗ്സ് അക്കൗണ്ടിന് നല്‍കുന്നുണ്ട്. എയു സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ 2,000 രൂപ മുതല്‍ 2,500 രൂപ വരെ ശരാശരി മാസ ബാലന്‍സ് ആവശ്യമുണ്ട്. ഇക്വിറ്റാസ് ബാങ്കില്‍ 2,500 രൂപയ്ക്കും 10,000 രൂപയ്ക്കും ഇടയിലാണ് ആവശ്യം. സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ 2,000 രൂപയാണ് ആവശ്യം.
7 ശതമാനം പലിശ നല്കുന്ന മറ്റ് ബാങ്കുകളാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക് എന്നിവ. ഐഡിഎഫ്സി ഫസ്റ്റ് ബാങ്കില്‍ 10,000 രൂപ ആവറേജ് മന്ത്ലി ബാലന്‍സ് വേണം. ആര്‍ബിഎല്‍ ബാങ്കില്‍ 2,500 രൂപ മുതല്‍ 5,000 രൂപ വരെയാണ് ബാലന്‍സ്.
ശ്രദ്ധിക്കാം
ഉയർന്ന പലിശ നൽകുന്ന ബാങ്കിലേക്ക് അക്കൗണ്ട് എടുക്കുന്നതിന് മുൻപായി ബാങ്കിന്റെ ദീർഘകാല ട്രാക്ക് റെക്കോർഡ്, സേവന നിലവാരം, ബ്രാഞ്ച് നെറ്റ്വർക്ക്, എടിഎം സേവനങ്ങൾ എന്നിവയെ പറ്റി അറിയണം സേവിംഗ്സ് അക്കൗണ്ടുകളുടെ ഉയർന്ന പലിശ ഒരു ബോണസ് ആയാണ് കണക്കാക്കേണ്ടത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
