പണിയെടുക്കാതെ വരുമാനം ഉണ്ടാക്കാം; ചെലവും നടത്താം; പാസീവ് ഇൻകം ഉണ്ടാക്കുന്നത് എങ്ങനെ എന്നറിയാം

ദിവസത്തിലെ ഭൂരിഭാ​ഗം സമയവും പരമാവധി കഴിവും ഉപയോ​ഗപ്പെടുത്തുന്നത് ജോലി ആവശ്യങ്ങൾക്കാണ്. ഇവിടെ നിന്ന് ലഭിക്കുന്ന ശമ്പളമായിരിക്കും ഭൂരിഭാ​ഗം പേരുടെയും പ്രാഥമിക വരുമാന മാർ​ഗം. അതേസമയം, കോവി്ഡ് പോലൊരു പ്രതിസന്ധിയും കൂട്ടപിരിച്ചുവിടലും വന്നാൽ ഞൊടിയിടയിൽ പ്രാഥമിക വരുമാന സ്രോതസ് നഷ്ടപ്പെടും. കോവിഡ് കാലത്ത് ഇത് പലരുടെയും ജീവിതത്തിൽ നേരിട്ട് അനുഭവിച്ചതാകും.

ഇതിനാൽ പണം, സമയം, വിഭവങ്ങൾ എന്നിവ അധികമായി ആവശ്യമില്ലാതെ തന്നെ വരുമാനം ഉണ്ടാക്കാൻ സാധിക്കുന്ന പാസീവ് വരുമാന സ്രോതസുകൾ കണ്ടെത്തേണ്ടതുണ്ട്. പാസീവ് ഇൻകം എന്താണെന്ന് അറിയാത്തതും ഇവ എങ്ങനെ ഉപയോ​ഗിക്കണമെന്നതിലെ ആശയകുഴപ്പവുമാണ് പലരെയും ഇതിൽ നിന്ന് അകറ്റുന്നത്. പാസീവ് ഇൻകത്തിന്റെ വിശദാംശങ്ങളും ചില പാസീവ് ഇൻകം ഐഡിയകളും ചുവടെ നോക്കാം.

എന്താണ് പാസീവ് ഇൻകം

നിഷ്ക്രിയ വരുമാനം എന്ന് മലയാളത്തിൽ പറയുന്ന പാസീവ് ഇൻകം ഒരു വ്യക്തിയുടെ വരുമാനമാണ്. പേര് സൂചിപ്പിക്കുന്നത് പോലെ സജീവമായ ഇടപെടലുകളില്ലാതെ തന്നെ ഉണ്ടാക്കുന്ന വരുമാനമാണ് പാസീവ് ഇൻകം. പണം നിങ്ങൾക്കായി പണിയെടുത്ത് വരുമാനം ഉണ്ടാക്കുന്നൊരു രീതിയായി ഇതിനെ കാണാം. നിക്ഷേപങ്ങളിലൂടെ എളുപ്പത്തിൽ നിഷ്ക്രിയ വരുമാനം ഉണ്ടാക്കാം. ഇതിന് ഒറ്റത്തവണ നിക്ഷേപം ആവശ്യമാണ്.

പണിയെടുക്കാതെ വരുമാനം ഉണ്ടാക്കാം; ചെലവും നടത്താം; പാസീവ് ഇൻകം ഉണ്ടാക്കുന്നത് എങ്ങനെ എന്നറിയാം

പാസീവ് ഇൻകം എങ്ങനെ ജീവിത ചെലവുകൾക്ക് ഉപയോ​ഗിക്കാമെന്ന് നോക്കാം. ഉദാ​ഹരണമായി 50,000 രൂപ 8 ശതമാനം നിരക്കിൽ സ്ഥിര നിക്ഷേപമിടുന്ന വ്യക്തിക്ക് പ്രതിമാസം 330 രൂപ പലിശ വരുമാനം ലഭിക്കും. ഈ തുക മാസത്തിലെ റീചാർജ് ചെലവുകൾക്കോ ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ളിക്സ് സബ്സ്ക്രിപ്ഷനു വേണ്ടിയോ ഉപയോ​ഗിക്കാം. മാസത്തിൽ ഈ ചെലവുകൾക്ക് പാസീവ് ഇൻകം ലഭിക്കും.

വാടക വരുമാനം

ഏറ്റവും കൂടുതൽ പേർ ഉപയോ​ഗിക്കുന്ന പാസീവ് ഇൻകം രീതികളിലൊന്നാണ് വാടക വരുമാനം. ഒന്നിലധികം വീടുകൾ സ്വന്തമായുള്ളവരാണെങ്കിൽ ഉപയോ​ഗത്തിലില്ലാത്ത വീട് വാടകയ്ക്ക് നൽകി സമ്പാദിക്കാം. അടിസ്ഥാന സൗകര്യവും കണക്റ്റിവിറ്റിയും ഉള്ള സ്ഥലത്താണ് വീട് വാടകയ്ക്ക് നൽകുന്നതെങ്കിൽ ഉയർന്ന വാടക വരുമാനം നേടാനാകും.

വാണിജ്യ വസ്‌തുവാണ് വാടകയ്‌ക്ക് നൽകുന്നതെങ്കിൽ വാടകയായി വലിയ തുക ലഭിക്കും.വസ്തു വാങ്ങുന്നതിന് മുൻപ് ഭാവിയിലെ ലാഭ സാധ്യതകൾ പരി​ഗണിക്കണം. ഇതോടൊപ്പം കുറഞ്ഞ ചെലവിൽ വാടക വരുമാനം നേടാൻ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റിന്റെ (REIT) ഓഹരികൾ വാങ്ങാം. ഇവ ത്രൈമാസത്തിൽ ലാഭവി​ഹിതം നൽകും.

പലിശ വരുമാനം

സർവ സാധാരണയായ പാസീവ് ഇൻകം ഐഡിയകളിലൊന്നാണ് നോൺ ക്യുമുലേറ്റീവ് സ്ഥിര നിക്ഷേപം, ബോണ്ടുകൾ എന്നിവ. സ്ഥിര-വരുമാന നിക്ഷേപങ്ങളിൽ നിന്ന് പ്രതിമാസ പലിശ വരുമാനം ലഭിക്കും. നിക്ഷേപകന്റെ ഇഷ്ടത്തിന് അനുസരിച്ച് പ്രതിമാസം, ത്രൈമാസിക, അർധ വാർഷികം, വാർഷിക കാലയളവുകളിൽ പലിശ വരുമാനം നേടാം. പലിശ വരുമാനം മാസത്തിൽ ക്രെഡിറ്റ് ചെയ്യും. ഏറ്റവും റിസക് കുറഞ്ഞതും ചെലവ് കുറഞ്ഞതുമായ പാസീവ് ഇൻകം മാർ​ഗങ്ങളിലൊന്നാണിത്.

ലാഭവിഹിതം

ലാഭവി​ഹിതം നൽകുന്ന കമ്പനികളിൽ നിക്ഷേപിക്കുന്നത് പാസീവ് ഇൻകം കണ്ടെത്താനുള്ള വഴിയാണ്. കമ്പനികൾക്ക് ത്രൈമാസത്തിലോ അർധ വാർഷത്തിലോ വാർഷക ലാഭവിഹിതം നൽകാറുണ്ട്. ചില കമ്പനികൾ പ്രത്യേക ലാഭവിഹിതവും നൽകും. ഇന്ത്യൻ വിപണിയിൽ ടാറ്റ കൺസൾട്ടൻസി സർവീസ്, നെസ്ലെ ഇന്ത്യ, എച്ച്സിഎൽ എന്നിവ ത്രൈമാസത്തിൽ ലാഭവിഹിതം നൽകുന്ന കമ്പനിയാണ്.

അതേസമയം വേദാന്ത, ഹിന്ദുസ്ഥാൻ സിങ്ക്, കോൾ ഇന്ത്യ എന്നിവ മികച്ച ‍ഡിവിഡന്റ് യീൽഡ് പുലർത്തുന്ന കമ്പനികളാണ്. സ്ഥിരമായി ഇത്ര തുക ലാഭവിഹിതം എന്ന് നേരത്തെ കണക്കു കൂട്ടാൻ സാധിക്കില്ല. കമ്പനിയുടെ ലാഭം, നിലവിലെ പണമൊഴുക്ക്, സഞ്ചിത പണശേഖരം എന്നിവയെ അടിസ്ഥാനമാക്കിയാണ് ലാഭവിഹിതം നൽകുന്നത്.

സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രേവൽ പ്ലാൻ

ആവശ്യത്തിന് അനുസരിച്ച് വരുമാനം ഉണ്ടാക്കാനുള്ള വഴിയാണ് സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രേവൽ പ്ലാൻ. മ്യൂച്വൽ ഫണ്ടുകളിൽ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാനിൽ നിക്ഷേപിക്കുന്നതിന് സമാനമായി സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രേവൽ പ്ലാൻ വഴി നിക്ഷേപം പിൻവലിക്കാനും സാധിക്കും. മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നിന്ന് ചിട്ടയായി നിശ്ചിത തുക പിൻവലിക്കുന്ന ഒരു സൗകര്യമാണിത്. ഒപ്പം ബാക്കിയുള്ള വരുമാനം വളരുകയും ചെയ്യും. അതിനാൽ ഒരു നിഷ്ക്രിയ വരുമാനമായി മാർ​ഗമായി സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രേവൽ പ്ലാനിനെ ഉപയോ​ഗിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X