ശമ്പളം വാങ്ങി തുടങ്ങിയാൽ മാസത്തിൽ ചെറിയ തുക അടവു വരുന്ന പദ്ധതികളിൽ ചേരുക എന്നതാണ് നിക്ഷേപ ശീലം വളർത്താനുള്ള മികച്ച മാർഗം. വാഹനം വാങ്ങുക, വിവാഹ ചെലവുകൾ എന്നിവ മുന്നിലുള്ളൊരാളാണെങ്കിൽ ചിട്ടിയിൽ ചേരുന്നതാകും ഗുണകരം.
ചിട്ടി കാലയളവിനുള്ളിൽ ആവശ്യ സമയത്ത് ചിട്ടി വിളിച്ചെടുത്ത് ഉപയോഗിക്കാൻ കഴിയുമെന്നത് തന്നെയാണ് ഇതിന്റെ നേട്ടം. ഇത്തരത്തിൽ ദിവസം പരമാവധി 200 രൂപ അടവ് വരുന്ന 9.50 ലക്ഷം രൂപ വരെ നേടാൻ സാധ്യതയുള്ള ചിട്ടിയെ പറ്റിയാണ് ഈ ലേഖനം വിശദമാക്കുന്നത്.
ചിട്ടി വിശദാംശം
5,000 രൂപ പരമാവധി മാസ അടവ് വരുന്ന 120 മാസം കാലവധിയുള്ള 6 ലക്ഷത്തിന്റെ മള്‍ട്ടി ഡിവിഷന്‍ ചിട്ടിയാണിത്. 120 മാസ ചിട്ടികൾ പൊതുവെ നല്ല ലാഭ വിഹിതം നൽകുന്നകിനാൽ ആകർഷണീയമാണ്. ഇതിന് ഉദാഹരണമാണ് 10,000 രൂപയുടെ 120 മാസ മൾട്ടിഡിവിഷൻ ചിട്ടി. ചെറിയ തുകയുടെ മാസ അടവിൽ വലിയ തുക സ്വന്തമാക്കാം എന്നതാണ് ഇവയുടെ നേട്ടം.
ചിട്ടി പരമാവധി ലേല കിഴിവായ 40 ശതമാനത്തിൽ പോകുന്ന മാസങ്ങളിൽ 3,688 രൂപയാണ് അടയ്‌ക്കേണ്ട്. 30-35 മാസത്തോളം പരമാവധി ലേല കിഴിവിൽ പോകാൻ സാധ്യതയുണ്ട്. ഈ മാസങ്ങളിൽ 3,688 രൂപ അടച്ചാൽ മതിയാകും. കെഎസ്എഫ്ഇയിൽ സൗജന്യമായി ലഭിക്കുന്ന ഡോർ കളക്ഷൻ സൗകര്യം ഉപയോഗപ്പെടുത്തുന്നൊരാൾക്ക് 200 രൂപ മുതൽ 150 രൂപ വരെയാണ് അടയ്ക്കേണ്ടി വരുന്നത്.
ലേല കിഴിവ്
6 ലക്ഷത്തിന്റെ ഈ മൾട്ടി ഡിവിഷൻ ചിട്ടിയിൽ നിന്ന് ഒരു മാസം ലഭിക്കുന്ന പരമാവധി ലേല കിഴിവ് 1,312 രൂപയാണ്. ചിട്ടി കാലാവധിയോളം ഏകദേശം 80,000 രൂപ മുതല്‍ 1.10 ലക്ഷം രൂപയ്ക്ക് ഇടയിൽ ലേല കിഴിവ് ലഭിക്കാൻ സാധ്യതയുണ്ട്.
ചിട്ടിയിലെ അംഗങ്ങളുടെ ആവശ്യകത അടിസ്ഥാനമാക്കിയാണ് ലേല കിഴിവ് ഉണ്ടാകുന്നത്.ആവശ്യക്കാര്‍ കൂടുതലുണ്ടാകുമ്പോള്‍ ലാഭ വിഹിതവും കൂടും. സാധാരണയായി 4.90 ലക്ഷത്തിനും 5.20 ലക്ഷത്തിനും ഇടയിലുള്ള തുകയാണ് ചിട്ടിയിലേക്ക് അടയ്ക്കേണ്ടി വരിക.
ചിട്ടി ലേലം
ഒരു മാസം 4 പേർക്ക് ചിട്ടി തുക ലഭിക്കുന്ന മൾട്ടി ഡിവിഷൻ ചിട്ടിയാണിത്. ഒരാൾക്ക് നറുക്കും മൂന്ന് പേർക്ക് ലേലത്തിലൂടെയും ചിട്ടി സ്വന്തമാക്കാം. നറുക്ക് ലഭിക്കുന്നൊരാൾക്ക് ഫോർമാൻസ് കമ്മീഷനായി 30,000 രൂപ കുറച്ച് 5.70 ലക്ഷം രൂപ ലഭിക്കും.
ലേലത്തിൽ പങ്കെടുക്കുന്നൊരാൾക്ക് 2.40 ലക്ഷം രൂപ വരെ താഴ്ത്തി വിളിക്കാം. 3.60 ലക്ഷം രൂപ സ്വന്തമാക്കാം. ഇതിനൊപ്പം ഫോർമാൻസ് കമ്മീഷന്റെ 18 ശതമാനം ജിഎസ്ടിയും ഡോക്യുമെന്റേഷൻ ചാർജായി 200 രൂപയും കിഴിച്ചാണ് ചിട്ടി തുക അനുവദിക്കുക.
9.50 ലഭിക്കുന്നത് എങ്ങനെ
ആദ്യ മാസം ചിട്ടി നറുക്ക് ലഭിച്ചൊരാൾക്ക് ജിഎസ്ടി കിഴിച്ച് 5.64 ലക്ഷം രൂപ സ്ഥിര നിക്ഷേപമിടാൻ ലഭിക്കും. കെഎസ്എഫ്ഇ സ്ഥിര നിക്ഷേപത്തിന് 7-7.5 ശതമാനം വരെ പലിശ നൽകുന്നുണ്ട്. 7 ശതമാനം പലിശ കണക്കാക്കിയാൽ 118 മാസത്തിന് ശേഷം പലിശയായി 3,85,969 രൂപ ലഭിക്കും.
ചിട്ടി തുക മാസം അടച്ചു പോകുന്നൊരാൾക്ക് കാലാവധിയിൽ 9,49,969 രൂപയാണ് ലഭിക്കുക. ഈ പലിശ മാസത്തിൽ പിൻവലിച്ച് ചിട്ടി തുക അടയ്ക്കാനോ മറ്റൊരു ചിട്ടി ചേരാനോ ഉപയോഗിക്കാം. മാസത്തിൽ 3,271 രൂപ ലഭിക്കും.
3.60 ലക്ഷം രൂപയ്ക്ക് ലേലത്തിൽ പിടിച്ച ചിട്ടിയിൽ നിന്ന് ജിഎസ്ടി കിഴിച്ച് 3.54 ലക്ഷം രൂപയാണ് ലഭിക്കുക. ഇതേ തുക വ്യക്തിഗത വായ്പയെടുത്തൊരാൾക്ക് ചിട്ടിയിലേക്ക് അടയ്ക്കുന്നതിനേക്കാൾ കൂടുതൽ തുക അടയ്ക്കേണ്ടി വരും. 3.54 ലക്ഷം രൂപ 10 വർഷത്തേക്ക് 10 ശതമാനം പലിശയിൽ വായ്പയെടുത്താ. മുതലും പലിശയും ചേർത്ത് 5,61,376 രൂപയാണ് തിരിച്ചടയ്ക്കേണ്ടത്. ചിട്ടിയില്‍ അടയ്‌ക്കേണ്ടത്. 4.80-5 ലക്ഷം രൂപയാണ്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
