പേ ലേറ്റര്‍, പോസ്റ്റ് പെയ്ഡ് സേവനങ്ങള്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിച്ചേക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടിലൂടെ കടന്ന് പോകുമ്പോള്‍ നിങ്ങള്‍ ഇതുവരെ സമീപിച്ചിട്ടില്ലാത്ത ബാങ്കുകളുടെ അടുത്ത് പോലും വായ്പ അന്വേഷണം നടത്തിയതായി കണ്ട് ഞെട്ടുകയോ അത്ഭുതപ്പെടുകയോ വേണ്ട. നിങ്ങള്‍ പേ ലേറ്റര്‍ അല്ലെങ്കില്‍ പോസ്റ്റ് പെയ്ഡ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുമായി ബിസിനസ് പങ്കാളികളായ ബാങ്കുകളായിരിക്കും അവ.

 

ക്രെഡിറ്റ് റിപ്പോര്‍ട്ട്

ക്രെഡിറ്റ് റിപ്പോര്‍ട്ട്

ആമസോണ്‍ ഇന്ത്യയെ ഒരു ഉദാഹരണമായി എടുക്കാം. ക്യാപ്പിറ്റല്‍ ഫ്‌ളോട്ട്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്നീ സ്ഥാപനങ്ങളെയാണ് ആമസോണ്‍ ഇന്ത്യ കമ്പനി പേ ലേറ്റര്‍ സേവനത്തിനായി പങ്കാളികളാക്കിയത്. പേ ലേറ്റര്‍ സേവനം തിരഞ്ഞെടുത്താല്‍ ഈ ബാങ്കുകളില്‍ നിന്നും വായ്പ എടുത്തിരിക്കുന്നതായി നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ കാണിക്കും. അതുപോലെ ഓലെ മണി ആദിത്യ ബിര്‍ള ഫിനാന്‍സ് ലിമിറ്റഡുമായാണ് ബിസിനസ് പങ്കാളിത്തമുള്ളത്. ഓലെ മണിയുടെ പോസ്റ്റ് പെയ്ഡ് സേവനം ഉപയോഗപ്പെടുത്തിയാല്‍ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ എബിഎഫ്എല്‍ അനുവദിച്ച വായ്പയായി അത് അടയാളപ്പെടുത്തും.

വ്യക്തിഗത വായ്പയ്ക്ക് സമാനം

വ്യക്തിഗത വായ്പയ്ക്ക് സമാനം

എംബഡഡ് ഫിനാന്‍സ് എന്നാണ് ഇത്തരം ക്രെഡിറ്റ് പാര്‍ട്ണര്‍ഷിപ്പുകള്‍ അറിയപ്പെടുന്നത്. ഇത് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്നതിനാണ് കമ്പനി ബാങ്കുകളുമായി ബിസിനസ് പങ്കാളിത്തമുണ്ടാക്കുന്നത്. ഇത് ഉപയോക്താവിനെ വിലയിരുത്തുകയും അവര്‍ക്ക് ക്രെഡിറ്റ് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഇത് ഒരു വ്യക്തിഗത വായ്പയ്‌ക്കോ, ക്രെഡിറ്റ് കാര്‍ഡിനോ സമാനമാണെന്നാണ് മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. നിങ്ങള്‍ ഏതെങ്കിലും ഒരു വില്‍പ്പന ഷോറൂമില്‍ ചെന്ന് സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി ഫിനാന്‍സ് സേവനം ഉപയോഗപ്പെടുത്തുന്നതും ഓണ്‍ലൈന്‍ മേഖലയ്ക്ക് സമാനമാണ്.

ഫ്‌ളാറ്റ് ഫീ

ഫ്‌ളാറ്റ് ഫീ

നിങ്ങള്‍ പോസ്റ്റ് പെയ്ഡ് അല്ലെങ്കില്‍ പേ ലേറ്റര്‍ സേവനങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ മനസ്സില്‍ ഓര്‍ക്കേണ്ടതുണ്ട്. ഇ കൊമേഴ്‌സ് കമ്പനി അവരുടെ ബിസിനസ് പങ്കാളികളുടെ പേര് ഇടപാടുകള്‍ നടത്തുന്ന സമയത്ത് പ്രസിദ്ധപ്പെടുത്തും. നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ വായ്പയായി ഇത് പ്രതിഫലിക്കുമെന്നതിനാല്‍ ഏറെ ശ്രദ്ധയോടെ വേണം ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍. മിക്ക സന്ദര്‍ഭങ്ങളിലും ഒരു നിശ്ചിത കാലത്തേക്ക് ക്രെഡിറ്റ് സേവനം സൗജന്യമാണ്. എന്നാല്‍ ചില സ്ഥാപനങ്ങള്‍ സൈനിംഗ് അപ്പ് ചെയ്യുന്ന സമയത്ത് ഒരു ഫ്‌ളാറ്റ് ഫീ ഈടാക്കാറുണ്ട്. ഇടപാടിനായി തയ്യാറെടുക്കും മുമ്പ് ഇത്തരം ചാര്‍ജുകള്‍ എന്തൊക്കെയാണെന്നും പരിശോധിക്കേണ്ടതുണ്ട്.

അത്യാവശ്യമെങ്കില്‍ മാത്രം തിരഞ്ഞെടുക്കുക

അത്യാവശ്യമെങ്കില്‍ മാത്രം തിരഞ്ഞെടുക്കുക

വ്യക്തിഗത വായ്പകള്‍ പോലെ ഈ ക്രെഡിറ്റ് ഇടപാടുകളും കൃത്യമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. നിങ്ങള്‍ക്ക് അത്യാവശ്യമില്ല എങ്കില്‍ അത്തരം ഇടപാടുകള്‍ സ്വീകരിക്കേണ്ട കാര്യമില്ല. കമ്പനികള്‍ ഉപയോക്താവിന്റെ വായ്പാ ശേഷി പരിശോധിക്കുന്നതിനാല്‍ ചെറിയ കാലയളവില്‍ ധാരാളം സേവനങ്ങള്‍ സ്വീകരിക്കുന്നതും ശരിയായ രീതിയല്ല. ഒപ്പം തിരിച്ചടവില്‍ വീഴ്ച വരുത്തുകയോ, മാറ്റി വയ്ക്കുകയോ ചെയ്യരുത്. നിങ്ങള്‍ക്ക് നിലവില്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് കൈവശമുണ്ടെങ്കില്‍ ഇത്തരം പേ ലേറ്റര്‍, പോസ്റ്റ് പെയ്ഡ് സേവനങ്ങള്‍ ഒഴിവാക്കുന്നതാണ് അഭികാമ്യം. പേ ലേറ്റര്‍ സേവനത്തിന് പകരം ക്രെഡിറ്റ് കാര്‍ഡിലെ ക്രെഡിറ്റ് ഫ്രീ പിരീയഡ് ( 40 ദിവസത്തിന് മുകളില്‍) ഉപയോഗപ്പെടുത്താം.

Read more about: credit
English summary

pay later, post paid services will affect your credit score|പേ ലേറ്റര്‍, പോസ്റ്റ് പെയ്ഡ് സേവനങ്ങള്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിച്ചേക്കാം

pay later, post paid services will affect your credit score
Story first published: Tuesday, May 4, 2021, 14:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X