സാധാരണ കെഎസ്എഫ്ഇ ചിട്ടികളിൽ നിന്ന് വ്യത്യസ്തമായി പാതിവഴിയിൽ ഒരു ചിട്ടി ചേരാൻ അവസരം കിട്ടിയാലോ. ഇത്തരത്തിലുള്ള ചിട്ടികളും അപൂർവമായി കെഎസ്എഫ്ഇയിൽ നിന്ന് ലഭിക്കും. ഒരു ആവശ്യത്തിനായി പകുതി പണം കയ്യിലുള്ള വ്യക്തിക്ക് വായ്പയിലേക്ക് കടക്കാതെ ആവശ്യം നിറവേറ്റാൻ മുടക്ക ചിട്ടികളാണ് ഉപയോഗപ്പെടുത്തേണ്ടത്. മുടങ്ങി കിടക്കുന്ന ചിട്ടികളിൽ കുടിശ്ശിക അടച്ച് ചേരുകയും വേഗത്തിൽ വിളിച്ചെടുത്ത് ഉപയോഗിക്കുകയും ചെയ്താൽ വലിയ നേട്ടം സ്വന്തമാക്കാം. മുടക്ക ചിട്ടികളെയും ഇവയുടെ പ്രവർത്തനങ്ങളെയും വിശദമായി നോക്കാം.
എന്താണ് മുടക്ക ചിട്ടി
കെഎസ്എഫ്ഇ ചിട്ടി പിടിക്കാത്തൊരാള്‍ക്ക് ചിട്ടി അടയ്ക്കാന്‍ സാധിക്കാതെ വരുമ്പോൾ ബ്രാഞ്ചില്‍ അപേക്ഷ നൽകി ചിട്ടി ഒഴിയാൻ സാധിക്കും. അതോടൊപ്പം കെഎസ്എഫ്ഇ ചിട്ടികളിലെ അടവ് കുടിശ്ശിക വരുത്തിയവരാണെങ്കിൽ നിശ്ചിത മാസം കഴിഞ്ഞാല്‍ കെഎസ്എഫ്ഇ മാറ്റിനിര്‍ത്തും. ഇങ്ങനെ ഒഴിവു വരുന്ന ചിട്ടികളെയാണ് മുടക്കചിട്ടികള്‍ എന്നു പറയുന്നത്.
ഒരു ചിട്ടി ആരംഭിച്ച് 60 ശതമാനം അടവ് പൂർത്തിയാകുന്നതിന് മുൻപ് മുടക്ക ചിട്ടിയിൽ ചേരാം. 100 മാസ ചിട്ടിയില്‍ 60 മാസം വരെ പകരക്കാർക്ക് ചേരാം. 50 മാസ ചിട്ടിയില്‍ 30ാം മാസം വരെയും മുടക്ക ചിട്ടിയില്‍ ചേരാന്‍ സാധിക്കും.

മുടക്ക ചിട്ടി പ്രവർത്തിക്കുന്നത് എങ്ങനെ
കെഎസ്എഫ്ഇയിലെ 50 മാസ കാലാവധിയുള്ള 10,000 രൂപ മാസ അടവുള്ള 5 ലക്ഷം രൂപയുടെ ചിട്ടിയുടെ ഉദാഹരണമെടുക്കാം. 25-ാം മാസത്തിൽ കുടിശ്ശികയായ മുടക്കചിട്ടിയായി മാറുമ്പോൾ ആവശ്യക്കാർക്ക് ഏറ്റെടുക്കാം. 26-ാം മാസം മുതൽ ചിട്ടി ഏറ്റെടുക്കുമ്പോൾ, ചിട്ടി ഒഴിയുന്ന വ്യക്തി അതുവരെ ചിട്ടിയിലേക്ക് അടച്ച തുക ചിട്ടി ഏറ്റെടുക്കുന്നയാൾ അടയ്ക്കണം. ഉദാഹരണമായി, ഏകദേശ കണക്ക് പ്രകാരം 25 മാസത്തേക്ക് ലേല കിഴിവ് സഹിതം 2,03,950 രൂപയാണ് ചിട്ടി വരിക്കാർ അടച്ചത്. ഈ തുക അടച്ച് മുടക്ക ചിട്ടി ഏറ്റെടുക്കാം.
48,550 രൂപയാണ് 25 മാസം കൊണ്ട് ചിട്ടിയിൽ നിന്ന് ലാഭ വിഹിതമായി ലഭിച്ചതിനാലാണ് മാസ അടവ് കുറഞ്ഞത്. 26ാം മാസത്തിൽ ചിട്ടിയിൽ ചേർന്ന് മാസ അടവ് അടച്ച വ്യക്തിക്ക് ചിട്ടി ലേലത്തിൽ പിടിക്കാം. ലേലത്തിൽ പങ്കെടുത്ത് ചിട്ടി വിളിച്ചെടുക്കുമ്പോൾ 4 ലക്ഷത്തിനും 4.40 ലക്ഷത്തിനും ഇടയിലുള്ള തുക ലഭിക്കും. 2 ലക്ഷത്തിന് ശേഷം ബാക്കിയുള്ള തുകയ്ക്ക് ജാമ്യം ഹാജരാക്കിയാൽ ഉടൻ തന്നെ ലേലം വിളിച്ച തുക പിൻവലിക്കാൻ സാധിക്കും.
ആർക്കൊകെ ഉപകാരപ്പെടും
വലിയ തുകയുടെ ആവശ്യത്തിന് പകുതി തുക കയ്യിലുള്ളവരാണെങ്കിൽ മുടക്ക് ചിട്ടി ചേർന്ന് പണം സ്വന്തമാക്കാം. കാര്‍ വാങ്ങല്‍ പോലുള്ള ആവശ്യങ്ങള്‍ക്ക് മുഴുവന്‍ തുകയും കൈയ്യിലില്ലാത്ത അവസ്ഥയില്‍ മുടക്ക ചിട്ടിയില്‍ ചേരുന്നത് ഉപകാരമാണ്. വായ്പ എടുത്ത് ഇഎംഐ അടച്ചു തീര്‍ക്കുന്നതിനെക്കാൾ ലാഭകരമായി മുടക്ക ചിട്ടി അടയ്ക്കാം.
മുടക്ക ചിട്ടിയിൽ ചേരുമ്പോൾ, ചിട്ടി ഒഴിയുന്ന വ്യക്തി ലാഭ വിഹിതം കിഴിച്ച് ഇതുവരെ അടച്ച തുക മുടക്ക ചിട്ടിയിലേക്ക് ചേരുന്നൊരാൾ അടയ്ക്കണം. ഇതുവഴി ഒറ്റ അടവിൽ തന്നെ ലാഭ വിഹിതം പൂർണമായും നേടാൻ സാധിക്കും. ചിട്ടിയിൽ ചേർന്ന മാസം തന്നെ ലേലം വിളിക്കാൻ സാധിക്കും. ഈ അവസരത്തിൽ ചിട്ടി വിളിച്ചെടുത്ത് ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.
എവിടെ ലഭിക്കും
മുടക്ക ചിട്ടികൾ ലഭ്യമാണോ എന്നറിയാന്‍ കെഎസ്എഫ്ഇ ബ്രാഞ്ചുകളില്‍ തിരക്കണം. കെഎസ്എഫ്ഇയിൽ അടവ് മുടങ്ങി കിടക്കുന്ന ചിട്ടികൾ ആവശ്യമുള്ളവർക്ക് ശാഖകളെ സമീപിക്കാം.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications