ജീവിതകാലം മുഴുവന്‍ വരുമാനം ആവശ്യമുള്ളതാണ്. ഇതിനാല്‍ തന്നെ ഇത്തരത്തില്‍ ജീവിതകാലം മുഴുവന്‍ വരുമാനം നല്കുന്ന നിക്ഷേപങ്ങള്‍ തേടാം. ദീര്‍ഘനാളത്തേക്ക് നിക്ഷേപിക്കുമ്പോള്‍ പല സാധ്യതകള്‍ ഇന്ന് മുന്നിലുണ്ട്. ഇതില്‍ ഓരോരുത്തരുടെയും റിസ്ക് പ്രൊഫൈല്‍ അനുസരിച്ച് നിക്ഷേപം തിരഞ്ഞെടുക്കാം.
അധ്വാനിച്ചുണ്ടാക്കിയ പണം റിസ്കെടുക്കാതെ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള നിക്ഷേപങ്ങള്‍ തേടാം. സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ വ്യത്യസ്ത പദ്ധതികളില്‍ നിക്ഷേപിക്കാന്‍ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്റെ പദ്ധതികള്‍ തിരഞ്ഞെടുക്കാം. 100 വയസു വരെ വരുമാനം പ്രതീക്ഷിക്കുന്നൊരാള്ക്ക് പറ്റിയ എല്‍ഐസി പോളിസിയാണ് ജീവന് ഉമാംഗ്. ഇതിന്റെ വിശദാംശങ്ങളാണ് ചുവെട ചേര്‍ക്കുന്നത്.
എൽഐസി ജീവൻ ഉമാംഗ്
എന്‍ഡൗമെന്റ് പോളിസിയായതിനാല്‍ ലൈഫ് ഇന്‍ഷൂറന്‍സ് പരിരക്ഷയ്ക്കൊപ്പം പോളിസി ഉടമയ്ക്ക് കാലാവധിയില്‍ മെച്യൂരിറ്റി ബെനഫിറ്റ് ലഭിക്കുകയും ചെയ്യും. ഇതിന് പ്രീമിയം ഇടവേളകളില്‍ നിശ്ചിത കാലത്തേക്ക് അടയ്ക്കേണ്ടതുണ്ട്. പോളിസി കാലയളവിനുള്ളില്‍ പോളിസി ഉടമ മരണപ്പെട്ടാല്‍ നോമിനിക്ക് മരണാനുകൂല്യവും ലഭിക്കും. 100 വര്‍ഷം വരെ പരിരക്ഷ നല്കുന്നു എന്നതാണ് എടുത്തു കാണേണ്ട കാര്യം.
ആർക്കൊക്കെ ചേരാം
90 ദിവസം പ്രായമുള്ള കുട്ടി മുതല്‍ 55 വയസ് വരെയാണ് എല്‍ഐസി ജീവന് ഉമാംഗ് പോളിസിയില്‍ ചേരാന്‍ സാധിക്കുക. 100 വര്‍ഷമാണ് പോളിസി കാലാവധി. 50-ാം വയസില്‍ പോളിസിയില്‍ ചേരുന്നൊരാള്‍ക്ക് 50 വര്‍ഷത്തെ കാലാവധി ലഭിക്കും. 2 ലക്ഷമാണ് പോളിസില്‍ തിരഞ്ഞെടുക്കാവുന്ന ഏറ്റവും കുറഞ്ഞ സം അഷ്വേഡ് തുക. ഉയര്‍ന്ന സം അഷ്വേഡിന് പരിധിയില്ല.
പ്രീമിയം കാലയളവ്
വിവിധ പ്രീമിയം അടവ് കാലയളവ് പോളിസി ഉടമയക്ക് തിരഞ്ഞെടുക്കാം. 15 വര്‍ഷം, 20 വര്‍ഷം, 25 വര്‍ഷം, 30 വര്‍ഷം എന്നിങ്ങനെയാണ് വിവിധ പ്രീമിയം അടവ് കാലയളവ് വരുന്നത്. മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വാര്ഷത്തിലോ പ്രീമിയം അടയ്ക്കാം. കുട്ടികളുടെ പേരിലെടുക്കുന്ന പോളിസിയില്‍ നിന്ന് വരുമാനം ലഭിക്കാന്‍ 30 വയസ് പൂര്‍ത്തിയാകണം.
ആനുകൂല്യങ്ങൾ
പ്രീമിയം അടവ് കാലയളവില്‍ പോളിസി ഉടമ മരണപ്പെട്ടാല്‍ ലഭിക്കുന്ന തുക വാര്‍ഷിക പ്രീമിയത്തിന്റെ പത്തിരട്ടിയായിരിക്കും. പോളിസി ഉടമ പ്രീമിയം കാലയളവ് എല്ലാ മാസ തവണകളും അടച്ച് പൂര്‍ത്തിയാക്കിയാല്‍ സം അഷ്വേഡ് തുകയുടെ 8 ശതമാനം സര്‍വൈവല്‍ ബെനഫിറ്റായി എല്ലാ വര്‍ഷവും പോളിസി ഉടമയ്ക്ക് ലഭിക്കും.
പോളിസി പ്രീമിയം കാലായളവ് കഴിഞ്ഞാലുടന്‍ ഈ തുക ലഭിക്കാന്‍ തുടങ്ങും. പോളിസി ഉടമ 100 വയസിനിടെ മരണപ്പെട്ടാല്‍ നോമിനിക്ക് തുക ലഭിക്കും. ഇത് തവണകളായോ ഒറ്റതവണയായോ പിന്‍വലിക്കാന്‍ സാധിക്കും.
കാൽക്കുലേറ്റർ
ലഭിക്കുന്ന വാർഷിക വരുമാനം തിരഞ്ഞെടുക്കുന്ന അഷ്വേഡ് തുകയ്ക്ക് അനുസരിച്ചിരിക്കും. സം അഷ്വേഡ് തുകയുടെ 8 ശതമാനമാണ് വാർഷിക വരുമാനമായി നൽകുന്നത്. പോളിസി അടവ് പൂർത്തിയാകുന്ന മുറയ്ക്ക് വരുമാനം ലഭിച്ചു തുടങ്ങും. 26-ാം വയസിൽ പോളിസി ചേരുന്നൊരാൾക്ക് 30 വർഷ പോളിസി പ്രീമിയം അടവ് തീരുമാനിച്ചാൽ വർഷത്തിൽ 36,000 രൂപ വരുമാനം ലഭിക്കാൻ 4.50 ലക്ഷം രൂപ അഷ്വേഡ് തുകയുള്ള പോളിസി വാങ്ങണം.
ഈ പോളിസിക്ക് വർഷത്തിൽ 15,882 രൂപയാണ് പ്രീമിയം വരുന്നത്. മാസത്തിൽ പ്രീമിയം അടയ്ക്കുന്ന വ്യക്തിക്ക് 1,350 രൂപ മതിയാകും. പോളിസി കാലാവധി പൂർത്തിയാകുന്ന 31-ാം വർഷം മുതൽ പോളിസി ഉടമയക്ക് 36,000 രൂപ ലഭിക്കും. ഇത് 100 വർഷം വരെ ലഭിക്കും.
36-ാം വയസിൽ 5 ലക്ഷം സം അഷ്വേഡിന് പോളിസി 20 വർഷ കാലത്തേക്ക് തിരഞ്ഞെടുക്കുന്നൊരാൾക്ക് 2,175 രൂപയാണ് മാസ അടവ് വരുന്നത്. 20 വർഷത്തിന് ശേഷം 40,000 രൂപ വർഷത്തിൽ ലഭിക്കും.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
