അപകട ഇൻഷൂറൻസ് നോക്കുന്നവരണെങ്കിൽ നിങ്ങൾക്കൊരു സന്തോഷ വാർത്തയുണ്ട്. 299 രൂപ മുടക്കിയാൽ 10 ലക്ഷത്തിന്റെ അപകട ഇൻഷൂറൻസ് ലഭിക്കുന്ന പദ്ധതി ഇന്ത്യൻ തപാൽ വകുപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പ് ആക്സിഡന്റ് ഗാർഡ് പോളിസി എന്ന പേരിൽ തപാൽ വകുപ്പിന്റെ ഇന്ത്യാ പോസ്റ്റ് പെയ്‌മെന്റ് ബാങ്കാണ് ഇത്തരത്തിലൊരു ആശ്വാസ പദ്ധതി നടപ്പിലാക്കുന്നത്. ടാറ്റ എഐജി ഇന്‍ഷൂറന്‍സമായി സഹകരിച്ചാണ് ഇൻഷൂറൻസ് പദ്ധതി. പദ്ധതിയുടെ വിശദാംശങ്ങൾ എന്തൊക്കായാണെന്ന് നോക്കാം.
ആർക്കൊക്കെ ചേരാം
18നും 65 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ഈ ഇൻഷൂറൻസ് പദ്ധതിയിൽ ചേരാന്‍ സാധിക്കുക. 1 വര്‍ഷമാണ് പോളിസിയുടെ കാലാവധി. ഇതിന് ശേഷം പോളിസി പുതുക്കാം. പദ്ധതിയിൽ ചേരുന്നതിനായി ഇന്ത്യാ പോസ്റ്റ് പെയ്‌മെന്റ് ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. തൊട്ടടുത്തുള്ള പോസ്റ്റ് ഓഫീസിൽ നിന്നോ പോസ്റ്റുമാൻ/ പോസ്റ്റവുമൺ വഴിയോ ഇൻഷൂറൻസ് പോളിസിയിൽ ചേരാം.
പദ്ധതി വിശദാംശം
പോളിസി കാലയളവിലുണ്ടാകുന്ന അപകട മരണങ്ങള്‍, അപകടത്തെ തുടര്‍ന്നുണ്ടായ ശാരീരിക വൈകല്യങ്ങള്‍ക്ക് എന്നിവയ്ക്ക് 10 ലക്ഷം രൂപ വരെ നഷ്ട പരിഹാരം ലഭിക്കും. ഇതോടൊപ്പം ആശുപത്രി ചെലവിനും മരണാനന്തര കർമങ്ങൾക്കും ഇൻഷൂറൻസിൽ നിന്ന് പണം ലഭിക്കും. 299 രൂപയുടെയും 399 രൂപയുടെയും രണ്ട് പോളിസികൾ തപാൽ വകുപ്പിൽ നിന്ന് ലഭിക്കും.
നേട്ടങ്ങൾ
അപകടത്തെ തുടർന്നുണ്ടാകുന്ന മരണങ്ങൾ, സ്ഥിരമായ പൂർണ വൈകല്യം, സ്ഥിരമായ ഭാഗികമായ വൈകല്യം, അവയവഛേദം, തളർവാതം എന്നി സാഹചര്യങ്ങളിൽ പരമാവധി പരിരക്ഷയായ പത്ത് ലക്ഷം രൂപ വരെ ലഭിക്കും. ആശുപത്രി ചെലവിന് പരമാവധി 60,000 രൂപ വരെയാണ് പോളിസി ഉടമയ്ക്ക് ലഭിക്കുക. യഥാർഥ ചെലവ് ഇതിനേക്കാൾ കുറവാണെങ്കിൽ ആ തുക അനുവദിക്കും.
അപകടം മൂലം കിടത്തി ചികിത്സ ആവശ്യമായി വന്നാൽ 60,000 രൂപ വരെയും കിടത്തി ചികിത്സ ആവശ്യമില്ലാത്ത സാഹചര്യത്തിൽ 30,000 രൂപ വരെയും ലഭിക്കും. 299 രൂപയുടെ പോളിസിയിലും 399 രൂപയുടെ പോളിസിയിലും ഈ പറഞ്ഞ ആനുകൂല്യങ്ങൾ പൊതുവായി ലഭിക്കും.
399 രൂപയുടെ പോളിസിയിൽ അധിക നേട്ടം
399 രൂപയുടെ പോളിസിയിൽ ചേരുകയാണെങ്കിൽ അധിക നേട്ടങ്ങളുണ്ട്. 399 രൂപയുടെ പ്രീമിയം ചേരുകയാണെങ്കിൽ ഇൻ ഹോസ്പിറ്റൽ ഡെയ്ലി ക്യാഷ് എന്ന പേരിൽ 10 ദിവസത്തേക്ക് ആശുപത്രിയിലെ ദിവസ ചെലവിനായി 1,000 രൂപ വീതം ലഭിക്കും. അപകട മരണം സംഭവിക്കുന്ന ഘട്ടത്തിൽ സംസ്കാര ചടങ്ങുകൾക്കായി 5,000 രൂപ വരെ ലഭിക്കും.
ആശുപത്രിയിൽ കഴിയുന്ന പോളിസി ഉടമയെ കാണുന്നതിനായി കുടുംബാംഗങ്ങളുടെ യാത്രാ ചെലവിനായി 25,000 രൂപ വരെ ലഭിക്കും. യഥാർഥ ചെലവ് ഇതിൽ കുറവായാൽ ആ തുക ലഭിക്കും. പോളിസി ഉടമയുടെ 2 മക്കളുടെ വിദ്യാഭാസ ചെലവിനുള്ള പരിരക്ഷയും പോളിസിയിൽ നിന്ന് ലഭിക്കും. 1 ലക്ഷം രൂപ വരെയോ അല്ലെങ്കിൽ യഥാർഥ ചെലവോ ഏതാണ് കുറവ് ഇത് അനുസരിച്ചാണ് ആനുകൂല്യം ലഭിക്കുക.
ഇൻഷൂറൻസ് ലഭിക്കാത്ത സാഹചര്യങ്ങൾ
ആത്മഹത്യ, സൈനിക സേവനങ്ങൾ, യുദ്ധം, നിയമവിരുദ്ധമായ പ്രവൃത്തി, അപകടകരമായ കായിക വിനോദങ്ങൾ എന്നിവയിലൂടെയുള്ള അപകടം, മരണം എന്നിവയ്ക്ക് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കില്ല. ബാക്ടീരിയ അണുബാധ, രോഗങ്ങൾ, എയ്ഡ്സ് എന്നിവ വഴിയുണ്ടാകുന്ന മരണങ്ങൾക്കും പരിരക്ഷ ലഭിക്കില്ല.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications