സാമ്പത്തിക ഇടപാടുകൾ കൂടുതൽ ലളിതമാക്കാനും സാമ്പത്തിക ലാഭം നേടാനും വേണ്ടിയാണ് ആളുകൾ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത്. പലതരത്തിലുള്ള ആവശ്യങ്ങൾക്കാണ് ക്രെഡിറ്റ് കാർഡ് രൂപപ്പെടുത്തിയത്. നിങ്ങളുടെ താത്പര്യത്തിന് അനുസരിച്ച് വേണം ഉചിതമായ കാർഡുകൾ തിരഞ്ഞെടുക്കേണ്ടത്.
ഇന്ത്യയിൽ ഡിജിറ്റൽ ഇടപാടുകൾ ഇപ്പോൾ സർവ്വസാധാരണമാണ്. മാത്രമല്ല പോക്കറ്റിൽ പണം സൂക്ഷിക്കുന്നവർ തീരെ കുറവാണ്. പല ആവശ്യങ്ങളും പോലെ തവ്വെ വീട്ടു വാടകക്കും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരുണ്ട്. ഇത് പലർക്കും അറിയില്ല. പണമായി നേരിട്ട് കൊടുക്കാതെ എങ്ങനെയാണ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാടക നൽകുന്നത്?
ഈ പ്രത്യേക രീതി ക്യാഷ്ബാക്ക്, റിവാർഡ് പോയിന്റുകൾ, മെച്ചപ്പെട്ട ക്യാഷ് ഫ്ലോ മാനേജ്മെന്റ് തുടങ്ങിയ നിരവധി ആനുകൂല്യങ്ങൾ നിങ്ങൾക്ക് നൽകുന്നു. പക്ഷേ ഇത്തരം ആവശ്യങ്ങൾക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ബന്ധപ്പെട്ട ഫീസുകളും മറ്റു നിബന്ധനകളെല്ലാം വ്യക്തമായി മനസിലാക്കേണ്ടതുണ്ട്.
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാടക അടയ്ക്കുന്നത് എങ്ങനെ?
വിശ്വസനീയമായ ഒരു പ്ലാറ്റ്‌ഫോം തിരഞ്ഞെടുക്കുക: നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാടക അടയ്ക്കാൻ സാധിക്കുന്ന വിശ്വസനീയവും സുരക്ഷിതവുമായ ഒരു വാടക പേയ്‌മെന്റ് സേവനം തിരഞ്ഞെടുക്കുക. വാടക അടക്കുന്നതുമായി ബന്ധപ്പെട്ട കൃത്യമായി ഓർമ്മപ്പെടുത്തുകയും, പേയ്‌മെന്റുകൾ സുഗമമായി നടത്താവുന്നതും, ആകർഷകമായ റിവാർഡുകൾ നൽകുന്നതുമായ ആനുകൂല്യങ്ങൾ നൽകുന്ന ആപ്പുകൾ തിരഞ്ഞെടുക്കുക. PayZapp, CRED, Freecharge തുടങ്ങിയ ഇത്തരത്തിൽ വാടക പേയ്മെൻ്റ് സേവനം നൽകുന്ന ആപ്പുകളാണ്.
കെവൈസി പൂർത്തിയാക്കുക: തിരഞ്ഞെടുത്ത പ്ലാറ്റ്‌ഫോമിൽ സൈൻ അപ്പ് ചെയ്യുക. തുടർന്ന് നിങ്ങളുടെ കെവൈസി പ്രക്രിയ പൂർത്തിയാക്കുക.
വീട്ടുടമസ്ഥന്റെ വിശദാംശങ്ങൾ ശ്രദ്ധാപൂർവ്വം ചേർക്കുക: അക്കൗണ്ട് നമ്പർ, IFSC കോഡ് എന്നിവയുൾപ്പെടെ നിങ്ങളുടെ വീട്ടുടമസ്ഥന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചേർക്കുക. പിശകുകൾ ഒഴിവാക്കാൻ സബ്മിറ്റ് ചെയ്യുന്നതിനു മുന്നേ വീണ്ടും പരിശോധിച്ച് ഉറപ്പിക്കുക.

വാടക തുക നൽകുക: നിങ്ങളുടെ വാടക കരാർ അനുസരിച്ച് കൃത്യമായ വാടക തുക നൽകി 'സബ്മിറ്റ്' ഓപ്ഷനിൽ ക്ലിക്കുചെയ്യുക. ഈ പ്രക്രിയ കൃത്യമായി പൂർത്തിയാക്കിയാൽ നിങ്ങളുടെ വീട്ടുടമസ്ഥന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ആഗ്രഹിക്കുന്ന പണം കൃത്യമായി അടക്കാം.
പേയ്‌മെന്റ് നടത്തുക: ഇടപാട് പൂർത്തിയാക്കാൻ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുക. പക്ഷേ പ്രോസസ്സിംഗ് ഫീസ് ശ്രദ്ധിക്കണം. ഈ പ്രത്യേക ഫീസ് സാധാരണയായി മൊത്തം വാടക തുകയുടെ 1% മുതൽ 3% വരെയാണ്.
ക്രെഡിറ്റ് കാർഡുകൾ വഴി വാടക അടയ്ക്കുന്നതിന് മുന്നേ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക...
പ്രോസസ്സിംഗ് ഫീസ് : മിക്ക പ്ലാറ്റ്‌ഫോമുകളും ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് കൺവീനിയൻസ് ഫീസ് ഈടാക്കുന്നു. അതിനാൽ വാടക തുകയ്ക്കൊപ്പം അധിക തുക നൽകേണ്ടി വരുന്നു.
പലിശ രഹിത കാലയളവ് : ക്രെഡിറ്റ് കാർഡുകൾ 45-50 ദിവസം വരെ പലിശ രഹിത കാലയളവ് വാഗ്ദാനം ചെയ്യുന്നു. ഇത് താൽക്കാലിക ആശ്വാസം നൽകുന്നു .
ക്രെഡിറ്റ് സ്കോറിൽ ഉണ്ടാകുന്ന ആഘാതം : ക്രെഡിറ്റ് കാർഡ് കുടിശ്ശികകൾ കൃത്യമായി തിരിച്ചടയ്ക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഉയരാൻ കാരണമാവും. പക്ഷേ സ്ഥിരമായി ഉയർന്ന ക്രെഡിറ്റ് ഉപയോഗം പ്രതികൂല ഫലങ്ങൾ ഉണ്ടാക്കിയേക്കാം.
റിവാർഡും ഒഴിവാക്കും: എല്ലാ ക്രെഡിറ്റ് കാർഡുകളും വാടക പേയ്‌മെന്റുകളിൽ റിവാർഡ് പോയിൻ്റുകൾ നൽകുന്നില്ല. ചില ക്രെഡിറ്റ് കാർഡ് ഇഷ്യൂവർമാർ അത് ഒഴിവാക്കുകയോ പരിമിതമായ കിഴിവുകൾ നൽകുകയോ ചെയ്യുന്നു.
നിയമപരമായ കാര്യങ്ങൾ: വാടക പേയ്‌മെന്റുകൾ പോലുള്ള P2P ഇടപാടുകൾക്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിനെതിരെ റിസർവ് ബാങ്ക് (RBI) പ്രത്യേക നിയന്ത്രണങ്ങളോ വിലക്കുകളോ നൽകിയിട്ടില്ല. പക്ഷേ, ക്രെഡിറ്റ് ദുരുപയോഗം സംബന്ധിച്ച ആശങ്കകൾ കാരണം ബാങ്കുകളോ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളോ അത്തരം എല്ലാ ഇടപാടുകളെയും ഫ്ലാഗ് ചെയ്തേക്കാം.
അതിനാൽ ഇത്തരം പേയ്മെൻ്റ് നടത്തുന്നതിനു മുന്നേ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക. അതിനു ശേഷം മാത്രം തീരുമാനം എടുക്കുക.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications