ഭവന വായ്പാ, വ്യക്തിഗത വായ്പ, വിദ്യാഭ്യാസ വായ്പ, സ്വര്‍ണ വായ്പ , ക്രെഡിറ്റ് കാര്‍ഡ് വായ്പ അങ്ങനെ ഏതെങ്കിലും തരത്തിലുള്ള വായ്പാ ബാധ്യതകള്‍ നിലവിലുള്ള വ്യക്തിയാണോ നിങ്ങള്‍?
ഭവന വായ്പാ, വ്യക്തിഗത വായ്പ, വിദ്യാഭ്യാസ വായ്പ, സ്വര്‍ണ വായ്പ , ക്രെഡിറ്റ് കാര്‍ഡ് വായ്പ അങ്ങനെ ഏതെങ്കിലും തരത്തിലുള്ള വായ്പാ ബാധ്യതകള്‍ നിലവിലുള്ള വ്യക്തിയാണോ നിങ്ങള്‍? എങ്കില്‍ എപ്പോഴും നിങ്ങള്‍ പ്രഥമ പരിഗണന നല്‍കേണ്ടത് വായ്പാ ഇനത്തില്‍ അടച്ചു തീര്‍ക്കുവാനുള്ള തുക എത്രയും വേഗത്തില്‍ തിരിച്ചടച്ച് വായ്പ അവസാനിപ്പിക്കുന്നതിനാണ്. ഒപ്പം നിങ്ങള്‍ ഇക്വിറ്റി ഫണ്ടുകളിലയോ മറ്റ് നിക്ഷേപങ്ങളിലലൂടെയോ നേടുന്ന ആദായം നിങ്ങളുടെ വായ്പാ തിരിച്ചടവ് കാലം വരെ നിങ്ങള്‍ക്ക് അതിലേക്ക് ചേര്‍ക്കുവാനും കഴിയും.

വായ്പാ ബാധ്യതകളെല്ലാം അവസാനിച്ച് നിങ്ങളുടെ നിക്ഷേപത്തിന്മേല് ആദായം ലഭിച്ചു തുടങ്ങുമ്പോഴാണ് നിങ്ങള്‍ ദീര്‍ഘ കാലത്തേക്ക് സമ്പത്ത് സൃഷ്ടിക്കുവാന്‍ ആരംഭിക്കുന്നത്. വായ്പകളെ കൂടുതലായി ആശ്രയിക്കുന്നത് ഒഴിവാക്കേണ്ടുന്ന ശീലമാണ്. നിങ്ങളുടെ വരുമാനം മാനദണ്ഡമാക്കി സാമ്പത്തിക ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നതാണ് അഭികാമ്യം.
നിങ്ങള്‍ എടുത്തിരിക്കുന്ന വായ്പകള്‍ തിരിച്ചയ്ക്കുമ്പോള് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇങ്ങനെ ചെയ്യുന്നത് വഴി പ്രധാനമായും മൂന്ന് നേട്ടങ്ങളാണ് നിങ്ങള്‍ക്കുണ്ടാവുക. ഒന്ന് പലിശ ബാധ്യത കുറയ്ക്കുവാന്‍ സാധിക്കും. രണ്ട്, പൂര്‍ണമായും ബാധ്യതകളില്‍ നിന്ന് മോചിതനാവാന്‍ സാധിക്കും. മൂന്ന്, വായ്പ വഴി ഒരു ആസ്തി സൃഷ്ടിക്കുവാന്‍ സഹായിക്കും.
നിങ്ങള്‍ വായ്പാ തിരിച്ചടവ് ആരംഭിക്കും മുമ്പ് നിങ്ങളുടെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായുള്ള മതിയായ നിക്ഷേപം ഉണ്ടെന്ന് ഉറപ്പുവരുത്തണം. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, നിങ്ങളുടെ റിട്ടയര്‍മെന്റ് കാലത്തേക്ക് മാറ്റി വച്ചിരിക്കുന്ന സമ്പാദ്യം തുടങ്ങിയവ അത്യാവശ്യമല്ലെങ്കില്‍ ഒരിക്കലും വായ്പാ തിരിച്ചടവിന് വേണ്ടി വകമാറ്റി വിനിയോഗിക്കരുത്.
ഏറ്റവും ഉയര്‍ന്ന പലിശ നിരക്കുള്ള വായ്പയ്ക്കാവണം തിരിച്ചടവില്‍ മുന്‍ഗണന കൊടുക്കേണ്ടത്. ഒന്നിലധികം വായ്പകള്‍ ഉള്ള വ്യക്തികള്‍ക്ക് ഇത്തരത്തില്‍ പലിശ നിരക്കിന്റെ അടിസ്ഥാനത്തില്‍ വായ്പാ തിരിച്ചടവ ക്രമീകരിക്കാം. ഉദാഹരണത്തിന് ക്രെഡിറ്റ് കാര്‍ഡ് പലിശ നിരക്ക് പ്രതിവര്‍ഷം 42 ശതമാനം വരെയാണ്. അതിനാല്‍ തന്നെ ആദ്യം അത് തിരിച്ചടയ്ക്കാം. ഒപ്പം ക്രെഡിറ്റ് കാര്‍ഡ് ബാധ്യതകള്‍ തീര്‍പ്പാക്കാതെ വീണ്ടും അതുപയോഗിച്ച് പുതിയ പര്‍ച്ചേസുകള്‍ നടത്തുന്നത് ഒഴിവാക്കാം.
വ്യക്തിഗത വായ്പകള്‍ അടുത്തതായി പരിഗണിക്കാം. നമ്മള് എടുത്തുള്ള എല്ലാ ഉപഭോക്തൃ വായ്പകളും വ്യക്തിഗത വായ്പകളില്‍ പെടുത്താവുന്നതാണ്. തിരിച്ചടവ് ചാര്‍ജുകളും, പ്രൊസസിംഗ് ചാര്‍ജുമുള്‍പ്പെടെ വിലയിരുത്തി ഏറ്റവും ലാഭം ലഭിക്കുന്ന രീതിയില്‍ വേണം ഇവയുടെ തിരിച്ചടവ് നടത്തേണ്ടത്. അവസാനിക്കാറായ വായ്പകളെക്കാളും പുതിയ വായ്പകള്‍ അടച്ചു തീര്‍ക്കുന്നതിന് ആദ്യ പരിഗണന നല്‍കാം. വാഹന വായ്പ, സ്വര്‍ണ വായ്പ, സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള വായ്പ തുടങ്ങിയവയും ഇതേ രീതിയില്‍ തിരിച്ചടവ് നടത്താം.
ഭവനവായ്പ മറ്റ് വായ്പകള്‍ക്ക് ശേഷം തിരിച്ചടവിനായി പരിഗണിക്കുന്നതായിരിക്കും അഭികാമ്യം. വ്യക്തിഗത വായ്പ്പകള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവയ്ക്ക് തന്നെയായിരിക്കണം തിരിച്ചടവില്‍ മുന്‍ഗണന നല്‍കേണ്ടത്. ഒപ്പം ഭവന വായ്പയ്ക്കും വിദ്യാഭ്യാസ വായ്പയ്ക്കും നികുതി ഇളവിന് അര്‍ഹതയുണ്ടെന്നും ഈ സമയത്ത് ഓര്‍ക്കേണ്ടതുണ്ട്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications