'നടുവൊടിഞ്ഞ്' സൊമാറ്റോയും നൈക്കയും പേടിഎമ്മും; നിക്ഷേപകര്‍ എന്തുചെയ്യണം?

സമീപകാലത്ത് ഓഹരി വിപണിയില്‍ ലിസ്റ്റു ചെയ്ത പുതുതലമുറ ബിസിനസ് സ്റ്റോക്കുകള്‍ ഒട്ടുമിക്കവയും 'നടുവൊടിഞ്ഞ്' നില്‍പ്പാണ്. 52 ആഴ്ച്ചയിലെ ഏറ്റവും ഭീകരമായ താഴ്ച്ചയിലേക്കാണ് സൊമാറ്റോ, പേടിഎം, നൈക്ക പോലുള്ള കമ്പനികള്‍ തുറിച്ചുനോക്കുന്നത്. ഐപിഒ വില വെച്ചുനോക്കുമ്പോള്‍ ബഹുദൂരം പിന്നിലാണ് ഇവര്‍ ഏവരും. നിക്ഷേപകരും അങ്കലാപ്പില്‍ത്തന്നെ, എന്തുചെയ്യണം? ഈ ചോദ്യത്തിന് മറുപടിയുമായി രംഗത്തുവരികയാണ് വിപണി വിദഗ്ധര്‍.

വാല്യുവേഷൻ

'വിപണി കത്തിക്കയറിയ സമയത്താണ് വിലയേറിയ വാല്യുവേഷന്‍ മുറുക്കെപ്പിടിച്ച് സൊമാറ്റോ, പേടിഎം, നൈക്ക കമ്പനികള്‍ കടന്നുവന്നത്. എന്നാല്‍ ചിത്രമാകെ മാറി. വിപണിയില്‍ തിരുത്തല്‍ നടന്നുകഴിഞ്ഞു. ഇപ്പോഴത്തെ അവസ്ഥയില്‍ സൊമാറ്റോയുടെയും സ്റ്റാര്‍ ഹെല്‍ത്തിന്റെയും മാര്‍ക്കറ്റ് വില ആകര്‍ഷകമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപകര്‍ക്ക് നേട്ടം സമ്മാനിക്കാന്‍ ഈ സ്റ്റോക്കുകള്‍ക്ക് കെല്‍പ്പുണ്ട്. നിക്ഷേപകരുടെ പോര്‍ട്ട്‌ഫോളിയോയില്‍ നൈക്ക കടന്നുകൂടുന്നതിലും തെറ്റില്ല. എന്നാല്‍ പേടിഎമ്മിന്റെ കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ലാഭക്ഷമതയെ കുറിച്ചോ ബിസിനസ് കാഴ്ച്ചപ്പാടിനെ പറ്റിയോ കൃത്യമായൊരു ചിത്രം പേടിഎമ്മിന് ഇപ്പോഴുമില്ല', സ്വാസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ടിന്റെ റിസര്‍ച്ച് മേധാവി സന്തോഷ് മീണ പറയുന്നു.

ആശങ്കകൾ

നിലവില്‍ ഒരുപിടി ആഗോള ഘടകങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ കരിനിഴല്‍ വീഴ്ത്തുന്നുണ്ട്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതാണ് ഇതില്‍ പ്രധാനം. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്കുകള്‍ ഉയര്‍ത്തുന്നപക്ഷം ശക്തമായ വില്‍പ്പനയ്ക്ക് വിപണി സാക്ഷിയാവും. വളര്‍ച്ചാ സ്റ്റോക്കുകളെ, പ്രത്യേകിച്ച് നഷ്ടം മാത്രം കുറിക്കുന്ന പുതുതലമുറ കമ്പനി സ്റ്റോക്കുകളെയാണ് ഈ നടപടി സാരമായി ബാധിക്കുക. മാര്‍ക്കറ്റ് കൊടുമുടി കയറിയ കാലത്ത് യാഥാര്‍ത്ഥ്യത്തോട് നീതിപുലര്‍ത്താത്ത വാല്യുവേഷന്‍ കുറിച്ചായിരുന്നു ഇവരുടെ രംഗപ്രവേശമെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

 
ഉദ്ദാഹരണം

'അടുത്തിടെയായി പുതുലമുറ ബിസിനസ് സ്റ്റോക്കുകള്‍ തുടര്‍ച്ചയായ വില്‍പ്പന സമ്മര്‍ദത്തിലാണ്. മാക്രോ ഇക്കണോമിക് ഘടകങ്ങളും ആഗോള വിപണികളിലെ ചാഞ്ചാട്ടവും ഈ കമ്പനികളുടെ വീഴ്ച്ചയ്ക്ക് കാരണങ്ങളാണ്. ഇതിനൊപ്പം നിരാശപ്പെടുത്തുന്ന സാമ്പത്തിക ഫലം കൂടി വരുന്നതോടെ തകര്‍ച്ചയുടെ ആഘാതം വര്‍ധിക്കുന്നു. 2021 ഡിസംബര്‍ പാദം സൊമാറ്റോയുടെ മൊത്തത്തിലുള്ള ഓര്‍ഡര്‍ മൂല്യം കുറഞ്ഞത് ഇതിനൊരുദ്ദാഹരണം മാത്രം', മേത്ത ഇക്വിറ്റീസിന്റെ റിസര്‍ച്ച് വൈസ് പ്രസിഡന്റ് പ്രശാന്ത് തപ്‌സി അറിയിക്കുന്നു.

സൊമാറ്റോയുടെ ചിത്രം

'നാലാം പാദവും സൊമാറ്റോയുടെ ചിത്രത്തില്‍ വലിയ മാറ്റമുണ്ടാകാന്‍ വഴിയില്ല. അതുകൊണ്ട് ഹ്രസ്വകാലത്തേക്ക് സ്‌റ്റോക്കില്‍ ന്യൂട്രല്‍ കാഴ്ച്ചപ്പാടാണ് ഞങ്ങള്‍ക്കുള്ളത്. ഇതേസമയം, ആഗോള വിപണികള്‍ ക്ഷീണമകറ്റി ഉണര്‍ന്നാല്‍ 80-92 രൂപ റേഞ്ച് സൊമാറ്റോയിലെ തരക്കേടില്ലാത്ത ട്രേഡിങ് സോണായി മാറും', പ്രശാന്ത് തപ്‌സി വിലയിരുത്തുന്നു. സ്റ്റാര്‍ ഹെല്‍ത്ത് കെയറിന്റെ കാര്യം സമാനമാണ്. കഴിഞ്ഞ ഒരു മാസം കൊണ്ട് 14 ശതമാനത്തിലേറെയാണ് കമ്പനിയുടെ ഓഹരി വിലയിടിഞ്ഞത്. ഇഷ്യു, ലിസ്റ്റിങ് വിലയെക്കാള്‍ ഏറെ താഴെയാണ് സ്റ്റാര്‍ ഹെല്‍ത്തിന്റെ ഇപ്പോഴത്തെ കിടപ്പ്.

തിരിച്ചടി

'ഉയര്‍ന്ന വിലയ്ക്കാണ് സ്റ്റാര്‍ ഹെല്‍ത്തിന്റെ ഐപിഒ നടന്നത്. കോവിഡ് കാലത്ത് ക്ലെയിമുകള്‍ ഉയര്‍ന്നതും മാര്‍ക്കറ്റില്‍ മത്സരം ശക്തമായതും സ്റ്റാര്‍ ഹെല്‍ത്തിന് തിരിച്ചടിയായി. ഇപ്പോഴത്തെ അവസ്ഥയില്‍ സ്റ്റാര്‍ ഹെല്‍ത്ത് ഓഹരികളില്‍ നിന്നും വിട്ടുനില്‍ക്കുന്നതാണ് ഉചിതം. പാദഫലങ്ങള്‍ ലാഭത്തിലേക്ക് തിരിഞ്ഞതിന് ശേഷം സ്റ്റാര്‍ ഹെല്‍ത്ത് ഓഹരികളെ കുറിച്ച് ചിന്തിക്കാം. കാരണം ഇപ്പോഴും കമ്പനിയുടെ വാല്യുവേഷന്‍ ഉയര്‍ന്നാണ് നില്‍ക്കുന്നത്', സെബി അംഗീകൃത പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് കമ്പനിയായ ഗ്രീന്‍ പോര്‍ട്ട്‌ഫോളിയോയുടെ സ്ഥാപകന്‍ ദിവം ശര്‍മ പറയുന്നു.

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X