പണം കൈമാറുന്നത് ഡിജിറ്റലായതോടെ കെെ നിറയെ പണം വാരാം എന്നതാണ് പുതിയ കാലത്തെ രീതി. യുപിഐ ആപ്പുകൾ നൽകുന്ന ഓഫറുകൾ കൃത്യമായി ഉപയോഗിക്കാനായാൽ യുപിഐ വഴി ചെലവാക്കുന്ന പണത്തിൽ നിന്ന് നേട്ടങ്ങളുണ്ടാക്കാൻ സാധിക്കും.
പരസ്പരമുള്ള പണ കൈമാറ്റം കൂടാതെ മൊബൈൽ റീച്ചാർജ്, യൂട്ടിലിറ്റി ബില്ലടയ്ക്കൽ, ഗ്യാസ് ബുക്കിംഗ്, ഇൻഷൂറൻസ് പ്രീമിയം അടയ്ക്കൽ തുടങ്ങിയ നിരവധി പണമിടപാടുകൾ ഒറ്റ ആപ്പിൽ നടത്താൻ സാധിക്കും. ഓരോന്നിനും നല്ല ഇളവുകളും വിവിധ യുപിഐ ആപ്പുകൾ നൽകുന്നുണ്ട്. പേടിഎം ഉപഭോക്താക്കളാണെങ്കിൽ നിങ്ങൾക്കുള്ള ഒരു ഓഫറിനെ പറ്റിയാണ് ചുവടെ പറയുന്നത്.
പേടിഎം ഓഫർ
പേടിഎം യുപഐ വഴി ഉപഭോക്താക്കൾക്ക് ലഭിതവും സുരക്ഷിതവുമായ രീതിയിൽ ബാങ്ക് ടു ബാങ്ക് ട്രാൻസ് ഫരും മറ്റു പ്ലാറ്റ്ഫോമുകളിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കും പണമയക്കാൻ സാധിക്കും. പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡ് പേടിഎം യുപിഐ വഴി നടത്തുന്ന പണമിടപാടുകള്‍ക്ക് 25 രൂപ വരെ ക്യാഷ്ബാക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ഓരോ ഇടപാടിനും 5 രൂപ നിരക്കിലാണ് ക്യാഷ്ബാക്ക് ലഭിക്കുക. ഓരോരുത്തര്‍ക്കും ഒരു തവണ മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. 24 മണിക്കൂറിനകം ഈ തുക പേടിഎം യുപിഐയുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റാകും.
എങ്ങനെ ക്യാഷ്ബാക്ക് നേടാം
പേടിഎം ആപ്പ് ഉപയോഗിച്ച് എങ്ങനെ പണമിടപാട് നടത്തി ക്യാഷ്ബാക്ക് നേടിയെടുക്കാമെന്ന് നോക്കാം. പേടിഎം ആപ്പ് തുറന്ന് ഹോം പേജിലെ യുപിഐ മണി ട്രാന്‍സ്ഫര്‍ തിരഞ്ഞെടുക്കുക. ശേഷം ഏതെങ്കിലും മൊബൈല്‍ നമ്പറിലേക്കോ പേടിഎം യുപിഐ ഉപയോഗിക്കുന്ന യുപിഐ ഐഡിയിലേക്കോ കുറഞ്ഞത് 1 രൂപയെങ്കിലും അയക്കണം.
പണമടച്ച് കഴിഞ്ഞ ശേഷം ക്യാഷ്ബാക്ക് ആന്‍ഡ് ഓഫര്‍ എന്ന ഭാഗത്ത് ക്യാഷ്ബാക്ക് ലഭിക്കാനുള്ള സ്‌ക്രാച്ച് കാര്‍ഡ് ലഭിക്കും. ഇതിൽ നിന്ന് ലഭിക്കുന്ന ക്യാഷ്ബാക്ക് തുക ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റാകും.
യുപിഐ പരിധികളറിയാം
യുപിഐ വഴി ക്യാഷ്ബാക്കുകൾ ലഭിക്കുമെന്ന് കരുതി തോന്നും പോലെ ഉപയോഗിക്കാമെന്ന് കരുതേണ്ട. യുപിഐ ഇടപാടിനും അയക്കാൻ സാധിക്കുന്ന തുകയ്ക്കും പരിധിയുണ്ട്. യുപിഐ യുടെ നിയന്ത്രണ ഏജൻസിയായ നാഷണൽ പേയ്‌മെന്റ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യയാണ് ദൈനംദിന ഇടപാടുകൾക്ക് പരിധി നിശ്ചയിച്ചത്. ഇതിനൊപ്പം ബാങ്കുകൾ സൗകര്യത്തിന് അനുസരിച്ചും പരിധി നിശ്ചയിച്ചിട്ടുണ്ട്. അയക്കാവുന്ന തുകയ്ക്കും ഇടപാടുകളുടെ എണ്ണത്തിനും പരിധി ബാധകമാണ്.
നാഷണൽ പേയ്‌മെന്റ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യയുടെ നിർദ്ദേശ പ്രകാരം ദിവസത്തില്‍ 1 ലക്ഷം രൂപ വരെ മാത്രമെ യുപിഐ വഴി ഇടപാട് നടത്താൻ സാധിക്കുകയുള്ളൂ. ദിവസത്തില്‍ 20 ഇടപാടുകള്‍ മാത്രമെ ഒരു ആപ്പിൽ കൂടെ നടത്താൻ പാടുള്ളൂ എന്നും നാഷണൽ പേയ്‌മെന്റ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യയുടെ നിബന്ധനയുണ്ട്. പരിധി പൂര്‍ത്തിയായല്‍ അടുത്ത 24 മണിക്കൂറിന് ശേഷമെ അടുത്ത ഇടപാട് നടത്താന്‍ സാധിക്കുകയുള്ളൂ. ഇവ രണ്ടും ബാങ്ക്, ആപ്പ് എന്നിവ അനുസരിച്ച് വ്യത്യാസപ്പെടും.
എച്ച്ഡിഎഫ്‌സി ബാങ്കില്‍ ഒറ്റ ഇടപാടായി 1 ലക്ഷം രൂപ വരെ മാത്രമെ അയക്കാന്‍ സാധിക്കുകയുള്ളൂ. ദിനംപ്രതിയുള്ള പരിധിയും 1 ലക്ഷം രൂപയാണ്. ഇതേ പരിധിയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും നിശ്ചയിച്ചിട്ടുള്ളത്. ഐസിഐസിഐ ബാങ്കില്‍ ദിവസത്തിൽ 10,000 രൂപയുടെ യുപിഐ ഇടപാടാണ് നടത്താന്‍ സാധിക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
