ഓഹരി വിപണിയിയിൽ കഴിഞ്ഞ കുറച്ചു നാളുകളായി വലിയ ഇടിവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങളിൽ തുടങ്ങിയ ഈ ഇടിവ് ഇപ്പോഴും മാറ്റമില്ലാതെ തന്നെ നിൽക്കുന്നത് തിരിച്ചടിയായിരിക്കുന്നത്. എന്നാൽ ഓഹരി വിപണിയിൽ കിതപ്പുണ്ടായിട്ടും പേടിഎമ്മിന്റെ മാതൃകമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻസിന്റെ ഓഹരി വില 3 ശതമാനം വരെ ഉയർന്നിരിക്കുകയാണ്. മാർച്ച് 11-ന് രാവിലെ 9:33 ന് ഓഹരി വില ₹685.75 എന്ന നിലയിലായിരുന്നു.
എന്താണ് ഓഹരി വില ഉയരാൻ കാരണമായത്?
മാർച്ച് 9-ന് കമ്പനി നൽകിയ റെഗുലേറ്ററി ഫയലിംഗിൽ ജീവനക്കാരുടെ സ്റ്റോക്ക് ഓപ്ഷൻ പദ്ധതികൾ പ്രകാരം 84,793 ഓഹരികൾ നീക്കി നൽകിയതായി അറിയിച്ചിട്ടുണ്ട്. പേടിഎം ബോർഡ് ഇ എസ് ഒ പി 2019, ഇ എസ് ഒ പി 2008 പദ്ധതികൾ പ്രകാരം അർഹരായ ജീവനക്കാർക്ക് ₹1 മുഖവിലയുള്ള ഓഹരികൾ അനുവദിക്കുമെന്ന് അറിയിച്ചിരുന്നു.
ഇ എസ് ഒ പി 2019 പ്രകാരം 84,377 ഓഹരികൾ, ഇ എസ് ഒ പി 2008 പ്രകാരം 416 ഓഹരികൾ എന്നിങ്ങനെയായിരുന്നു മാറ്റം ഉണ്ടായത്. ഓഹരിയുടെ എക്സർസൈസ് വില: ₹9 ആയിരുന്നു. ഈ മാറ്റത്തോട് അനുബന്ധിച്ച് കമ്പനിയുടെ മൊത്തം ഓഹരി മൂലധനം ₹63.76 കോടി നിന്ന് ₹63.77 കോടി ആയി വർധിച്ചു.
പേടിഎമ്മിന്റെ ധനകാര്യ പ്രകടനം
*ക്യു 3 എഫ് വൈ25-ൽ സംയോജിത നഷ്ടം 6% കുറച്ച് ₹208.5 കോടി ആയി (കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ₹221.7 കോടി).
*ഓപറേഷൻ വരുമാനം 36% കുറച്ച് ₹1,827.8 കോടി ആയി (എഫ് വൈ24-ൽ ₹2,850.5 കോടി ആയിരുന്നു).
നിയന്ത്രണ പ്രശ്നങ്ങളും കഠിനമായ പരിശോധനകളും
പേടിഎം അടുത്തിടെ നിരവധി നിയന്ത്രണപ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. കഴിഞ്ഞ ആഴ്ച, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഫെമ (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) ലംഘനവുമായി ബന്ധപ്പെട്ട് പേടിഎമ്മിനും അതിന്റെ രണ്ട് അനുബന്ധ സ്ഥാപനങ്ങൾക്കും ₹611 കോടി മൂല്യമുള്ള ഇടപാടുകളെ കുറിച്ച് കാരണണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.
പേടിഎം ഓഹരി വാങ്ങണമോ വിൽക്കണമോ?
പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ജെ എം ഫിനാൻഷ്യൽ പേടിഎം ഓഹരികൾ ധൈര്യത്തോടെ വാങ്ങാൻ നിർദേശിച്ചു. അവരുടെ കണക്കുകൾ പ്രകാരം ഉദ്ദേശിക്കുന്ന വില: ₹1,250 ആണ്. ഇതിൽ 40% വരെ മികച്ച വളർച്ച സാധ്യതയും അവർ കാണുന്നു.

"ഞങ്ങളുടെ കണക്കുകൾ പ്രകാരം എഫ് വൈ 27 വരെയുള്ള പ്രതീക്ഷിത വരുമാന അനുപാതത്തിൽ 70 മടങ്ങ് മൂല്യനിർണ്ണയം നടത്തുന്നു. മാർച്ച് 2026-ലെ ലക്ഷ്യ വില ₹1,250 ആണ്. അതിനാൽ വാങ്ങുക എന്നതാണ് നമ്മുടെ ശുപാർശ." ജെഎം ഫിനാൻഷ്യൽ വ്യക്തമാക്കി.
എന്താണ്പേ ടി എം?
പേടിഎം എന്നത് ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്‌ഫോമാണ്. 2010-ൽ വിജയ് ശേഖർ ശർമ സ്ഥാപിച്ച ഈ കമ്പനി, മൊബൈൽ വാലറ്റ്, യുപിഐ, ഓൺലൈൻ ബാങ്കിംഗ്, ഇൻഷുറൻസ്, ഷേർ മാർക്കറ്റ് ഇൻവെസ്റ്റ്മെൻറ്, തുടങ്ങിയ നിരവധി സേവനങ്ങൾ നൽകുന്നു.
പേടിഎമ്മിന്റെ പ്രധാന സേവനങ്ങൾ:
ഡിജിറ്റൽ വാലറ്റ്:
ഉപയോക്താക്കൾക്ക് പണം സേവ് ചെയ്ത് വിവിധ ഇടപാടുകൾ നടത്താൻ സഹായിക്കുന്നു.
യുപിഐ പേയ്മെന്റ്:
നേരിട്ട് ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് തൽക്ഷണം പണമിടപാട്.
പേടിഎം പോസ് മെഷീൻ:
വ്യാപാരികൾക്ക് ഉപഭോക്താക്കളുടെ ഡിജിറ്റൽ പേയ്മെന്റ് സ്വീകരിക്കാൻ കഴിയുന്ന സംവിധാനം.
പേടിഎം മാൾ:
ഓൺലൈൻ ഷോപ്പിംഗിനുള്ള പ്ലാറ്റ്‌ഫോം.
ഫിനാൻഷ്യൽ സേവനങ്ങൾ:
പേടിഎം മണി വഴി സ്റ്റോക്കുകളിൽ നിക്ഷേപം, ഇൻഷുറൻസ്, ആൻഡ് ലോൺ സേവനങ്ങൾ.
മുന്നറിയിപ്പ്
ഈ ലേഖനം പഠന ആവശ്യങ്ങൾക്കായി മാത്രമാണ് ഉപയോഗിക്കുന്നത. ഇവിടെ പറയുന്ന ശുപാർശകൾ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ അഭിപ്രായം മാത്രമാണ്. നിക്ഷേപം ചെയ്യുന്നതിന് മുമ്പ് വിദഗ്ധരുമായി ആലോചന നടത്തുക.


Click it and Unblock the Notifications