A Oneindia Venture

വിരമിക്കലിന് മുന്‍പ് പെന്‍ഷന്‍ ലഭിക്കും; 20 ലക്ഷം നിക്ഷേപിച്ചാൽ മരണം വരെ 20,000 രൂപ പെൻഷൻ നേടാം; നോക്കുന്നോ

ജോലിയിൽ നിന്നുള്ള വരുമാനം നിലയ്ക്കുന്ന കാലത്തുള്ള അടുത്ത വരുമാന സ്രോതസ് പെൻഷനാണ്. സർക്കാർ പെൻഷൻ പദ്ധതികളുടെ ​ഗുണഭോക്താക്കളാണെങ്കിൽ നല്ലൊരു തുക മാസ വരുമാനം നേടാൻ ഇതുവഴി സാധിക്കും. അല്ലാത്തവർ പെൻഷന് പദ്ധതികൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഒറ്റത്തവണ നിക്ഷേപത്തിലൂടെ മരണം വരെ പെൻഷൻ നേടാൻ സാധിക്കുന്ന ലെഫ് ഇൻഷഷൂറൻസ് കോർപ്പറേഷന്റെ ഒരു പെൻഷൻ പദ്ധതിയെ പറ്റിയാണ് ചുവടെ വിശദമാക്കുന്നത്.

എൽഐസി ജീവൻ ശാന്തി

എൽഐസി ജീവൻ ശാന്തി

ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ ഒരു പെൻഷൻ പ്ലാനാണ് ന്യൂ ജീവന്‍ ശാന്തി പോളിസി. ഒറ്റ പ്രീമിയത്തില്‍ നല്ലൊരു തുക ആന്യുറ്റിയായി മാസത്തില്‍ നേടാന്‍ സാധിക്കും. 2020 ൽ ആരംഭിച്ച പദ്ധതിയുടെ ആന്യുറ്റി നിരക്കുകൾ 2023ൽ പരിഷ്കരിച്ചിട്ടുണ്ട്. എല്‍ഐസി ജീവന്‍ ശാന്തി പ്ലാനിന്റെ ആന്യുറ്റി നിരക്കും ഇന്‍സെന്റീവും എല്‍ഐസി പരിഷ്‌കരിച്ചിട്ടുണ്ട്.

1,000 രൂപയ്ക്ക് 3 രൂപ മുതല്‍ 9.75 രൂപ വരെ ഇന്‍സെന്റീവ് ലഭിക്കും. ഇത് പര്‍ച്ചേസ് വിലയെയും ഡിഫേര്‍ഡ് പിരയഡിനെയും അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. പോളിസിയില്‍ ചേരുന്നത് മുതല്‍ കാലാവധിയോളം ആന്യുറ്റി നിരക്ക് മാറ്റമില്ലാതെ തുടരും. 

രണ്ട് തരം പ്ലാനുകൾ

രണ്ട് തരം പ്ലാനുകൾ

പദ്ധതിയില്‍ രണ്ട് തരത്തിലുള്ള പ്ലാനുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. ഇമ്മിഡ്യേറ്റ് ആന്യുറ്റി പ്ലാനും ഡിഫേര്‍ഡ് ആന്യുറ്റി പ്ലാനും. ഇമ്മിഡിയേറ്റ് പ്ലാന്‍ തിരഞ്ഞെടുക്കുന്നൊരാള്‍ക്ക് പോളിസിയില്‍ ചേര്‍ന്ന തൊട്ടടുത്ത മാസം മുതൽ പെന്‍ഷന്‍ ലഭിച്ചു തുടങ്ങും. ഡിഫേര്‍ഡ് പ്ലാനില്‍ നിശ്ചിത വര്‍ഷത്തിന് ശേഷമാണ് പെന്‍ഷന്‍ ലഭിക്കുന്നത്. 1-12 വർഷം വരെയുള്ള കാലം ഡിഫോർഡ് കാലയളവായി തിരഞ്ഞെടുക്കാം.

ജോലിയിൽ നിന്ന് വിരമിച്ച വ്യക്തികൾ ന്യൂ ജീവന്‍ ശാന്തി പോളിസി വാങ്ങുമ്പോൾ ഇമ്മിഡിയേറ്റ് പ്ലാൻ തിരഞ്ഞെടുക്കാം. ജോലിക്കാലത്ത് പോളിസി വാങ്ങുന്നവർക്ക് ഡിഫേർഡ് പ്ലാനും തിരഞ്ഞെടുക്കാം.

മരണം വരെ പെൻഷൻ

മരണം വരെ പെൻഷൻ

ഡിഫേര്‍ഡ് പ്ലാനില്‍ ജീവിത കാലം മുഴുവന്‍ പെന്‍ഷൻ നേടാന്‍ സാധിക്കും. ഇമ്മിഡിയേറ്റ് പ്ലാന്‍ തിരഞ്ഞെടുക്കുന്നൊരാള്‍ക്ക് ചുരുങ്ങിയത് 31 വയസ് മുതല്‍ പെന്‍ഷന്‍ നേടാം. ഏത് പ്ലാന്‍ തിരഞ്ഞെടുത്താലും 80 വയസിനുള്ളില്‍ പെന്‍ഷന്‍ ലഭിച്ചു തുടങ്ങും. പോളിസിയിൽ സിംഗില്‍ ലൈഫും കുടുംബാംഗങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുന്ന ജോയിന്റ് ലൈഫും ഉള്‍പ്പെടുത്താം. ജോയിന്റ് ലൈഫ് പ്ലാനിൽ ഭര്‍ത്താവ്, ഭാര്യ മക്കള്‍, കൊച്ചുമക്കള്‍, മാതാപിതാക്കൾ എന്നിവരെ ഉൾപ്പെടുത്താം. 

അഷ്വേഡ് തുക/ പ്രായ പരിധി

അഷ്വേഡ് തുക/ പ്രായ പരിധി

1.50 ലക്ഷം രൂപ സം അഷ്വേഡുള്ള പോളിസികൾ മുതൽ വാങ്ങാൻ സാധിക്കും. പരമാവധി എത്ര രൂപ വേണമെങ്കിലും ജീവൻ ശാന്തി പോളിസിയിൽ നിക്ഷേപിക്കാം. 1,000 രൂപ മാസത്തിൽ കുറഞ്ഞ പെൻഷനായി വാങ്ങാൻ സാധിക്കും. മാസത്തിലോ മൂന്ന് മാസത്തിലൊരിക്കലോ 6 മാസം കൂടുമ്പോഴോ വര്‍ഷത്തിലോ പെന്‍ഷന്‍ വാങ്ങാം.

30 വയസ് പൂര്‍ത്തിയായ വ്യക്തിക്ക് ന്യൂ ജീവന്‍ ശാന്തി പോളിസിയിൽ ചേരാം. ഉയര്‍ന്ന പ്രായ പരിധി 79 വയസാണ്. ഇമ്മിഡിയേറ്റ് ആന്യുറ്റി പ്ലാനില്‍ ചേരാനുള്ള ഉയർന്ന പ്രായ പരിധി 80 വയസും, ഡിഫേർഡ് അന്യുറ്റി പ്ലാനില്‍ 75 വയസുമാണ്. 

കാല്‍ക്കുലേറ്റര്‍

കാല്‍ക്കുലേറ്റര്‍

എല്‍ഐസി ജീവന്‍ ശാന്തി പോളിസി ഡിഫേര്‍ഡ് ആന്യുറ്റി ഫോര്‍ സിംഗിള്‍ ലൈഫ് പ്രകാരം പ്രതിമാസം 20,000 രൂപ പെന്‍ഷന്‍ നേടുന്നത് എങ്ങനെ എന്ന് നോക്കാം. 40 വയസുകാരന്‍ 12 വര്‍ഷ ഡിഫേര്‍ഡ് പിരിയഡ് തിരഞ്ഞെടുത്താല്‍ 52-ാം വയസില്‍ പെന്‍ഷന്‍ ലഭിക്കും. ഇതിനായി 20 ലക്ഷം സം അഷ്വേഡുള്ള പോളിസി വാങ്ങണം.

ഒറ്റത്തവണ പ്രീമിയമായി 20,36,000 രൂപ അടയ്ക്കണം. ശേഷം 12 വര്‍ഷത്തെ ഡിഫേര്‍ഡ് പിരിയഡ് പൂര്‍ത്തിയായ ശേഷം, 52-ാം വയസ് മുതല്‍ പ്രതിമാസം 20,686 രൂപ ലഭിക്കും. വര്‍ഷത്തില്‍ 2,58,400 രൂപയാണ് പെന്‍ഷന്‍ ലഭിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X