നല്ലൊരു തുക പെൻഷൻ സ്വന്തമാക്കുക എന്നതിനർഥം വാർധക്യ കാലം കൂടുതൽ സുരക്ഷിതമാക്കി എന്നതാണ്. സാമ്പത്തികമായി സ്വതന്ത്ര്യമുണ്ടെങ്കിൽ വിരമിച്ച ശേഷവും അനായസമായി ജീവിക്കാം. ഇതിനായി സാമ്പത്തികമായി ചെയ്യേണ്ട മുന്നൊരുക്കം ജോലി കാലത്ത് തന്നെ നല്ല സമ്പാദ്യമുണ്ടാക്കുക എന്നതാണ്. പെൻഷൻ ആവശ്യമായി വരുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ചൊരു പദ്ധതിയാണ് ചുവടെ വിശദമാക്കുന്നത്.
എൽഐസി ന്യൂ ജീവൻ ശാന്തി പോളിസി
ലെെഫ് ഇൻഷൂറൻസ് കോർപ്പറേഷൻ നൽകുന്നൊരു പെൻഷൻ പ്ലാനാണ് ന്യൂ ജീവന്‍ ശാന്തി പോളിസി. ഒറ്റത്തവണ പ്രീമിയം അടയ്ക്കുന്ന വ്യക്തിക്ക് ആന്യുറ്റിയായി പ്രതിമാസ പെൻഷൻ നേടാം. പ്രീമിയം അടച്ചതിന് തൊട്ടടുത്ത മാസം മുതൽ പെൻഷൻ നേടാൻ സാധിക്കുന്ന പ്ലാനും കുറച്ച് കാലത്തെ കാത്തിരിപ്പിന് ശേഷം പെൻഷൻ നേടാൻ സാധിക്കുന്ന പ്ലാനും ന്യൂ ജീവന്‍ ശാന്തി പോളിസിയിലുണ്ട്.
വ്യക്തിഗത പെൻഷനും കുടുംബാംഗങ്ങൾക്ക് പെൻഷൻ ലഭിക്കുന്ന പ്ലാനും പോളിസിയിൽ നിന്ന് ലഭിക്കും.
അഷ്വേഡ് തുക
എൽഐസി ന്യൂ ജീവൻ ശാന്തി പോളിസിയുടെ ഏറ്റവും കുറഞ്ഞ അഷ്വേഡ് തുക 1.5 ലക്ഷം രൂപയാണ്. പരമാവധി അഷ്വേഡ് തുകയ്ക്ക് പരിധിയില്ല. 1,000 രൂപ മാസത്തില്‍ കുറഞ്ഞ പെന്‍ഷനായി വാങ്ങാന്‍ സാധിക്കും. മാസത്തിലോ മൂന്ന് മാസത്തിലൊരിക്കലോ 6 മാസം കൂടുമ്പോഴോ വര്‍ഷത്തിലോ പെന്‍ഷന്‍ വാങ്ങാം. അഷ്വേഡ് തുക കൂടുന്നതിന് അനുസരിച്ച് പെൻഷൻ തുകയും കൂടും.
ആന്യുറ്റി നിരക്ക് അടിസ്ഥാനമാക്കിയാണ് പെൻഷൻ അനുവദിക്കുന്നത്. പോളിസിയില്‍ ചേരുന്നത് മുതല്‍ കാലാവധിയോളം ആന്യുറ്റി നിരക്ക് മാറ്റമില്ലാതെ തുടരും.
പ്രായ പരിധി
30 വയസ് പൂര്‍ത്തിയായ വ്യക്തിക്ക് ന്യൂ ജീവന്‍ ശാന്തി പോളിസിയിൽ ചേരാം. ഉയര്‍ന്ന പ്രായ പരിധി 79 വയസാണ്. പദ്ധതിയില്‍ രണ്ട് തരത്തിലുള്ള പ്ലാനുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. ഇമ്മിഡ്യേറ്റ് ആന്യുറ്റി പ്ലാനും ഡിഫേര്‍ഡ് ആന്യുറ്റി പ്ലാനും. ഇമ്മിഡിയേറ്റ് ആന്യുറ്റി പ്ലാനില്‍ ചേരാനുള്ള ഉയർന്ന പ്രായ പരിധി 80 വയസും, ഡിഫേർഡ് അന്യുറ്റി പ്ലാനില്‍ 75 വയസുമാണ്.
ഇമ്മിഡിയേറ്റ് പ്ലാൻ
ഇമ്മിഡിയേറ്റ് പ്ലാന്‍ തിരഞ്ഞെടുക്കുന്നൊരാള്‍ക്ക് പോളിസിയില്‍ ചേര്‍ന്ന തൊട്ടടുത്ത മാസം മുതൽ പെന്‍ഷന്‍ ലഭിച്ചു തുടങ്ങും. ഡിഫേര്‍ഡ് പ്ലാനില്‍ നിശ്ചിത വര്‍ഷത്തിന് ശേഷമാണ് പെന്‍ഷന്‍ ലഭിക്കുന്നത്. 1-12 വർഷം വരെയുള്ള കാലം ഡിഫോർഡ് കാലയളവായി തിരഞ്ഞെടുക്കാം. ജോലിയിൽ നിന്ന് വിരമിച്ച വ്യക്തികൾ ന്യൂ ജീവന്‍ ശാന്തി പോളിസി വാങ്ങാൻ തയ്യാറായാൽ ഇമ്മിഡിയേറ്റ് പ്ലാൻ തിരഞ്ഞെടുക്കാം. ജോലിക്കാലത്ത് പോളിസി വാങ്ങുന്നവർക്ക് ഡിഫേർഡ് പ്ലാനും തിരഞ്ഞെടുക്കാം.
ജീവിതകാലം മുഴുവൻ പെൻഷൻ
ഡിഫേര്‍ഡ് പ്ലാനില്‍ ജീവിത കാലം മുഴുവന്‍ പെന്‍ഷൻ നേടാന്‍ സാധിക്കും. ഇമ്മിഡിയേറ്റ് പ്ലാന്‍ തിരഞ്ഞെടുക്കുന്നൊരാള്‍ക്ക് ചുരുങ്ങിയത് 31 വയസ് മുതല്‍ പെന്‍ഷന്‍ നേടാം. ഏത് പ്ലാന്‍ തിരഞ്ഞെടുത്താലും 80 വയസിനുള്ളില്‍ പെന്‍ഷന്‍ ലഭിച്ചു തുടങ്ങും. പോളിസിയിൽ സിംഗില്‍ ലൈഫും കുടുംബാംഗങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുന്ന ജോയിന്റ് ലൈഫും ഉള്‍പ്പെടുത്താം. ജോയിന്റ് ലൈഫ് പ്ലാനിൽ ഭര്‍ത്താവ്, ഭാര്യ മക്കള്‍, കൊച്ചുമക്കള്‍, മാതാപിതാക്കൾ എന്നിവരെ ഉൾപ്പെടുത്താം.
പോളിസി കാൽക്കുലേറ്റർ
30 വയസുകാരന്‍ എല്‍ഐസി ന്യൂ ജീവന്‍ ശാന്തി പോളിസിയില്‍ സിംഗില്‍ ലൈഫ് പ്ലാനില്‍ 12 വര്‍ഷ ഡിഫേര്‍ഡ് പിരിയഡ് തിരഞ്ഞെടുത്ത് 50 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിമാസം 52,300 രൂപ പെന്‍ഷന്‍ ലഭിക്കും.
മരണം വരെ പെൻഷൻ ലഭിക്കും. 30 വയസുകാരന്‍ 25 ലക്ഷം രൂപയ്ക്ക് എല്‍ഐസി ന്യൂ ജീവന്‍ ശാന്തി പോളിസി വാങ്ങിയാല്‍ പ്രതിമാസം 26,150 രൂപ പെൻഷൻ ലഭിക്കും. 15 ലക്ഷം രൂപയ്ക്ക് പോളിസി വാങ്ങുന്നൊരാൾക്ക് 15,660 രൂപ പെന്‍ഷന്‍ ലഭിക്കും.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications