രാജ്യത്ത് മിക്ക സാമ്പത്തിക ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഇതിനാല്‍ പാന്‍ കാര്‍ഡ് ഉടമകള്‍ ശ്രദ്ധിക്കേണ്ട പ്രധാനകാര്യമാണ് പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നത്. മാര്‍ച്ച് 31നാണ് ഇതിന്റെ അവസാന തീയതി.
ഇത്തരത്തില്‍ 2023 ല്‍ നിരവധി കാര്യങ്ങള്‍ ചെയ്യാനുള്ള സമയ പരിധി അവസാനിക്കുകയാണ്. ഈ കാര്യങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞ് ഇതിനായി ആസൂത്രണം ചെയ്യുന്നത് പിഴകളും നഷ്ടങ്ങളും ഇല്ലാതെ മുന്നോട്ട് പോകാന്‍ സാധിക്കും. 2023 ല്‍ സമയ പരിധി അവസാനിക്കുന്ന മാറ്റങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ഉയര്‍ന്ന ഇപിഎഫ് പെന്ഷന്
ഉയര്‍ന്ന ഇപിഎഫ് പെന്ഷന് അപേക്ഷിക്കാനുള്ള സമയ പരിധി 2023 മാര്‍ച്ച് 3ന് അവസാനിക്കുകയാണ്. 2014 ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് നോട്ടിഫിക്കേഷന്റെ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയുടെ വിധി പ്രഖ്യാപനത്തിനിടെ സുപ്രീം കോടതിയാണ് ഉയര്‍ന്ന പെന്ഷന് വേണ്ടിയുള്ള സമയ പരിധി നിശ്ചയിച്ചത്.

അഡ്വാന്‍സ് ടാക്സ്
2022-23 സാമ്പത്തിക വര്‍ഷത്തിലെ അഡ്വാന്‍സ് ടാക്സിന്റെ അവസാന തവണ അടയ്ക്കാനുള്ള സമയം 2023 മാര്‍ച്ച് 31ന് അവസാനിക്കുകയാണ്. അഡ്വാന്‍സ് ടാക്സ് സമയത്ത് അടയ്ക്കാത്തവരില്‍ നിന്ന് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 234ബി, 234സി പ്രകാരം പിഴ പലിശ ഈടാക്കും. കുടിശ്ശികയുള്ള തുകയ്ക്ക് മുകളില്‍ മാസത്തില്‍ 1 ശതമാനം പിഴ ഈടാക്കും.

പാന്‍ ആധാര്‍ ബന്ധിപ്പിക്കല്‍
പാന്‍ നമ്പറും ആധാര്‍ നമ്പറും തമ്മില്‍ ലിങ്ക് ചെയ്യാനുള്ള സമയ പരിധി 2023 മാര്‍ച്ച് 31ന് അവസാനിക്കും. ഈ സമയത്തിനുള്ളില്‍ പാന്‍ കാര്‍ഡും ആധാരും ബന്ധിപ്പിക്കാത്തവരുടെ പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമാകും. ആദായ നികുതി നിയമ പ്രകാരം ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.

ടാക്സ് സേവിംഗിനുള്ള അവസാന അവസരം
2022-23 സാമ്പത്തിക വര്‍ഷത്തില്‍ പഴയ ടാക്സ് രീതി പിന്തുടരുന്നവര്‍ക്ക് 2023 മാര്‍ച്ച് 31നുള്ളില്‍ ടാക്സ് സേവിഗ്സ് നടത്തണം. പഴയ ടാക്സ് രീതി ഉപയോഗിക്കുന്നൊരാള്ക്ക് നിക്ഷേപങ്ങളിലൂടെയും ചെലവുകളിലൂടെയും നികുതി ബാധ്യത കുറയ്ക്കന്‍ സാധിക്കും. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി, 80ഡി, 80ടിടിഎ പ്രകാരം നികുതി ഇലവുകള്‍ നേടാം.
പെന്ഷന് പദ്ധതിയില്‍ നിക്ഷേപിക്കാന്‍
കേന്ദ്ര സര്‍ക്കാര്‍ മുതിര്‍ന്ന പൗരന്മാര്ക്കായി എല്‍ഐസി വഴി നടപ്പിലാക്കുന്ന പ്രധാനമന്ത്രി വയവന്ദന്‍ യോജനയില്‍ ചേരാനവുള്ള സമയ പരിധിയും 2023 മാര്‍ച്ച് 31ന് അവസാനിക്കും. 10 വര്‍ഷത്തേക്കുള്ള പദ്ധതിയില്‍ പരമാവധി 15 ലക്ഷം നിക്ഷേപിക്കാം. 1000 രൂപ മുതല്‍ 9250 രൂപ വരെ മാസ പെന്ഷന് ലഭിക്കും.
ഇലക്ട്രിക് വാഹനത്തിനുള്ള നികുതി ഇളവ്
വായ്പയെടുത്ത് ഇലക്ട്രിക് വാഹനം വാങ്ങന്‍ തയ്യാറെടുക്കുന്നവര്‍ വായ്പ മാര്‍ച്ച് 31 ന് മുന്‍പ് അനുവദിച്ച് കിട്ടിയതായി ഉറപ്പാക്കണം. ഇതുവഴി ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80ഇഇബി പ്രകാരം വായ്പ പലിശ തിരിച്ചടവിന് 1.50 ലക്ഷം രൂപയുടെ നികുതി ഇളവ് ലഭിക്കും.
അപ്ഡേറ്റഡ് ഐടിആര്‍
2019-20 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്കും വരുമാനം ഉള്‍പ്പെടുത്താന്‍ വിട്ടുപോയവര്‍ക്കും അപ്ഡേറ്റഡ് ഐടിആര്‍ (ഐടിആര്‍-യു) സമര്‍പ്പിക്കാം. ഇതിനുള്ള സമയ പരിധിയും 2023 മാര്‍ച്ച് 31ന് അവസാനിക്കും. അസ്സമെന്റ് വര്‍ഷത്തില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി കഴിഞ്ഞ് 2 വര്‍ഷത്തിനുള്ളിലാണ് അപ്ഡേറ്റഡ് ഐടിആര്‍ സമര്‍പ്പിക്കാന്‍ സാധിക്കുക.
ഫോം 16
2022-23 സാമ്പത്തിക വര്‍ഷത്തിലെ ഫോം 16 സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലായ് 15നാണ്. സാമ്പത്തിക വര്‍ഷത്തില്‍ എത്ര സാലറി ലഭിച്ചെന്നും സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കിയോ എന്നു കാണിക്കുന്ന ഫോം ആണിത്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആവശ്യമായ സുപ്രധാന രേഖകളിലൊന്നാണിത്.
ആദായ നികുതി റിട്ടേണ്‍
2022-2023 സാമ്പത്തിക വര്‍ഷത്തിലെ വ്യക്തിഗത ആദായ നികുതി റിട്ടേണ്‍ പിഴയില്ലാതെ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2023 ജൂലായ് 31ആണ്. ഈ ദിവസത്തിന് ശേഷം 5000 രൂപ പിഴയോടെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാം.
ലൈഫ് സര്‍ട്ടിഫിക്കറ്റ്
സര്‍ക്കാര്‍ പെന്ഷന് വാങ്ങുന്നവര്‍ 2023 നവംബര്‍ 30നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. ഇത് ചെയ്യാത്തവര്‍ക്ക് തുടര്‍ന്ന പെന്ഷന് ലഭിക്കില്ല. 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒക്ടോബര്‍ 1 മുതല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
