വിരമിക്കൽ കാലത്തേക്ക് പലരും പ്രതീക്ഷയോടെ കാണുന്ന ഫണ്ടാണ് പെൻഷൻ പദ്ധതികളിലൂടെ വളർത്തിയെടുക്കുന്നത്. ദീർഘകാലത്തേക്കുള്ള പെൻഷൻ പദ്ധതികൾ നേരത്തെ പിൻവലിക്കാൻ അനുവദിക്കാത്തതിനാൽ വരിക്കാർക്ക് പലപ്പോഴും സാമ്പത്തികമായി ആവശ്യം വരുന്ന ഘട്ടങ്ങളിൽ പോലും പ്രതിസന്ധിയിലൂടെ കടന്ന് പോകേണ്ടി വരാറുണ്ട്. ഇവിടെ ഉപഭോക്താക്കൾക്ക് അനുയോജ്യമായ തീരുമാനമെടുത്തിരിക്കുകയാണ് നാഷണൽ പെൻഷൻ സ്കീം. നിബന്ധനകൾക്ക് ബാധകമായി വരിക്കാർക്ക് ഭാഗികമായി പിൻവലിക്കാനുള്ള സൗകര്യമാണ് എൻപിഎസ് ഒരുക്കുന്നത്.
മാറ്റം ഇങ്ങനെ
പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ) പുറത്തിറക്കിയ സർക്കുലർ പ്രകാരം നാഷണൽ പെൻഷൻ സ്കീമിന് (എൻപിഎസ്) കീഴിലുള്ള പെൻഷനുകൾ ഭാഗികമായി പിൻവലിക്കാൻ അനുവദിക്കും. നിരവധി വ്യവസ്ഥകൾക്ക് വിധേയമായാണ് പിൻവലിക്കലുകൾ എന്നും പിഎഫ്ആർഡിഎ വ്യക്തമാക്കുന്നു. എൻപിഎസ് വരിക്കാർക്ക് ഫെബ്രുവരി 1 മുതലാണ് പെൻഷൻ ഭാഗികമായി പിൻവലിക്കാനുള്ള അനുമതി ലഭിക്കുക. വ്യവസ്ഥകൾക്ക് കീഴിൽ വരിക്കാർക്ക് തൊഴിലുടമയുടെ വിഹിതം ഒഴികെ പെൻഷന്റെ 25 ശതമാനം വരെ പിൻവലിക്കാം.

നിബന്ധനകൾ
വരിക്കാരന് എൻപിഎസ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ ചില നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പിഎഫ്ആർഡിഎയുടെ വ്യവസ്ഥകൾ നോക്കാം.
കുട്ടികൾക്കുള്ള ഉന്നത വിദ്യാഭ്യാസ ചെലവുകൾക്കും കുട്ടികളുടെ വിവാഹ ചെലവുകൾക്കും ഭാഗികമായി പിൻവലിക്കാൻ സാധിക്കും. എൻപിഎസ് വരിക്കാന്റെ പേരിൽ റെസിഡൻഷ്യൽ ഹൗസ്, ഫ്ലാറ്റ് വാങ്ങുന്നതിനും നിർമാണ ചെലവുകൾക്കും, കാൻസർ, വൃക്ക തകരാർ, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, പ്രധാന അവയവം മാറ്റിവയ്ക്കൽ തുടങ്ങിയ ചികിത്സാ ചെലവുകൾ, വൈകല്യങ്ങൾക്കുള്ള മെഡിക്കൽ ചെലവുകൾ എന്നിവയ്ക്കും എൻപിഎസ് നിക്ഷേപം പിൻവലിക്കാൻ അനുവദിക്കും.
സ്റ്റാർട്ടപ്പ് അല്ലെങ്കിൽ ഒരു പുതിയ സംരംഭം സ്ഥാപിക്കുന്നതിനുള്ള ചെലവുകൾ, നൈപുണ്യ വികസനത്തിനുള്ള ചെലവുകൾ എന്നിവയും നിബന്ധനകളിൽ ഉൾപ്പെടുന്നു.
എങ്ങനെ പിൻവലിക്കാം
ഫെബ്രുവരി 1 മുതൽ എൻപിഎസ് അക്കൗണ്ടിൽ നിന്ന് ഭാഗികമായി പിൻവലിക്കാൻ അനുവദിക്കും. പെൻഷൻ സ്കീമിം വരിക്കാർ സർക്കാർ നോഡൽ ഓഫീസ് അല്ലെങ്കിൽ പോയിന്റ്ഓഫ് സെന്റർ മുഖേന സെൻട്രൽ റെക്കോർഡ് കീപ്പിംഗ് ഏജൻസിക്ക് അപേക്ഷ സമർപ്പിക്കണം.
പണം പിൻവലിക്കാനുള്ള കാരണങ്ങളിൽ എന്തെങ്കിലും സ്ഥിരമായ അസുഖമാണെങ്കിൽ ഒരു കുടുംബാംഗത്തിന് ഡിക്ലറേഷൻ സമർപ്പിക്കാം. സെൻട്രൽ റെക്കോർഡ് കീപ്പിംഗ് ഏജൻസി വരിക്കാരന്റെ ബാങ്കുമായി 'പെന്നി ഡ്രോപ്പ്' ടെസ്റ്റ് നടത്തിയ ശേഷം വരിക്കാരൻ ആവശ്യപ്പെടുന്ന തുക അവരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും.
നാഷണൽ പെൻഷൻ സ്കീം
വിരമിക്കല്‍ കാലത്തേക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ കേന്ദ്ര സർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയാണ് എൻപിഎസ് കൈകാര്യം ചെയ്യുന്നത്. 70 വയസിന് വരെ പ്രായമുള്ള ഏതൊരാള്‍ക്കും വിരമിക്കല്‍ ഫണ്ട് സ്വരൂപിക്കാന്‍ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ ചേരാം. കുറഞ്ഞ പ്രായ പരിധി 18 വയസാണ്. 65-നും 70-നും ഇടയില്‍ എന്‍പിഎസില്‍ ചേരുന്നവര്‍ക്ക് 75 വയസ് വരെ പദ്ധതിയില്‍ തുടരാനും സാധിക്കും.
എൻപിഎസിൽ ടെയർ1, ടെയർ2 എന്നിങ്ങനെ 2 അക്കൗണ്ടുകളുണ്ട്. പെൻഷൻ അക്കൗണ്ടായി ആരംഭിക്കേണ്ടത് ടെയർ1 അക്കൗണ്ടാണ്. അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് ടെയർ1 അക്കൗണ്ടിൽ കുറഞ്ഞത് 500 രൂപയും ടെയർ2 അക്കൗണ്ടിൽ 1,000 രൂപയും ആവശ്യമാണ്. ശേഷം വർഷത്തിൽ കുറഞ്ഞത് 1,000 രൂപ ടെയർ1 അക്കൗണ്ടിൽ നിക്ഷേപിക്കണം. ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതി അനുസരിച്ച് പരിധിയില്ലാതെ നിക്ഷേപിക്കാം.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications