വിരമിക്കൽ കാലത്തേക്കുള്ള സമ്പാദ്യം ജോലിക്കാലത്ത് തന്നെ കണ്ടെത്തേണ്ടതുണ്ട്. ഇതിനായി മികച്ച പദ്ധതികൾ കണ്ടെത്തി നിക്ഷേപിക്കുക എന്നതാണ് അനുയോജ്യമായ കാര്യം. വിരമിക്കൽ കാലത്തേക്കുള്ള പണം സുരക്ഷിതമായി നിക്ഷേപിക്കേണ്ടതുണ്ട്. വാർധക്യ കാലത്തെ വരുമാന സ്രോതസായതിനാൽ സുരക്ഷിതത്വം ലഭിക്കുന്ന മികച്ച റിട്ടേൺ ലഭിക്കുന്നിടം നിക്ഷേപത്തിനായി പരിഗണിക്കുന്നവരാണെങ്കിൽ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ എൽഐസി ന്യൂ പെൻഷൻ പ്ലസ് തിരഞ്ഞെടുക്കാം.
എൽഐസി ന്യൂ പെൻഷൻ പ്ലസ്
രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇൻഷൂറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അവതരിപ്പിച്ച എൽഐസി ന്യൂ പെൻഷൻ പ്ലസ് നോൺ പാർട്ടിസിപ്പേറ്റിംഗ്, യൂണിറ്റ് ലിങ്ക്ഡ്, വ്യക്തിഗത പെൻഷൻ പദ്ധതിയാണ്. വിരമിക്കൽ കാലത്തേക്ക് മികച്ചൊരു തുക സമ്പാദിക്കാൻ ന്യൂ പെൻഷൻ പ്ലസ് പ്ലാൻ സഹായിക്കും. പിന്നീട് മികച്ചൊരു ആന്യുറ്റി പ്ലാൻ വഴി എൽഐസി ന്യൂ പെൻഷൻ പ്ലസിലെ സമ്പാദ്യം സ്ഥിര വരുമാനമാക്കി മാറ്റാം.
പ്രായ പരിധി
എൽഐസി ന്യൂ പെൻഷൻ പ്ലാൻ വാങ്ങുന്നതിനുള്ള ചുരുങ്ങിയ പ്രയ പരിധി 25 വയസാണ്. 75 വയസ് പൂർത്തിയാകുന്നതിന് മുൻപ് പോളിസിയിൽ ചേരാം. സിംഗിൾ, റെഗുലർ പേയ്‌മെന്റ് രീതികളിൽ ഏറ്റവും കുറഞ്ഞ പോളിസി കാലാവധി 10 വർഷമാണ്. പരമാവധി പോളിസി കാലയളവ് 42 വർഷമാണ്.

നിക്ഷേപ രീതി
ഉപഭോക്താക്കൾക്ക് ഒറ്റതവണ പ്രീമിയം വഴിയോ മാസത്തിലെ ത്രൈമാസത്തിലോ ഉള്ള റെഗുലർ പ്രീമിയം പേയ്‌മെന്റ് വഴിയോ പ്ലാൻ വാങ്ങാം. റെഗുലർ പ്രീമിയം പോളിസിക്ക് കീഴിൽ പോളിസിയുടെ കാലയളവിൽ പ്രീമിയം അടയ്‌ക്കണം. എൽഐസി ന്യൂ പെൻഷൻ പ്ലസ് പ്ലാൻ പ്രകാരം ഒറ്റത്തവണ പ്രീമിയം അടയ്‌ക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ തുക ഒരു ലക്ഷം രൂപയാണ്.
റെഗുലർ പ്രീമിയം തിരഞ്ഞെടുക്കുന്നവർക്ക് ഏറ്റവും കുറഞ്ഞ പ്രതിമാസ വിഹിതമായി 3000 രൂപ അടയ്ക്കണം. ഏറ്റവും കുറഞ്ഞ വാർഷിക പ്രീമിയം 30,000 രൂപയുമാണ്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല.
നാല് പ്ലാനുകൾ
നിക്ഷേിക്കാൻ പെൻഷൻ ഗ്രോത്ത് ഫണ്ട്, പെൻഷൻ ബോണ്ട് ഫണ്ട്, പെൻഷൻ സെക്യൂർഡ് ഫണ്ട്, പെൻഷൻ ബാലൻസ്ഡ് ഫണ്ട് എന്നിങ്ങനെ നാല് പ്ലാനുകൾ തിരഞ്ഞെടുക്കാം. പോളിസി കാലാവധി അവസാനിച്ചതിന് ശേഷം, ഉപഭോക്താവിന് സമ്പാദ്യം ഉപയോഗിച്ച് ഇമ്മിഡിയേറ്റ് പ്ലാനോ ഡിഫേർഡ് പ്ലാനോ വാങ്ങാം. ഇതിന് എൽഐസിയെയോ മറ്റ് ഇൻഷുറൻസ് കമ്പനികളെയോ ഉപയോഗിക്കാം.
കാൽക്കുലേറ്റർ
എല്‍ഐസി വെബ്‌സൈറ്റില്‍ ലഭ്യമായ പോളിസി കാല്‍ക്കുലേറ്റര്‍ വഴി ഉപഭോക്താക്കള്‍ക്ക് നിശ്ചിത തുക പ്രതിമാസം നിക്ഷേപിക്കുമ്പോള്‍ എത്ര രൂപ ലഭിക്കുമെന്ന് അറിയാന്‍ സാധിക്കും. മാസത്തില്‍ 5000 രൂപ ന്യൂ പെന്‍ഷന്‍ പ്ലസ് പ്ലാനിന്റെ പെന്‍ഷന്‍ ഗ്രോത്ത് ഫണ്ടില്‍ നിക്ഷേപിച്ചാല്‍ 8 ശതമാനം റിട്ടേണ്‍ ലഭിച്ചാല്‍ 20 വര്‍ഷത്തിന് ശേഷം 23 ലക്ഷം രൂപ ലഭിക്കും.
ഇതേ നിക്ഷേപത്തിന് 4 ശതമാനം റിട്ടേണ്‍ ലഭിച്ചാല്‍ 15 ലക്ഷം രൂപ നേടാം. നിക്ഷേപം 35 വര്‍ഷത്തേക്ക് നീട്ടിയാല്‍ 8 ശതമാനം റിട്ടേണില്‍ 75 ലക്ഷം രൂപയും 4 ശതമാനം റിട്ടേണില്‍ 32 ലക്ഷം രൂപയും ലഭിക്കുമെന്നാണ് എൽഐസി കാൽക്കുലേറ്റർ കാണിക്കുന്നത്.
മാസത്തില്‍ 10,000 രൂപ നിക്ഷേപിക്കുന്നവര്‍ക്ക് 20 വര്‍ഷകാലത്തേക്ക് 8 ശതമാനം വാര്‍ഷിക റിട്ടേണില്‍ 46 ലക്ഷം രൂപയാണ് ലഭിക്കുക. 4 ശതമാനം റിട്ടേണാണ് ലഭിക്കുന്നതെങ്കില്‍ 30 ലക്ഷം രൂപ നേടാന്‍ സാധിക്കും. 15 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നവരാണെങ്കില്‍ 10,000രൂപയ്ക്ക് 8 ശതമാനം റിട്ടേണ്‍ ലഭിച്ചാല്‍ 28 ലക്ഷം രൂപയായി മാറും. 4 ശതമാനം റിട്ടേണ്‍ ലഭിച്ചാല്‍ നിക്ഷേപം 21 ലക്ഷം രൂപയായി വളരും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications