ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമലാ സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇടക്കാല ബജറ്റിനുള്ള ഒരുക്കങ്ങൾ തുടങ്ങുമ്പോൾ തന്നെ വിവിധ മേഖലകളിൽ നിന്നും ആവശ്യങ്ങളുണ്ടാകാറുണ്ട്. ഇത്തരത്തിൽ പെൻഷൻകാരുടെ സംഘടന പ്രധാനമന്ത്രിക്കും ധനകാര്യമന്ത്രിക്കും അയച്ച കത്തിൽ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ വർധനവ് വേണമെന്നാണ് ആവശ്യപ്പെടുന്നത്.
മുതിർന്ന പൗരന്മാർക്കുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് സാധാരണ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന സ്റ്റാൻഡേർഡ് നിരക്കിനേക്കാൾ 2 ശതമാനമം കൂടുതലായിരിക്കണമെന്ന് പെൻഷൻകാരുടെ സംഘടനയായ ഭാരത് പെൻഷനേഴ്‌സ് സമാജ് ആവശ്യപ്പെടുന്നു. നിലവിൽ റെഗുലർ നിക്ഷേപങ്ങളേക്കാൾ 0.25 ശതമാനം മുതൽ 0.50 ശതമാനം വരെയാണ് ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് അധിക നിരക്കായി നൽകുന്നത്. റെഗുലർ നിക്ഷേപകരുടെ നിരക്കിനേക്കാൾ 2 ശതമാനം വർധനവ് വരുത്തുന്നത് പണപ്പെരുപ്പത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ സഹായിക്കുമെന്നും സംഘടന വ്യക്തമാക്കുന്നു.

മുതിർന്ന പൗരന്മാരുടെ അധിക നിരക്ക്
മുതിർന്ന പൗരൻമാരുടെ സ്ഥിര നിക്ഷേപങ്ങളിൽ മിക്ക പൊതുമേഖലാ ബാങ്കുകളും സ്വകാര്യമേഖലാ ബാങ്കുകളും റെഗുലർ നിക്ഷേപകർക്ക് ലഭിക്കുന്നതിനേക്കാൾ 0.25 ശതമാനം മുതൽ 0.50 ശതമാനം വരെ ഉയർന്ന പലിശ നിരക്ക് നൽകുന്നുണ്ട്. ചില ബാങ്കുകൾ സൂപ്പർ സീനിയർ സിറ്റിസൺസിന് അധിക പലിശ നിരക്കുകളും നൽകുന്നു. സാധാരണയായി 80 വയസിനും അതിൽ കൂടുതൽ പ്രായമുള്ളവർക്ക് അധിക നിരക്കുകൾക്ക് ലഭിക്കും.
മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപ പലിശ നിരക്ക്
സ്വകാര്യ ബാങ്കുകളിൽ മുതിർന്ന പൗരന്മാർക്ക് ഏറ്റവും ഉയർന്ന പലിശ നൽകുന്നത് ഡിസിബി ബാങ്കാണ്. 8.6 ശതമാനം പലിശ നിരക്ക് ബാങ്ക് നൽകുന്നു. പൊതുമേഖലാ ബാങ്കുകളിൽ മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപ പലിശ നിരക്കിൽ മുൻപന്തിയിൽ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കാണ്. 7.9 ശതമാനം വരെ പലിശ നേടാം. സ്മോൾ ഫിനാൻസ് ബാങ്കുകളാകട്ടെ ഇതിനേക്കാൾ ഉയർന്ന നിരക്കിൽ സ്ഥിര നിക്ഷേപം വാഗ്ദാനം ചെയ്യുന്നുണ്ട്.
മറ്റു ആവശ്യങ്ങൾ
മുതിർന്ന പൗരന്മാരുടെ ബാങ്കുകളിലെയും പോസ്റ്റ് ഓഫീസുകളിലെയും നിക്ഷേപങ്ങൾക്ക് സമഗ്രമായ ഇൻഷുറൻസ് പരിരക്ഷ ഒരുക്കണമെന്നാണ് സംഘടനയുടെ മറ്റൊരു ആവശ്യം. ഇത് നിക്ഷേപങ്ങൾക്ക് അധിക സുരക്ഷ നൽകുകയും കൂടുതൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്നും ഭാരത് പെൻഷനേഴ്‌സ് സമാജ് വ്യക്തമാക്കുന്നു.
സ്ഥിര നിക്ഷേപ പലിശ നിരക്ക്
ഫെഡറൽ ബാങ്ക്- ജനുവരി 17 മുതൽ ഫെഡറൽ ബാങ്ക് റസിഡന്റ്, നോൺ റസിഡന്റ് അക്കൗണ്ടുകൾക്കുള്ള സ്ഥിര നിക്ഷേപ പലിശ നിരക്ക് വർധിപ്പിച്ചു. 500 ദിവസം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.75 ശതമാനമായും മുതിർന്ന പൗരന്മാർക്ക് 8.25 ശതമാനമായാണ് വർധിപ്പിച്ചത്.
പഞ്ചാബ് നാഷണൽ ബാങ്ക്- പൊതുമേഖലയിലുള്ള പഞ്ചാബ് നാഷണൽ ബാങ്ക് 2024 ജനുവരി എട്ടിനാണ് അവസാനമായി പലിശ നിരക്കുയർത്തിയത്. മുതിർന്ന പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷ കാലാവധിയിൽ 4 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശ നൽകുന്നു. അഞ്ച് വർഷ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 7 ശതമാനം പലിശ ലഭിക്കും.
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ- മുതിർന്ന പൗരന്മാർക്ക് പരമാവധി 7.50 ശതമാനം വരെ പലിശ നിരക്കാണ് ഈ പൊതുമേഖലാ ബാങ്ക് നൽകുന്നത്. ഒരു വർഷം മുതൽ രണ്ട് വർഷത്തിൽ താഴെയുള്ള കാലയളവിൽ മുതിർന്ന പൗരന്മാർക്ക് 7.25 ശതമാനവും രണ്ട് മുതൽ മൂന്ന് വർഷത്തിൽ താഴെ വരെ 7.50 ശതമാനവും പലിശ ലഭിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications