പെപ്സിയെ വെള്ളം കുടിപ്പിച്ച പിഴവ്; 349 എന്ന മൂന്നക്കം വരുത്തിയത് 32 ബില്യൺ നഷ്ടം!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

349 എന്ന അക്കം പെപ്സിക്ക് തീർത്ത തലവേദന ചെറുതല്ല. ചെറിയൊരു മത്സരം നടത്തി മാർക്കറ്റ് പിടിക്കാനുള്ള പെപ്സിയുടെ മാർക്കറ്റിം​ഗ് തന്ത്രം കൊണ്ടു ചെന്നിച്ചത് കലാപത്തിലേക്കും ബില്യൺ ഡോളറിന്റെ നഷ്ടത്തിലേക്കുമാണ്. സംഭവം നടക്കുന്നത് 1992 മേയ് 25നാണ്. ഇതിന് മുൻപ് ഫിലിപ്പൈൻസുകാർ കാണുന്നിടത്ത് നിന്നെല്ലാം പെപ്സി കുപ്പി അടപ്പുകൾ ശേഖരിച്ചു. ഇതിനൊരു കാരണമുണ്ട്. 

 

പെപ്സിയുടെ മത്സരം

പെപ്സിയുടെ മത്സരം

1992 ൽ മാർക്കറ്റ് പിടിക്കാൻ പെപ്സി കമ്പനി നടത്തിയ Number Fever മത്സരത്തിന്റെ ഭാ​ഗമായിട്ടായിരുന്നു അടപ്പ് ശേഖരണം. പെപ്‌സി കുപ്പിയുടെ അടപ്പില്‍ എഴുതിയ മൂന്നക്ക സംഖ്യ രേഖപ്പെടുത്തിയിരുന്നു. ആഴ്ചയിൽ കമ്പനി പ്രഖ്യാപിക്കുന്ന സംഖ്യ കയ്യിലുള്ളവർക്ക് സമ്മാനം ലഭിക്കുന്നതായിരുന്നു മത്സരം. ദിവസവും വിജയികളെ പ്രഖ്യാപിക്കും. ദൈന്യദിന വിജയികള്‍ക്കുള്ള സമ്മാനം 100 പെസോ അഥവാ 5 യുഎസ് ഡോളറായിരുന്നു. നാല് മാസം നീണ്ട മത്സരത്തിന്റെ മെ​ഗാ സമ്മാന പ്രഖ്യാപനമായിരുന്നു മേയ് 25 ന്. 

Also Read: സച്ചിന്റെ ബാറ്റിൻ നെറുകയിലെ മൂന്നക്ഷരം ഓർമയില്ലേ; വിദേശികളെ ഇന്ത്യയിൽ നിന്ന് ഓടിച്ച എംആർഎഫ് 'ഷോട്ട്'Also Read: സച്ചിന്റെ ബാറ്റിൻ നെറുകയിലെ മൂന്നക്ഷരം ഓർമയില്ലേ; വിദേശികളെ ഇന്ത്യയിൽ നിന്ന് ഓടിച്ച എംആർഎഫ് 'ഷോട്ട്'

 1 മില്യൺ പെസോ

അന്ന് രാത്രിയോടെ ഫിലിപ്പൈൻസ് ജനത ഭൂരിഭാ​ഗവും വിജയിയെ കാത്ത് ടെലിവിഷന് മുന്നിലായിരുന്നു. രണ്ട് പേർക്ക് വീതം (40,000 യുഎസ് ഡോളർ) എന്നതായിരുന്നു മെ​ഗാ‌ സമ്മാനം. അക്കാലത്ത് ഫിലിപ്പൈന്‍സ് കുടുംബത്തിന്റെ ശരാശരി ശമ്പളം 100 ഡോളറായിരുന്നു. ഇതിനാൽ തന്നെ ഈ സമ്മാനത്തെ വലിയ പ്രതീക്ഷയോടെ ജനം കാത്തിരുന്നു. അങ്ങനെ വിജയിയുടെ അക്കം പ്രഖ്യാപിച്ചു. 349!. 349 എന്ന സംഖ്യ പ്രഖ്യാപിച്ചതോടെ ഇതോടൊ ഓരോ വീട്ടിലും സന്തോഷം അണപൊട്ടി.

രണ്ട് സമ്മാനങ്ങളാണെന്ന് പറഞ്ഞെങ്കിലും 349 എന്ന നമ്പർ അടപ്പുള്ള നിരവധി പേരുണ്ടായിരുന്നു. ചിലരുടെ കയ്യിൽ തന്നെ അതേ അക്കം അഞ്ചും പത്തും ഉണ്ടായി. ഇതോടെ സമ്മാനം തേടി തൊട്ടടുത്ത ദിവസം പെപ്സി കമ്പനിയിലേക്ക് ജനം ഒഴുകി.

വലിയ പിഴവ്

വലിയ പിഴവ്

പെപ്‌സി കുപ്പിയുടെ അടപ്പില്‍ നമ്പര്‍ പ്രിന്റ് ചെയ്യുന്ന കമ്പ്യൂട്ടറില്‍ വന്ന പിഴവായിരുന്നു സംഭവത്തിന് കാരണം. ഫിലിപ്പൈന്‍സില്‍ വിറ്റഴിച്ച 8 ലക്ഷം കുപ്പികളിലാണ് ഇതേ സംഖ്യയുണ്ടായത്. കമ്പനിയിലെത്തിയ ജനത്തെ ഗേറ്റില്‍ തടഞ്ഞ് തെറ്റ് പറ്റിയ കാര്യം കമ്പനി പറഞ്ഞു നോക്കിയെങ്കിലും ആരും അം​ഗീകരിച്ചില്ല. രണ്ട് അടപ്പുകളില്‍ സെക്യൂരിറ്റി കോഡ് ഉണ്ടായിരുന്നെന്ന പെപ്‌സിയുടെ വാദം പ്രതിഷേധക്കാര്‍ തള്ളി. എന്നാല്‍ പരസ്യങ്ങളില്‍ ഇക്കാര്യം പറഞ്ഞില്ലെന്നാണ് അവരുടെ നിലപാട്. ഇതോടെ പെപ്‌സിക്കെതിരെ കലാപം തുടങ്ങി. 

Also Read: 'We Miss You Too'; നിരോധനത്തെ മാർക്കറ്റ് ചെയ്ത മാ​ഗിയുടെ തന്ത്രം; പൂജ്യത്തിൽ നിന്ന് രാജാവായത് ഇങ്ങനെAlso Read: 'We Miss You Too'; നിരോധനത്തെ മാർക്കറ്റ് ചെയ്ത മാ​ഗിയുടെ തന്ത്രം; പൂജ്യത്തിൽ നിന്ന് രാജാവായത് ഇങ്ങനെ

പെപ്സിയുടെ നഷ്ടം

പെപ്സിയുടെ നഷ്ടം

8 ലക്ഷം കുപ്പികള്‍ക്കായി സമ്മന കൊടുക്കാന്‍ 32 ബില്യണ്‍ യുഎസ് ഡോളറാണ് വേണ്ടിയിരുന്നത്. ഇക്കാലത്ത് ഫിലപ്പൈന്‍സിന്റെ ഡിജിപി 52 ബില്യണ്‍ ഡോളരായിരുന്നു. ഇതോടെ 18 ഡോളര്‍ നൽകമാമെന്ന് പെപ്സി യോ​ഗം ചേർന്ന് തീരുമാനിച്ചുു. കുറെ പേര്‍ 18 ഡോളര്‍ വാങ്ങി പ്രശ്നം പരിഹരിച്ചെങ്കിലും കുറെ പേർ കേസിന് പോയി. പ്രതിഷേധത്തിന്റെ ഭാ​ഗമായി 35 പെപ്‌സി ട്രക്കുകള്‍ നശിപ്പിക്കപ്പെട്ടു. അക്കാലത്ത് പെപ്‌സി എക്‌സിക്യൂട്ടീവുകള്‍ അംഗരക്ഷകരുമായാണ് ജോലി ചെയ്തിരുന്നത്. 2 മില്യണായിരുന്നു പരിപാടിയുടെ ബജറ്റ്. 

Also Read: അമേരിക്കകാരന്റെ 'തമാശ കളി'; ഏറ്റെടുക്കൽ വഴി നേടിയത് മില്യൺ ഡോളർ!Also Read: അമേരിക്കകാരന്റെ 'തമാശ കളി'; ഏറ്റെടുക്കൽ വഴി നേടിയത് മില്യൺ ഡോളർ!

നഷ്ടത്തോട് നഷ്ടം

നഷ്ടത്തോട് നഷ്ടം

പ്രചാരണം കമ്പനിക്ക് ഫിലിപ്പൈൻസിൽ നല്ല മുന്നേറ്റമുണ്ടാക്കി കൊടുത്തു. മാര്‍ക്കറ്റ് വിഹതം 19 ശതമാനത്തില്‍ നിന്ന് 24 ശതമാനത്തിലേക്ക് ഉയര്‍ന്നു. ഇക്കാലയളവില്‍ വില്പന 40 ശതമാനം അധികമായിരുന്നു. ബോട്ടിലിംഗ് പ്ലാന്റുകള്‍ ദിവസം 20 മണിക്കൂർ പ്രവർത്തിച്ചാണ് ഉത്പാദനം നടത്തിയത്. എന്നാൽ രണ്ട് മില്യൺ ഡോളറായിരുന്നു പ്രചാരണത്തിന് ആകെ ബജറ്റായി പെപ്സി കണക്കാക്കിയരുന്നത്. 18 ഡോളർ കൊടുത്ത വകയിൽ മാത്രം 10 മില്യൺ ഡോളർ പെപ്സിക്ക് ചെലവ് വന്നു.

പെപ്സി

കേസുകൾ ഒരുപാട് വന്നെങ്കിലും അവസാനം കോടതിയിൽ പെപ്സി വിജയിച്ചു. ഫിലിപ്പൈന്‍സ് ട്രേഡ് വകുപ്പ് 1.5 ലക്ഷം പെസോ പിഴിയിട്ടു. ഈ അനുഭവത്തിൽ നിന്ന് രാജ്യത്ത് ഇത്തരം മത്സരങ്ങള്‍രക്ക് സർക്കാർ നിയന്ത്രണം കൊണ്ടു വന്നു. 1999 ൽ 689 സിവില്‍ കേസുകളും 5200 ക്രമിനസല്‍കേസുകളുമാണ് കോടതിയിൽ നിന്ന് തള്ളിയത്. 2006 ഓടെ അവസാന കേസും ഒഴിഞ്ഞു. പെപ്‌സി അശ്രദ്ധ കാണിച്ചിട്ടില്ലെന്നും പിഴവ് വഴി ഉണ്ടായ നഷ്ടത്തിന് ബാധ്യതയില്ലെന്നും ഫിലിപ്പൈൻസ് സുപ്രീംകോടതി വിധിച്ചു. 

ചിത്രം കടപ്പാട്- Wikimedia

Read more about: business
English summary

Pepsi Number Mistake; Marketing Strategy Fails With Computer Error And Company Cost 32Billion Dollar

Pepsi Number Mistake; Pepsi Marketing Strategy Fails With Computer Error And Company Cost 32 Billion Dollar
Story first published: Wednesday, June 29, 2022, 19:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X